അപരാജിതന്‍ 32 [Harshan] 8686

ഒന്നാമത്തെ റൗണ്ടിൽ പന്ത്രണ്ടു പേര് ജീപ്പിന്‍റെ പിൻഭാഗത്തു നിറഞ്ഞപ്പോൾ ആദി വേഗം വൈശാലിയുടെ അതിർത്തിയിലേക്ക് ജീപ്പ് എടുത്തു.

അവിടെ  കാടിന് മുകളിലുള്ള കുന്നിലെ തകർക്കപ്പെട്ട ശിവക്ഷേത്രത്തിനു മുന്നിൽ അവരെ കൊണ്ട് വന്നു കിടത്തി.ഭാസുരനെ കാവലിന് നിർത്തിയിട്ടു അടുത്ത റൌണ്ട് കൂടെ ആദിയും ചുടലയും കൂടെ ഇറങ്ങി

ബാക്കിയുള്ളവരെ കൂടെ പലയിടങ്ങളിൽ നിന്നും അതിസമർത്ഥമായി ഒടിച്ചു മടക്കി ജീപ്പിലിട്ടു ആ ക്ഷേത്രത്തിനു മുന്നിൽ തന്നെ കൊണ്ട് വന്നു.

മൊത്തം ഇരുപത്തി ഏഴ്  പേരോളം ഉണ്ടായിരുന്നു.

അവരാണ് ശിവശൈലത്തെ പ്രാണനുകള്‍ക്കു  തിമ്മയ്യൻ മുതലാളി പറഞ്ഞതനുസരിച്ച് ദോഷം വരുത്തിയത്.

എല്ലാവരുടെയും കൈകാലുകൾ ബന്ധിച്ചിരുന്നു.

അതുകൊണ്ടു ആർക്കും അനങ്ങുവാൻ സാധിച്ചിരുന്നില്ല.

കൊണ്ട് വന്നവരെ രണ്ടു വ്യത്യസ്തകൂട്ടങ്ങളായി തിരിച്ചു.

ഒന്ന് ശിവശൈലത്ത് ആക്രമണം നടത്തിയവർ

രണ്ട് ശിവശൈലത്തെ പെൺകുട്ടികളെ ബലാൽസംഗം ചെയ്തവർ.

പന്ത്രണ്ടു പേര്‍ ആകെ ബലാൽസംഗം ചെയ്തവരായിരുന്നു.

എല്ലാവർക്കും നല്ലപോലെ പ്രഹരമേറ്റിട്ടുണ്ട്.എല്ലാവരും പേടിച്ചു വിറയ്ക്കുകയായിരുന്നു.

അതുപോലെയാണ് ആദി അവരോടു പെരുമാറിയത്.

” എന്തിനാ ഇങ്ങോട്ടേക്ക് കൊണ്ട് വന്നെ ?’ ഭയത്തോടെ വാസവൻ ചോദിച്ചു

“ഹീ ………ഹി ഹി ഹി ഹി … നല്ല ചോദ്യം “ ചുടല അതുകേട്ടു ചിരിച്ചു കൊണ്ട് ഭാസുരനെ നോക്കി പറഞ്ഞു.

“മോനേ ,,വാസവാ കുഞ്ഞാവേ ,,നീയൊക്കെയെന്തിനാ എന്‍റെ മണ്ണില്‍ കയറി എന്‍റെയാളുകളെ ദ്രോഹിച്ചത്”

അത് കേട്ടതും വിജയന്‍ ഉറക്കെ കോപത്തോടെ പറഞ്ഞു.

“എടാ ,,,മൈരെ ,, നീ മര്യാദയ്ക്ക് അഴിച്ചു വിട്ടോ ,,ഇല്ലെങ്കില്‍ നിന്നെ ഞങ്ങള് തീര്‍ക്കും നായെ “

അത് കേട്ടു അയാളുടെ മുന്നില്‍ മുട്ട് കുത്തിയിരുന്നു കൈ കൂപ്പി ആദി നിലവിളിക്കാന്‍ തുടങ്ങി. “ അയ്യോ ,വിജയന്‍ സാറേ….  എന്നെ കൊല്ലല്ലേ സാറേ ,,,പാവാ സാറേ ,,,,അയ്യോ ,,,,അമ്മേ ,,, ആ ,,,,വിജയന്‍ സാറേ  “ അവന്‍ ഉറക്കെ കരഞ്ഞു കാണിച്ചു  (അഭിനയം)

“പട്ടിപൊലയാടി മോനേ “ എന്നു അലറിവിളിച്ചയാളുടെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി.

അയാള്‍ പുറം ഇടിച്ചു മണ്ണിലേക്ക് വീണു.

എല്ലാവരും അത് കണ്ടു ഭയന്നു പോയി.

“ആരും പേടിക്കണ്ട ,, ആരും വിഷമിക്കണ്ട  ഞാന്‍ എല്ലാരുടെയും അടുത്തേക്ക് വരുന്നുണ്ട് ,,ഡോണ്ട് വറി ,,കവലപ്പെട വേണ്ടാ൦ “ ആദി എല്ലാരെയും നോക്കി പറഞ്ഞു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.