അപരാജിതന്‍ 32 [Harshan] 8687

മ്മോര്‍വ്വാഡയില്‍ നിന്നും അവര്‍ മൂവരും ആദ്യമെത്തിയത് വർഷങ്ങളായി തിമ്മയ്യനും കൂട്ടരും അധികാരം കയ്യാളുന്ന ചന്ദ്രവല്ലി ചന്തയിലായിരുന്നു.

ജീപ്പിൽ നിന്നും മൂവരുമിറങ്ങി ചന്തയുടെ വടക്കേഭാഗത്തെ അഴുക്കു വെള്ളമൊഴുകുന്ന തോടിനു മേലെയുള്ള ഒരാൾ വീതിയിലുള്ള കൊച്ചുപാലം കയറി ശബ്ദമുണ്ടാക്കാതെ ചന്തയുടെ ഉള്ളിലേക്ക് നടന്നു.

അവരെ നയിക്കുവാൻ ചണ്ടാളൻ ചുടല മുന്നിലാണ് നടന്നിരുന്നത്.

ചുടല ആവേശം കയറി കൈ കൊണ്ട് തോളിലേക്ക് ചാഞ്ഞു കിടക്കുന്ന ജഡ പിടിച്ച മുടി പിന്നിലേക്ക് തട്ടിതെറിപ്പിച്ചു നടന്നുകൊണ്ടിരുന്നു.

“ചുടലേ ”

“എന്താ ശങ്കരാ ?”

“എനിക്കെല്ലാവരെയും വേണം, അത് ബാലവരണ്ണനെയും ഉമാദത്തൻ മാമനെയും വെട്ടിയവർ മുതൽ, എന്‍റെ മണ്ണിലെ മിണ്ടാപ്രാണികളെ അറുത്തു കൊന്നവരും പിന്നെ ഇന്ന് കയറി ആക്രമിച്ചവരും ,,  അതിലൊരുത്തനും ഒഴിവാക്കരുത്”

“എല്ലാവരുടെയും അടുത്തു നിന്നെയെത്തിക്കാം ശങ്കരാ ,,എൻ കൂടെ വായെ ”

ചുടല ആവേശത്തോടെ  നടന്നു , പിന്നില്‍ ആദിയും അതിനു പിന്നില്‍ ഭാസുരനും.

 

ചന്തയുടെ ഉള്ളിൽ പ്രവേശിച്ചപ്പോൾ “ശൂ,,,” എന്ന് ചുടല ശബ്ദമുണ്ടാക്കി, അവരെ  തിമ്മയ്യയുടെ വെയർഹൌസിന്‍റെ സമീപത്തേക്ക് കൊണ്ട് വന്നു.

അവിടെ നിന്നും വെയർഹൌസ് ചുറ്റി പിൻവശത്തേക്ക് നടന്നു.

“ശങ്കരാ ,,,,കുറച്ചു പേര് ഇവിടെയുണ്ട് ” ചുടല പറഞ്ഞു

“അപ്പൊ നീയും ഭാസുരനും ഇവിടെ നിൽക്ക് ,,ഉള്ളിലെ പണി ഞാനെടുത്തു പെട്ടെന്നടുത്തയിടത്തേക്ക് പോകാം  ”

“ഞാന്‍ വരണോ അപ്പുവണ്ണാ “ ഭാസുരന്‍ ചോദിച്ചു.

“ആദി ഒന്ന് കണ്ണിറുക്കി ഞാന്‍ പെട്ടെന്നങ്ങോട്ട് പോയി പെട്ടെന്നിങ്ങോട്ട് വരാടെ , നീ ഇവിടെ നില്‍ ,,,,ഭാസുരാ “

“എന്നാ അണ്ണന്‍ പോയി വിജയിച്ച് വാ,ആയുഷ്മാന്‍ ഭവ  ,,ഞാനും ഈ ചുടലഅണ്ണനും  ഇവിടെ ഈ മൂലയ്ക്ക് നില്‍ ,,, “

ചുടല അപ്പോള്‍ തന്നെ മുണ്ടിന്‍റെ തലപ്പില്‍ കെട്ടിയ കിഴിയില്‍ നിന്നും രണ്ടു ചുരുട്ട് എടുത്തു അതിലൊന്ന് ഭാസുരനും കൊടുത്തു. അവരിരുവരും അതും വലിച്ച് അവിടെ നിന്നു.

ആദി പാതി തുറന്നു കിടന്ന വാതിലിനുള്ളിലൂടെ  ശബ്ദമുണ്ടാക്കാതെ വെയ൪ഹൌസിനുള്ളിലേക്ക് കയറി.

വെയര്‍ഹൌസിനുള്ളില്‍ നിറയെ അരിച്ചാക്കുകളും പലചരക്കു ധാന്യചാക്കുകളും നിറഞ്ഞുകിടക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു കോണിൽ നിരവധി ഡ്രമ്മുകളിലായി വാറ്റുചാരായവും  നിറഞ്ഞിരിക്കുന്നു.

വാസവനും വിജയനും കൂടെ പത്തോളം  പേരും ആ രാത്രിയിൽ ഒരു മൂലയിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു.

“എന്‍റെ പൊന്നു വിജയണ്ണാ  ,,,,,,ആ ശിവശൈലത്തെ പെണ്ണുങ്ങൾ ,,,ഹോ ,!! ,, എന്താ പറയാ അണ്ണാ ,, ഒരെണ്ണത്തിനെ നന്നായി ചെയ്തു ,, എന്‍റെ ജീവിതത്തിൽ ഇങ്ങനെ അനുഭവിച്ചിട്ടില്ല ,എന്തൊരു മുറുക്കമായിരുന്നു ,,പറയുമ്പോ എല്ലാം പറയണമല്ലോ .. വീട്ടിലൊന്നുണ്ട്

നാലുപേറു കഴിഞ്ഞു വലിഞ്ഞു പോയൊരു അഴുക്കചരക്ക്  “

“അതാരാ ദാസാ ? “ വിജയന്‍ ചോദിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.