അപരാജിതന്‍ 32 [Harshan] 8686

“എന്താ ,,,,,എന്തായിത് …….അയ്യോ ,,,,,,” എന്ന അലർച്ച കവാടത്തിനു പുറത്തു നിന്നും കേട്ടു

മുത്തശ്ശനും മറ്റുള്ളവരും പേടിയോടെ പുറത്തേക്കിറങ്ങി

അറിവഴകൻ  പേടിച്ചു തിണ്ണയിൽ മുഖം പൊത്തിഇരിക്കുന്നു

 

“അയ്യോ ,,,അയ്യോ ,,, മുത്തശ്ശാ ,,എന്താ ഈ കാണുന്നെ ,,ആരാ ഇങ്ങനെ ചെയ്തത് ,, ?”

അവന്‍  ഭയത്തോടെ അവരോടു ചോദിച്ചു

നിങ്ങളിലാരാ ഇവരെ കൊന്നത് ?

“അയ്യോ ,,മോനെ ഞങ്ങളല്ല ,,” ഭയത്തോടെ സ്വാമി മുത്തശ്ശന്‍  പറഞ്ഞു

“അയ്യോ ,, അയ്യോ എനിക്കു നെഞ്ചു വേദനയെടുക്കണേ ,,, “ ആദി എല്ലാരും കാണ്‍കെ നെഞ്ചുതടവിക്കൊണ്ടിരുന്നു.

എല്ലാരും ആ നില്‍പ്പ് അങ്ങനെ നിന്നു.

സ്ത്രീകള്‍ കുട്ടികളെ ആ കാഴ്കകള്‍ ഒന്നും കാണിച്ചില്ല.

ആ ദൃശ്യം കണ്ട പല സ്ത്രീകളും ഭയന്ന് കൊണ്ട് ഓടി വീട്ടില്‍ പോയിരുന്നു.

ആദി ഒന്നുമറിയാത്ത ഒരു പേടിത്തൊണ്ടനായി രംഗം അഭിനയിച്ചു കൊഴുപ്പിച്ചുകൊണ്ടിരുന്നു

“ഇതെന്താ നടുക്കുള്ള തലയുടെ വായില്‍  ഒരു കടലാസ്സ് കഷ്ണം ” എന്നവന്‍ പറഞ്ഞു.

എല്ലാരും നോക്കുമ്പോള്‍ നടുക്കുള്ള തലയുടെ വായില്‍ ഒരു കടലാസ് ചുരുട്ടി ബോള് പോലെ കയറ്റി വെച്ചിരിക്കുകയായിരുന്നു.

“എനിക്കു പേടിയാ ,,ആരേലും അതൊന്നെടുക്കോ ,,,” അവന്‍ സകലരെയും നോക്കി ചോദിച്ചു.

വൈദ്യര്‍ മുത്തശ്ശന്‍ അല്പ്പം ഭയത്തോടെ ആ തലയുടെ സമീപം ചെന്നു

വായില്‍ നിന്നും കടലാസ് എടുത്ത നേരം ആ തല മണ്ണിലെ പിടി വിട്ടു നിലത്തേക്ക് വീണുരുണ്ടു കവാടപ്പടിയില്‍ വന്നു കിടന്നു. കഴുത്ത് തുറന്ന ഭാഗം മുകളില്‍ നിന്നു .

എല്ലാവരും പേടിച്ചൂ അവിടെ നിന്നും മാറി.

“എന്താ കുഞ്ഞേ ഇത് ,,?” എന്നു പറഞ്ഞു കൊണ്ട് സ്വാമി മുത്തശ്ശന്‍ ആ കടലാസ് വാങ്ങി ആദിക്ക് നേരെ നീട്ടി

“അറിഞ്ഞൂടാ മുത്തശ്ശാ ,,,എന്തോ എഴുത്താണ് ,,”

അവനത് തുറന്നു

“എന്താ കുഞ്ഞേ അതില്‍ എഴുതിയിരിക്കുന്നത്  ?” പേടിയോടെ സ്വാമി മുത്തശ്ശന്‍ ചോദിച്ചു.

അവനുറക്കേ വായിച്ചു

“സിവനുക്ക് വെട്രി

സിവസൈലത്തുക്ക് മഗിഴ്ചി

ഇത് ഉങ്കള്‍ സര്‍ക്കാരോടെ പാസ൦ “

 

(ശിവന് വിജയം -ശിവശൈലത്തിനു സന്തോഷം – ഇത് നിങ്ങളുടെ സർക്കാരിന്‍റെ സ്നേഹം )

ആദി  കടലാസു മടക്കി എല്ലാവരെയും നോക്കി.

ആര്‍ക്കും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ,

എല്ലാവരും പരസ്പ്പരം  അതിശയത്തോടെ നോക്കികൊണ്ടിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.