അപരാജിതന്‍ 32 [Harshan] 8687

“എന്തൊക്കെയാ ഇവിടെ നടക്കുന്നത്, ശിവന് വിജയമോ നമുക്ക് സന്തോഷമോ സര്‍ക്കാരിന്‍റെ സ്നേഹമോ –അല്ലാ ഈ ശിവലിംഗമാരാ ഇവിടെ നിര്‍മ്മിച്ചത്, ഈ തലയൊക്കെ പോലീസ് കണ്ടാൽ എന്തൊക്കെ പുകിലാ ഉണ്ടാകുക ,”

അവൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

സ്വാമി മുത്തശ്ശൻ തലേ ദിവസം നടന്നതൊക്കെ അവനോട് പറഞ്ഞു

അവനൊക്കെ  കേട്ട് അതിശയം കൊണ്ടിരുന്നു.

“നമ്മളിപ്പോ എന്താ ചെയ്യാ അറിവഴകാ ?” അദ്ദേഹം പേടിയോടെ ചോദിച്ചു

“എന്തായാലും സർക്കാർ വക സ്നേഹമല്ലേ  എന്നുപറഞ്ഞിരുന്നിട്ട് കാര്യമില്ല , ഇപ്പോ ശാംഭവിയിൽ ഒഴുക്കുണ്ട് , ഈ തലയൊക്കെ അതിൽ ഒഴുക്കി വിടാം , ഒപ്പം കുറച്ചു ചെളി പൂശി ഈ ചോരപാടുകൾ മൂടാം , അതെ ഇനി വഴിയുള്ളൂ ”

അവനവരെ ഉപദേശിച്ചു

ആദി മറുപടി കാക്കാതെ എഴുന്നേറ്റു

“ഇതിന്നലെ ഇവിടെ ബലാല്‍ക്കാരം ചെയ്ത ആളുകളുടെ തലകളാ , ആ കുട്ടികളിങ്ങോട്ട് വന്നാ  , അവരെ കൊണ്ട് തന്നെ ഈ തലകള്‍  നമുക്ക് പൊഴേലൊഴുക്കാ൦ ,,ആരേലും ആ പിള്ളേരെ ഇങ്ങോട്ട് കൊണ്ട് വാ “ അവന്‍ എല്ലാരോടുമായി പറഞ്ഞു.

ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടികളെ അങ്ങോട്ടേക്ക് വിളിപ്പിച്ചിച്ചു.

അവരാ ക്രൂരൻമാരുടെ അറുക്കപ്പെട്ട ശിരസ് കണ്ടു  ഭയന്നുവെങ്കിലും അവർക്കു സന്തോഷമായിരുന്നു.

“ഹോ ,,എന്നാലും ഇന്നലെ പുലി പോലെ എന്തൊക്കെ കാട്ടിയവൻമാരാ ,ഇപ്പോ കണ്ടില്ലേ ഉടല് പോയി വായയും പൊളിച്ചു കണ്ണ് തുറിച്ചു ഇരിക്കുന്ന ഇരുപ്പ് കണ്ടാ ,,” അവൻ താടിയിൽ കൈ പിടിച്ചു പറഞ്ഞു.

“പെങ്ങന്മാരെ ,,നിങ്ങളെ ഉപദ്രവിച്ചവൻമാരുടെ തല നിങ്ങൾ തന്നെ എടുത്തു കൊണ്ട് പോയി ശാംഭവിയിൽ ഒഴുക്കിക്കൊ ”

അവർ അതുകേട്ട് ഭയത്തോടെ ആണെങ്കിലും തങ്ങളെ ഉപദ്രവിച്ചവരുടെ തലകൾ എടുത്തു

ഒരുമിച്ചു നടന്നു ശാംഭവിയിൽ കൊണ്ട് പോയി എറിഞ്ഞു

ആ പന്ത്രണ്ടു തലകളും ശാംഭവിയുടെ ഒഴുക്കിൽ പെട്ട് ദൂരേക്ക് അകന്നു പോയി ,

അപ്പോളേക്കും ഗ്രാമീണർ ചോര പാടുകൾ ഒക്കെ മാച്ചിരുന്നു.

എല്ലാവരും തലകൾ കണ്ട ഞെട്ടലിൽ നിന്നും മാറിയിരുന്നില്ല.

ശങ്കരനും ശംഭുവും ഭയം കൊണ്ട് ആദിയുടെ ഒപ്പം തന്നെയായിരുന്നു.

“നീ ഇന്നലെ   എവിടെയായിരുന്നു കുഞ്ഞേ ?” സ്വാമി മുത്തശ്ശൻ ചോദിച്ചു

“ഇന്നലെ ഞാൻ തളർന്നു പോയിരുന്നു മുത്തശ്ശാ ,,രാത്രി മുഴുവനും കുഞ്ഞുങ്ങളെ തേടി അലയുകയായിരുന്നു.അപ്പോളാ ഗോപി എന്നെ വിളിച്ചു പറഞ്ഞത് എല്ലാ കുട്ടികളെയും ആരോ ഗ്രാമത്തിൽ എത്തിച്ചിട്ടുണ്ടെന്ന് ,,അതോടെ സമാധാനമായി , രാത്രി ഏറെ വൈകിയാ ക്ഷീണമൊക്കെ മാറിയത് , വന്നപാടെ തിണ്ണയിൽ കിടന്നു മയങ്ങിപോയി ,,”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.