അപരാജിതന്‍ 32 [Harshan] 8685

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.