“ശരി, സമ്മതിച്ചു. പക്ഷെ നീയാ ഹോറർ ഹൌസിൽ ചെയ്തത് എന്ത് ഉദ്ദേശം വച്ചാ ? നിന്റെയാ പോക്കിരിത്തരം കാരണം എനിക്കു ഹാർട്ട് അറ്റാക്ക് വന്നുരുന്നെങ്കിലോ?”
“അതിന് ഒന്നും പറ്റിയില്ലല്ലോ”
“ഉവ്വ്, ഒന്നും പറ്റിയില്ലാന്ന് ?. ഒരു മുറീടെ പല സൈഡീന്നും തോന്നിയ പോലെ ഗോറില്ലേം കുരങ്ങനും അസ്ഥിക്കൂടവുമൊക്കെ എന്നെ ഫ്രഞ്ച് കിസ്സടിക്കാൻ വന്നാ പേടിക്കാണ്ട് നിൽക്കാൻ ഞാൻ കട്ടബൊമ്മനുമല്ല. ആ കാര്യമൊക്കെ വീണ്ടും ആലോചിക്കുമ്പോ എന്റെ വലത്തേ കൈ ഇപ്പോഴും വിറക്കാ, ദാ നോക്ക്”
എന്നും പറഞ്ഞു ഞാനെന്റെ വലം കൈ അവരുടെ നേരെ നീട്ടി. സാധാരണ ഞാൻ വല്ലാതെ പേടിച്ചാലോ അല്ലെങ്കിൽ അമിതമായി ടെൻഷനടിച്ചാലോ അതിനനുസരിച്ചു ആദ്യം എന്റെ ശരീരത്തിലെ വലത്തേ കൈ ആണ് വിറയ്ക്കുക.
“ഇത് അതല്ല, ജൂവൽ ചേച്ചി ഐ ലവ് യൂ പറഞ്ഞതിന്റെയാ”
പുല്ല്?, അതും കണ്ടു പിടിച്ചു. ഞാൻ ചമ്മല് മറയ്ക്കാൻ ലൂക്ക് എങ്ങോട്ടോ മാറ്റി.
ഞാൻ പിണങ്ങിയതാണെന്ന് കരുതി അവസാനം മിഖി എന്റെടുത്തേക്ക് വന്ന് പിണക്കം മാറ്റാനായി എന്നോട് ചേർന്ന് കെട്ടിപ്പിടിച്ചു നിന്നു. അതോടെ അതും കോംപ്രമൈസായി?. ഞങ്ങളുടെ ഈ കലിപ്പും പിണക്കവുമൊക്ക വെറും ജാഡ മാത്രമാ. ശരിക്കും ഈ പ്രശ്നങ്ങളൊന്നും ഞങ്ങള് ഗൗരവമായി എടുക്കാറില്ല. ഞങ്ങളെ അടുത്തറിയാവുന്നവർക്ക് ഞങ്ങളുടെ ഈ പിണക്കവും ഇണക്കവും കാണുമ്പോൾ പലപ്പോഴും അസൂയ തോന്നാറുണ്ട്. ശരദാന്റിയും ഫിലിപ്പ് അങ്കിളുമാണ് ഈ അസൂയയും കൊണ്ട് നടക്കുന്ന പ്രധാന ആളുകൾ.
“ടാ, ജോ. നീയിനിയും ആ ജൂവലിന്റെ കാര്യം പറഞ്ഞില്ല. നീ നേരത്തെ അവളുടെയടുത്തേക്ക് പോയിട്ട് എന്താടാ ഉണ്ടായേ ? അവള് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ നീയെന്താ തിരിച്ചു പറഞ്ഞേ ?” റോയ്.
പന്നി, പിന്നെയുമെന്നെ ആ കാര്യം തന്നെ ഓർമിപ്പിച്ചു. ഇത്തിരി നേരം മുൻപ് അവളുടെ മുറിയിലിരുന്ന് വിയർത്തതും മുള്ളാൻ മുട്ടിയതുമൊക്കെ പിന്നെയും ഓർമ്മ വന്നു. ഇതൊക്കെ പിന്നേം ഓർക്കുമ്പോഴേ ഒരു പരിഭ്രാന്തിയാണ്. എല്ലാം ഒന്ന് മറന്നു വന്നതാ. അവിടെയാണ് ഇവന്റെയൊരു കോ….. ? അതായത് കോതമംഗലത്തെ ഒരു ചോദ്യം. ഇവന്റെ തലയിലോട്ട് മേലെ കിടന്നു കറങ്ങുന്ന ഫാനൊന്ന് പൊട്ടി വീണിരുന്നെങ്കിൽ?. ഞാൻ മുകളിലോട്ട് നോക്കി. പുല്ല്, ഈ തണുപ്പൊക്കെയുള്ള ഊട്ടിയിലെ മുറിയിലൊക്കെ ആര് ഫാൻ പിടിപ്പിക്കാനാണ്?. ഓരോരോ ഗതികേട്.
“ജോ, നീയൊന്നും പറഞ്ഞില്ല ??” റോയ്.
“ഒന്നു പോയേടാ, അതൊക്കെ ആലോചിക്കുമ്പോഴാ കയ്യും കാലും വിറക്കാ. അപ്പോഴാണ് ഇനി വിശദീകരണവും കൂടി ഉണ്ടാക്കാത്തതിന്റെ സൂക്കേട്?”
ആ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ പിന്നെയും എന്റെ നെഞ്ചൊന്ന് പാളി. ടെൻഷൻ മൂത്ത് കയ്യിലെ നഖം കടിക്കാൻ വേണ്ടി കൈ നോക്കിയപ്പോഴാണ് വീണ്ടും അടുത്ത ഗതികേട്. എന്റെ കൈ വിരലിലിനി ഒരു നഖം പോലും ബാക്കിയില്ല. ഇന്നലെ രാത്രി വീട്ടില് വെറുതെയിരുന്നപ്പോൾ കയ്യിലെയും കാലിലെയും നഖമെല്ലാം നേരംമ്പോക്കിന് വെട്ടികളിച്ചത് ഇപ്പോഴാണ് ഓർമ്മ വന്നത്.
“ജോ, ടെൻഷൻ മറക്കാൻ ഒരു വഴിയുണ്ട്” റോയ്.
“എന്താടാ ?”
“രണ്ടു പെഗ്ഗടിച്ചാ മതി, ഊട്ടിയിലെ തണുപ്പിന് ബെസ്റ്റാടാ?. നിന്റെ ടെൻഷനും മാറിക്കിട്ടും”
എനിക്കങ്ങട് കലി കേറി വന്നു.
“മദ്യം രുചിച്ചു പോലും നോക്കാത്ത എന്നോട് തന്നെ മദ്യസേവ ചെയ്യാൻ പറയുന്നോടാ കള്ളുകുടിയാ?”
റോയ് എന്നെ നോക്കി ഇളിച്ചു കാണിച്ചു.
“ജോ, കൂൾ കൂൾ. നീയൊന്ന് അടങ്ങടാ. ഞാൻ ചുമ്മാ പറഞ്ഞതാ. നിനക്ക് വേണ്ടെങ്കിൽ വേണ്ട?”
“ജോ, എന്നാ എന്റേല് വേറൊരു ഐഡിയ ഉണ്ട്” മിഖി.
“എന്തുവാടാ ?”
“നമുക്കൊരു ചോക്ലേറ്റ് കോഫി കുടിച്ചാലോ ?”
ചോക്ലേറ്റ് കോഫി. അതു സംഗതി കൊള്ളാം. ഭാഗ്യം, ഇവൻ പറഞ്ഞത് അത്ര വലിയ പൊട്ടാത്തരാമായിരുന്നില്ല.
“ചോക്ലേറ്റ് കോഫിയോ ? അതു കുടിച്ചിട്ട് എന്താ കാര്യം ?” റോയ്.
“ചോക്ലേറ്റ് കോഫി നല്ല ടേസ്റ്റുള്ള സാധനമാ. അതു കുടിച്ചോണ്ടിരിക്കുന്ന നേരത്തെ ആ കോഫിയുടെ ടേസ്റ്റ് അല്ലാതെ വേറൊന്നും നമ്മളാലോചിക്കില്ല. എങ്ങനെയുണ്ട് ഐഡിയ? ?”
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????