അപരാജിതന്‍ 32 [Harshan] 8686

“എന്‍റെ മണ്ണിൽ കാലുകുത്തിയ നീയൊക്കെ നാളെ സൂര്യനേ കാണരുത് എന്ന് ഞാനങ്ങു തീരുമാനിച്ചു ,, അതാ ഇന്ന് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് , ഇവിടെ ഈ മഹാദേവ സന്നിധിയിൽ വെച്ച് നിന്നെയൊക്കെ ഞാൻ മുക്തി  തന്നു പറഞ്ഞുവിടും ,,,,,,അത് പോരേ സന്തോഷമായില്ലെ ,, ” പൊട്ടിചിരിച്ചു കൊണ്ട് ആദി പറഞ്ഞു.

എല്ലാരും അവനോടു പ്രാണനു വേണ്ടി യാചിച്ചു

“ഇല്ല ,, ഒരാൾക്കും ജീവൻ തരില്ല ,,കാരണം നിങ്ങളൊന്നും ഈ മണ്ണിൽ ജീവിക്കാനർഹരല്ല ,,എന്‍റെ ശിവശൈലത്തെ  ജനങ്ങൾ സമാധാനത്തോടെ ജീവിക്കണമെങ്കിൽ നീയൊക്കെ ഇല്ലാതെ ആകണം ,, ആകും ,,,അതിനു വേണ്ടിയാണല്ലോ ,, ഞാൻ ഇങ്ങോട്ടു വന്നത് ,, നിങ്ങൾ മറ്റുള്ളവരുടെ മരണം കണ്ടു മരണം കാത്തിരുന്നു  ഭയത്തോടെ മരിക്കണം ,, ” ആദി ഉറക്കെ ഉറക്കെ ചിരിച്ചു.

അതുകൂടി കേട്ടതോടെ സകലരും വാവിട്ടു നിലവിളിച്ചു.

“ഒക്കെ തിമ്മയ്യൻ മുതലാളി പറഞ്ഞിട്ടാ സാറേ ,, ഞങ്ങൾ പാവങ്ങളാ …..” വാസവൻ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു

“അയ്യോടാ പാവങ്ങള്‍ ,,,,,,അവന്ള്ളത്‌ ഞാൻ വലുത് വെച്ചിട്ടുണ്ട് ,, ആദ്യം അവൻ ഭയക്കണം ,,അവനും മരണത്തെ പേടിച്ചിരിക്കണം ,, ”

ഇതില്‍ ആരൊക്കെയാ ആ മിണ്ടാപ്രാണികളെ കൊന്നത്, വാസവന്‍ സാറും വിജയന്‍സാറും വേണ്ട കേട്ടോ ,,നിങ്ങള്ക്ക് വേറെ ശിക്ഷ പുറകെ വരുന്നുണ്ട് , ഇതൊരു തുടക്ക൦ ,,,വലിയ സദ്യക്കു മുന്പ് സ്റ്റാര്‍ട്ട൪ കഴിക്കില്ലേ അങ്ങനെ കരുതിയാല്‍ മതി.

ആരും മിണ്ടിയില്ല.

“ആരും പറയുന്നില്ല ചുടലേ, അപ്പോ നമ്മളിനി എന്താടാ ചെയ്യാ “  ആദി ചുടലയെ നോക്കി ചോദിച്ചു.

ചുടല വാസവനേ കാണിച്ചു കൊടുത്തു.

ആദി ചിരിച്ചു കൊണ്ട് വാസവന്‍റെ അരികില്‍ വന്നു.

“നിനക്കെന്‍റെ പെങ്ങളോട് മോഹം തോന്നിയവനല്ലേ ,, അപ്പോ നീ തന്നെ മതി ,,പറയടാ വാസവ൯ വാവേ ,, ആരൊക്കെ ആ മിണ്ടാപ്രാണികളെ കൊന്നത് “

അയാള്‍ ഭയം കൊണ്ട് ഒന്നും മിണ്ടിയില്ല.

“അച്ചോടാ കഷ്ടായല്ലോ ,,, ഭാസുര നീ ആ കുഞ്ഞ് സമാനം ഇങ്ങോട്ടേക്ക് താ ,,,,”

അത് കേട്ടു ഭാസുര൯ അരയില്‍ നിന്നും രണ്ടിഞ്ച് വലുപ്പമുള്ള ചെറിയ പേനാകത്തി ആദിക്ക് കൊടുത്തു.

“നീ പറ മോനേ വാസവാ ,,ആരൊക്കെയാ ,,,,,,,”

“എഹ് ,,എഹ് ,,എന്നു വാസവന്‍ ഭയത്തോടെ കരഞ്ഞു.

സകലരും അത് കണ്ടു ഭയന്നു.

“പറയില്ലല്ലേ ,,,എന്നാ വേണ്ടാ ,,,മാമന്‍ പറയിപ്പിക്കാം “

ആദി അതിവേഗം ആ പേനാ കത്തി അയാളുടെ പൊക്കിളിന് കീഴെ നെടുകെ ഒറ്റ കീറല്‍

“ആ ,,,,,,,,,,,,,,,,,,,” എന്നയാള്‍ കൊടും വേദന കൊണ്ട് അലറിക്കരഞ്ഞു.

ആദി പെട്ടെന്നു തന്നെ കീറിയ ഭാഗം കൈ കൊണ്ട് വലിച്ചകത്തി കൈ ഉള്ളിലേക്ക് ഇട്ടി ളക്കി അയാളുടെ നീളമുള്ള  ചെറുകുടല്‍ പുറത്തേക്ക് വലിച്ചെടുത്തു.

അയാള്‍ കൊടും വേദനയാല്‍ അലറി കരഞ്ഞുകൊണ്ടിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.