അപരാജിതന്‍ 32 [Harshan] 8686

ആദി ഉടനടി അയാളെ അല്പം ഉയർത്തി കമ്പി കഴുത്തിൽ നിന്നും ഊരി അണ്ണാക്ക് വഴി വായ്ക്ക് പുറത്തേക്ക് എടുത്തു .ഏറെ നേരം കിടന്നു പിടഞ്ഞ അയാളുടെ ദേഹം നിശ്ചലമായി.

മറ്റുള്ളവർ തങ്ങളുടെ ഊഴം കാത്തു കിടന്നു.

ഏറ്റവും വലിയ നിഷ്ട്ടൂരരായവർ തിമ്മയ്യനും മാവീരനും കുലോത്തമനും ഒക്കെയാണെന്നുള്ള അവരുടെ വിശ്വാസമൊക്കെ നഷ്ടപ്പെട്ടിരുന്നു.

 

അവരെക്കാളും , മനുഷ്യരുടെ മരണയാതനകൾ കേൾക്കാനും ആസ്വദിക്കാനും അതിൽ ലഹരി കണ്ടെത്തുന്നവനുമാണ് തങ്ങളെ കൊല്ലാനായി കൊണ്ട് വന്നവൻ എന്നും ഒരു ദയയോ കാരുണ്യമോ അലിവോ  അയാളിൽ നിന്നും പ്രതീക്ഷിക്കരുത്  മനുഷ്യനല്ല മനുഷ്യമൃഗമാണ് മുന്നില്‍ എന്നും  അവർ സകലരും മനസിലാക്കിയിരിരുന്നു.

ഒരു മണിക്കൂർ കൊണ്ട് ആദിശങ്കരൻ  ഒരു വിഭാഗത്തെ കൈകാലുകൾ ഛേദിച്ചും മറുകൂട്ടരേ  കമ്പിയിൽ കുത്തിഇരുത്തിയും ഹീനമായി  കൊലപ്പെടുത്തി.

വയറില്‍ നിന്നും ആന്തരീകഅവയവങ്ങള്‍ എടുത്തു മാറ്റിയവരുടെ കഴുത്ത് കൂടെ അറുത്തു.

അവന് മുൻപിൽ തന്‍റെ  പ്രജകൾ , അവരുടെ സംരക്ഷണം , അതിനു മുകളിലായി ഒന്നും തന്നെയില്ല. ചോരയുടെ വാസനയും അവരുടെ വിലാപങ്ങളും അവന്‍റെ മനസിനെ അലിയിപ്പിക്കുകയല്ല ചെയ്തത് അവന് വല്ലാത്ത ലഹരി കൊടുത്ത്കൊണ്ടിരുന്നു.

ആദിയോഗിക്കുള്ളിലെ രൗദ്രഭൈരവയോഗി.

രക്തവും മാംസവും വിലാപങ്ങളും ലഹരിയാക്കിയവൻ

ദേവനിലുള്ളിലെ അസുരൻ.

ആദി തന്‍റെ  മൂർച്ചയേറിയ പരശു കൊണ്ട് കമ്പിയിൽ കുത്തിനിർത്തിയവരുടെ കഴുത്ത് അറുത്തു കമ്പിക്ക് മുകളിലൂടെ പുറത്തേക്ക് എടുത്തു

ശിരസുകളുടെ തുറന്നിരുന്ന വാ മെല്ലെ അടഞ്ഞു വന്നു

ആ പൊളിഞ്ഞ അമ്പലത്തിനു അരികിലുള്ള കൂവളമരത്തിൽ കൈകാലുകൾ ഇല്ലാതെയുള്ള മനുഷ്യശരീരങ്ങൾ  വള്ളി വെച്ച് കെട്ടി തൂക്കി.

സമയം പുലർച്ചെ മൂന്നു മണി ആയിരുന്നു

“ശിവനേ ,,,,,,,,,,” ആദി ഉറക്കെ വിളിച്ചു.

ഒരു ചാക്കിൽ തലകളുമായി ആദിയും ചുടലയും കൂടെ അവിടെ നിന്നും ഇറങ്ങി.

“സൂര്യന്‍ ഉദിക്കുന്നതിന് മുന്പെ ഇരുപത്തിഏഴു പേര്‍ക്കും മോക്ഷം കിട്ടി, ഇല്ലേടാ ചുടലേ “

“അതേ ,,അതേ ശങ്കരാ ,,, എല്ലാം നമശിവായ ,, “

അതേ സമയം

ഭാസുര൯ ചെവി പൊത്തിയിരിക്കുകയായിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.