അപരാജിതന്‍ 32 [Harshan] 8687

അതെ പോലെ മറ്റു രണ്ടു പേരെയും അവയവങ്ങൾ പറിച്ചെടുത്തു , അവരുടെ കൈയിൽ വെച്ച് കൊടുത്തു കൊണ്ട് അവരെ മണ്ണിൽ കിടത്തി ആദി എഴുന്നേറ്റു.

 

ഭാസുരന് ആകെ ഭയമായി.

“അപ്പുവണ്ണ ,,,,,,,,,”

“എന്താ ഭാസുരാ ,, ? ”

“അണ്ണാ ,,, അണ്ണൻ ഒരുപാട് മൃഗീയനാ , അണ്ണന്‍റെ ശൈലിയിലെ ഈ  കൊലപാതകം എന്നെകൊണ്ട്  കണ്ടു നിൽക്കാനാകുമെന്നു തോന്നുന്നില്ല ,, ചെലപ്പോ ഞാൻ ബോധം കെട്ടു വീഴും  അതുകൊണ്ടു ഞാൻ താഴെ നിൽക്കാം ,,,അണ്ണന്‍ കൊന്നിട്ടും വായോ   ”

ആദി അതുകേട്ടു ചിരിച്ചു

ഇരകൾ അതുകേട്ടു പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.

എല്ലാരും വാവിട്ടു കരയുകയാണ്.

“ഞങ്ങൾക്ക് തെറ്റു പറ്റി ,,, ക്ഷമിക്കണേ ,,” “അയ്യാ മന്നിച്ചിടുന്കളെ …. , മാപ്പ് തരണേ “ എന്നുള്ള ദീന വിലാപങ്ങള്‍

ആര് കേൾക്കാൻ

“ചുടലെ ,,നിനക്ക് ഭയമില്ലല്ലോ ,,”

“ഭയമാ ,,എനക്കാ ,,,,,അതെന്നാ സാധനോം “ ഞാൻ നിന്‍റെ കൂടെ എപ്പോളും ശങ്കരാ ,,,,,,,,” എന്ന് ചുടല പടഞ്ഞു

എന്നിട്ട് ഭാസുരനെ നോക്കി

“ഡെയി ഭാസുര ,,ദൂരെ പോ ,,,,,,,ഇങ്കെ നാനും ശങ്കരനും പോതും ,,,,”

അതുകേൾക്കേണ്ട താമസം ഭാസുരൻ അതിവേഗ൦ ഇറങ്ങി നടന്നു

നടക്കും വഴി ഭാസുരന്‍ ഇരു കൈകളും കൊണ്ട് കാത് പൊത്തിയിരുന്നു.

ചുടല മണ്ണില്‍ കമ്പികള്‍ കുത്തി നിര്‍ത്തി , നിരപ്പിന് പന്ത്രണ്ടു കമ്പികള്‍

ആദി എല്ലാവരെയും നോക്കി ചിരിച്ചു

“എല്ലാവരും ഓം നമഃശിവായ എന്ന് ജപിച്ചോളൂ ,,,,,,കേൾക്കട്ടെ ……”

അതുകേട്ടു എല്ലാവരും വേഗം ഭയത്തോടെ ഓം നമ ശിവായ ജപിച്ചു കൊണ്ടിരുന്നു.

“എല്ലാരും ഒന്ന് മനസിലാക്കിക്കോളൂ ,,നിങ്ങൾ ചെയ്തത് തെറ്റോ കുറ്റമോ അല്ല ,,മഹാപരാധമാണ് ,, നിങ്ങൾക്ക് ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം ഇല്ലാതെയായി,, നിങ്ങൾ ചെയ്തത് ശങ്കരന്‍റെ മണ്ണിൽ ,,അതായത് എന്‍റെ മണ്ണിൽ അനുവാദമില്ലാതെ കാലുകുത്തി അവിടത്തെ സാധുക്കളോട് ദ്രോഹം ചെയ്തു ,, അവരുടെ രക്ഷകർത്താവ് ഞാൻ ,, അപ്പോ പശ്ചാതപിച്ചിട്ടു കാര്യമില്ല,,നിന്നെയൊക്കെ വേരോടെ പിഴുത്‌ മാറ്റാൻ വന്നവനാ ഞാന്‍  ,,,,,”

എന്നുപറഞ്ഞു കൊണ്ട് ആദി ആദ്യം ആ പരശു കൈയിലെടുത്തു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.