അപരാജിതന്‍ 32 [Harshan] 8687

കൈയില്‍ ഇരിക്കുന്ന പ്ലാസ്റ്റിക്ക് ചാക്കു കണ്ടു ഭാസുരന്‍ ചോദിച്ചു.

“എന്തായിത് അണ്ണാ ,,,,,,,”

“തലയാ ,,,,,,,സൂപ്പുണ്ടാക്കാന്‍ നല്ലതാടാ, നിനക്കു വേണോ  “

ഭാസുരന്‍റെ കൈകാലുകള്‍ വിറച്ചു പോയി

“അണ്ണാ നിങ്ങള്‍ മനുഷ്യനോ അതോ മനുഷ്യജന്മം പൂണ്ട അസുരനോ ?” ഭാസുരന്‍ ഭയത്തോടെ ചോദിച്ചു.

ആദി ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു.

“ഇവന്‍ അസുരന്‍ , അതുക്കപ്പുറം ചണ്ഡാലന്‍ , അതുക്കപ്പുറം ബ്രാഹ്മണ൯ ,,,ഇത് താന്‍ ഇന്ത ശങ്കരന്‍ ,,, “ ചുടല മറുപടി പറഞ്ഞു.

“നീ വണ്ടി എടുക്ക് , പോകും വഴി ശാ൦ഭവിയുടെ കരയില്‍ നിര്‍ത്തണം ,,ഒന്നു കുളിക്കണം “ ആദി ജീപ്പിന്‍റെ പിന്നിൽ ഇരുന്നു

ചുടലയും ഭാസുരനും മുന്നിലിരുന്നു.

ഭാസുരൻ വണ്ടിയെടുത്തു.

<<<<<O>>>>>

പുലർച്ചെ അഞ്ചര മണിയോടെ

“സ്വാമി അയ്യാ ,,,,,,” എന്ന ഉറക്കെയുള്ള അലർച്ച കേട്ടുകൊണ്ടാണ് ശിവശൈലം ഉണർന്നത്.

രാവിലെ നടക്കാനിറങ്ങിയ ഉപേന്ദ്രന്‍റെ നടുക്കത്തോടയുള്ള അലർച്ച.

ഉപേന്ദ്രൻ കവാട വാതിൽ അടച്ചു പിടിച്ചിരിക്കുകയായിരുന്നു.

സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും സകലരും ഓടിവന്നു

 

“എന്താ ഉപേന്ദ്രാ ,,,,,,?” സ്വാമി മുത്തശ്ശ൯ ചോദിച്ചു

“അവിടെ ,,അവിടെ ,,,,” എന്നുപറഞ്ഞു കൊണ്ട് ഉപേന്ദ്രൻ ഭയത്തോടെ കവാടവാതിൽ മുറുകെ പിടിച്ചു

“എന്താ അവിടെ ? ” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“അവിടേ ,,അവിടെ ,,,അയ്യോ ,,,,” എന്നുപറഞ്ഞു ഉപേന്ദ്രൻ  പേടിച്ച് കിടുകിടാ വിറച്ചൊരു മൂലക്കിരുന്നു.

സ്വാമി മുത്തശ്ശൻ , കവാട വാതില്‍ തുറക്കാനായി പോയപ്പോള്‍

“അയ്യോ തുറക്കല്ലേ ,,,സ്വാമിയയ്യാ “ എന്നു പേടിയോടെ ഉപേന്ദ്രന്‍ പറഞ്ഞു.

“പെണ്ണുങ്ങളും പിള്ളേരും കാണല്ലേ ,,,നിങ്ങള്‍ ഉള്ളീ പോ “ എന്നു ഉപേന്ദ്രന്‍ കൂടിനിന്നവരൊട് പറയുകയും ചെയ്തു.

സ്വാമി മുത്തശ്ശന്‍ ആ വാതില്‍ തള്ളി വലിച്ചു തുറന്നു.

“ശങ്കരാ ,,,,,,,” എന്നലറി വിളിച്ച് കൊണ്ട് അദ്ദേഹം ഭയത്തോടെ കവാടപ്പടിയില്‍ ഇരുന്നുപോയി.

അവിടത്തെ ആണുങ്ങള്‍ വേഗം കവാടപ്പടിയിലേക്ക് ഓടിക്കൂടി

ആ കാഴ്‌ച കണ്ടു സകലരും ഞെട്ടിതരിച്ചു

തലേ ദിവസം രാത്രീ പണിത മണ്ണ് കൊണ്ടുള്ള ശിവലിംഗത്തിൽ ഗ്രാമകവാടത്തിലേക്ക് നേരെയുള്ള പീഠഭാഗത്തില്‍   തലേന്ന് വന്നു യുവതികളെ ബലാൽക്കാരം ചെയ്‌ത ദുഷ്ടന്മാരുടെ  തലകള്‍ നീളത്തിൽ ഒരു വരിപോലെ ഭംഗിയായി അടുക്കി  വെച്ചിരിക്കുന്നു.

പലരും ഭയം കൊണ്ട് മണ്ണിലിരുന്നു പോയി.

<<<O>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.