Wonder 7 [Nikila] 2416

കുറച്ചു മുൻപ് നടന്ന കാര്യങ്ങളോർത്ത് ഞാൻ നെഞ്ച് ചൂടാവുന്നു. ജൂവൽ, അവളെന്നോട് പ്രേമമാണെന്ന് പറഞ്ഞിരിക്കുന്നു. അവളുടെ മുൻപേയുള്ള ചാട്ടം കണ്ട് ഇതു ഞാൻ പ്രതീക്ഷിച്ചതായിരുന്നെങ്കിലും അവളുടെ തിരുവായീന്ന് തന്നെ അതു കേട്ടപ്പോൾ ശരിക്കും തളർന്നു പോയി. ആ കാര്യം തന്നെ വീണ്ടും ഓർക്കുമ്പോൾ ദേഹം മുഴുവൻ ചൂട് പിടിക്കുന്നതു പോലെയാ ഫീല് ചെയ്യുന്നേ. ആരെയും പ്രേമിക്കാൻ കഴിയുന്ന മാനസികാവസ്ഥയില്ലല്ല ഞാൻ. ഞാൻ വീണ്ടുമെന്റെ പഴയ ജീവിതം ആലോചിച്ചു നോക്കി. മുൻപ് ഒരുത്തി എന്നോട് പ്രേമമാണെന്ന് പറഞ്ഞു ആ പേരില് എന്നോട് ചെയ്തു കൂട്ടിയതെല്ലാം ഓർത്തു പോയി. ആണുങ്ങൾക്കെന്ന് മാത്രമല്ല, സാധാരണ മനുഷ്യർക്ക് പോലും സഹിക്കാൻ പറ്റാവുന്നതിലധികം കഷ്ടപ്പാടുകൾ ആ പെണ്ണ് എനിക്കു വരുത്തി വച്ചിട്ടുണ്ട് അവൾ, ട്രീസ. പണ്ട് എങ്ങോ നടന്ന ഒരു ഈഗോ ക്ലാഷിന്റെ പേരിലാണ് അവളെന്നെ ഇത്രയും ഉപദ്രവിച്ചത് എന്നതാണ് വേറൊരു തമാശ. അവൾക്ക് വേണ്ടി വക്കാലത്ത് നിൽക്കാൻ എന്റെ വീട്ടുകാരും ഞാൻ പോലുമറിയാതെ എന്റെ കൂട്ടുക്കാരെന്ന് കരുതിയവരുമുണ്ടായിരുന്നു. അവളോടുള്ള ദേഷ്യം കാരണം ഞാനൊരു കടുത്ത സ്ത്രീ വിരോധിയായി മാറേണ്ടതായിരുന്നു. എന്നാൽ അന്ന് എന്നെ രക്ഷിക്കാൻ ഒരു രക്ഷകനുണ്ടായി. പക്ഷെ ഇപ്പോഴും എനിക്കു ചെറുതായി പേടിയുണ്ട്. അന്ന് അവളുടെ അടുത്തു നിന്ന് രക്ഷപ്പെട്ടതുപോലെ വീണ്ടുമാ അത്ഭുതം സംഭവിക്കണമെന്നില്ല.

 

ഇല്ല, എനിക്കിനി ഒരിക്കൽ കൂടി ആരെയും പരിധി വിട്ടു സ്നേഹിക്കാൻ പറ്റില്ല. ഒരു പക്ഷെ അങ്ങനെയാരെയെങ്കിലും സ്നേഹിച്ചാൽ അതിനു പകരമായി എപ്പോഴെങ്കിലും എന്റെ ജീവിതം തന്നെ അവര് പകരം ചോദിച്ചേക്കാം. ഇല്ല, എനിക്കതിനു കഴിയില്ല. എല്ലാം അവസാനിച്ചു എന്നു കരുതിയിടത്തു നിന്ന് തിരിച്ചു കിട്ടിയ പുതിയൊരു ജീവിതമാണ് എന്റേത്. ഈ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചുക്കൊണ്ടിരിക്കുകയാണ്. അതിനി ആർക്കും വേണ്ടിയും നഷ്ടപ്പെടുത്തില്ല.

 

കണ്ണുകൾ കുറച്ചു നേരത്തേക്ക് ഇറുക്കിയടച്ചു കൈ രണ്ടും തലയോട് ചേർത്തു വച്ചു അമർത്തി തടവി. അതിനു ശേഷം മെല്ലെ ദീർഘശ്വാസം പുറത്തേക്ക് വിട്ടു. അൽപ്പനേരത്തേക്കു ടെൻഷൻ മാറ്റാം എന്നു കരുതി പോക്കറ്റിലിരുന്ന ഫോണെടുത്തു ഫേസ്ബുക് ഓപ്പൺ ചെയ്തു.

നെറ്റ് ഓണാക്കിയതും നോട്ടിഫിക്കേഷൻ സൗണ്ടുകൾ ഫോണിൽ നിന്നും തുരുതുരാന്ന് മുഴങ്ങി. ഇന്ന് രാവിലെ തൊട്ട് ഇന്റർനെറ്റ്‌ യൂസ് ചെയ്യാത്തതിന്റെ ക്ഷീണം ഇപ്പോഴാണ് അറിയുന്നേ ?. ബിവറേജിനുള്ളിലേക്ക് ആളുകള് ഇടിച്ചു കേറുന്ന പോലെയാ ഫോണിലേക്ക് നോട്ടിഫിക്കേഷനുകള് ചറപറാന്ന് കേറി വരുന്നേ. ഫോൺ മിക്കവാറും ഹാങ്ങ്‌ ആവും?. അന്നത്തെ ആ വെബ് സീരീസ് പുകിലിനു ശേഷം ഞാൻ പിന്നങ്ങനെ കാര്യമായിട്ട് സ്സോഷ്യൽ മീഡിയയിൽ ഓൺലൈനിൽ വരാറില്ല. എല്ലാ നോട്ടിഫിക്കേഷൻ ബഹളവും കഴിഞ്ഞു എടുത്തു നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എഫ് ബി യിൽ വന്ന കൂടുതൽ നോട്ടിഫിക്കേഷനുകളും എന്നെ ഏതൊക്കെയോ റിവ്യൂ പോസ്റ്റുകളിലേക്ക് മെൻഷൻ ചെയ്തുക്കൊണ്ടുള്ളതായിരുന്നു. ഇനി പണ്ടത്തെ ഡാർക്ക് സീരീസാണോ വീണ്ടും പ്രശ്നമുണ്ടാക്കാൻ വന്നതെന്നറിയാൻ ഈ പോസ്റ്റുകളെല്ലാം ഓപ്പൺ ചെയ്തു നോക്കി. ഇത് ആ സംഭവമല്ല, വേറെ പുതുതായി കേറി വന്ന പുലിവാലാണ്.

 

ഡാർക്ക് എന്ന വെബ് സീരീസിനു ശേഷം ചൊറിയൻ മെംബേർസ് എല്ലാവരും കൂടി കുത്തിപ്പൊക്കിയ അടുത്ത വെബ് സീരീസ് “വെസ്റ്റ് വേൾഡ്”. കഴിഞ്ഞ രണ്ടു ദിവസമായി ഫേസ്ബുക്ക് മുഴുവൻ വെസ്റ്റ് വേൾഡ് തരംഗമായിരുന്നെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഫേസ്ബുക്കിലെ ബുദ്ധിജീവി എന്ന വിശേഷണം തൽക്കാലികമായി എനിക്കു കിട്ടിയിട്ടുള്ളതുക്കൊണ്ട് രണ്ടു മൂന്നു ചൊറിയൻ ടീംസ് മുൻകയ്യെടുത്ത് എന്നെ എല്ലാ പോസ്റ്റിലും മെൻഷൻ ചെയ്തു കളിക്കുകയാണ്, നാറികൾ ?. ഇവർക്കൊക്കെ എന്തിന്റെ സൂക്കേടാണോ എന്തോ ?. ഈ കാര്യത്തിൽ ആകെപ്പാടെയുള്ള ആശ്വാസമെന്തെന്നാൽ ഇവരെല്ലാം എന്നെ വെറുതെ മെൻഷൻ ചെയ്തു എന്നല്ലാതെ ട്രോളാനൊന്നും ശ്രമിച്ചിട്ടില്ല. അതു തന്നെ ഭാഗ്യം?.

 

എന്തായാലും ഇന്നത്തെ രാത്രി എന്റെ മനസമാധാനം ഊട്ടി വഴി റിട്ടേണടിച്ചു തൃശ്ശൂർ തന്നെ തിരിച്ചെത്തിയിട്ടുണ്ടാവും?. ജൂവൽ ഉണ്ടാക്കിത്തന്ന ടെൻഷനൊന്ന് മാറ്റാൻ വേണ്ടിയാ ഫേസ്ബുക്കെടുത്തു നോക്കിയേ. ഇതിപ്പോ പന്തളത്തുള്ള പടയിൽ നിന്ന് രക്ഷപ്പെട്ടോടി പന്തളം സുഗുണന്റെ ഗാനമേളയിൽ ചെന്നു പെട്ട പോലെയായി. ഇനി ഈ സീരിസും കുത്തിയിരുന്ന് കാണണമല്ലോ ?. ലക്ഷണം വച്ചിട്ട് ഇത്തവണ വീട്ടില് സയൻസ് ലാബ് പണിയേണ്ടി വരുമെന്നാ തോന്നുന്നേ. മൊത്തത്തിൽ ഞാനങ്ങ് ലോക്കായി പോയി?.

 

ഇങ്ങനെ ഓരോന്നും ആലോചിച്ചു ടോയ്ലറ്റിനു പുറത്തേക്കിറങ്ങിയപ്പോൾ മിഖിയും റോയിയും ബെഡിലിരുന്ന് ഫോണില് കളിച്ചോണ്ടിരിക്കായിരുന്നു. ഞാൻ വന്നതൊന്നും അവര് രണ്ടു പേരും ശ്രദ്ധിച്ചട്ടില്ലാന്ന് തോന്നുന്നു. ഞാൻ മിഖിയുടെ അടുത്തേക്ക് ചെന്ന് അവന്റെ തൊട്ടടുത്ത് ബെഡിലിരുന്നു. അവനപ്പോഴും ഫോണിൽ നിന്ന് കണ്ണെടുത്തിട്ടില്ല. എനിക്കിപ്പോ ജൂവലിന്റെ കാര്യം ഇവനോട് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല.

 

“മിഖി….”

 

ഞാനവനെ വിളിച്ചപ്പോൾ അവൻ മുഖത്തു നോക്കാതെ ഫോണിൽ നോക്കിക്കൊണ്ട് തലയാട്ടി.

 

“ടാ, ഒരു പ്രശ്നം വന്നിട്ടുണ്ട്”.

 

“ആരു വന്നാലും വെയിറ്റ് ചെയ്യാൻ പറ, ഞാനിപ്പോ ബിസിയാ”

 

ങ്ങേ! ഇവനെന്താ പിച്ചും പേയും പറയണേ ?

 

“അതല്ലെടാ, ഒരു പണി കിട്ടി”

 

മിഖി പിന്നെയും ഫോണിൽ നോക്കിക്കൊണ്ട്;

 

“എന്നാ ആ പണി ജോ ചെയ്‌തോ, ഞാനിപ്പോ ബിസിയാ”

 

ഇപ്പോ തന്നെ രണ്ടു കാര്യങ്ങളോർത്ത് ടെൻഷനടിച്ചു നിൽക്കാണ്. അതിന്റിടയില് ഇവന്റെ വക കളിതമാശ കൂടിയായപ്പോൾ എനിക്കു ദേഷ്യം വന്നു.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.