Wonder 7 [Nikila] 2416

ഞാൻ വാഷ് റൂമിലേക്ക് പോകുന്ന വഴിക്ക് റോയ് പിന്നിൽ നിന്നും വിളിച്ചു.

 

“ജോ, ജൂവലിന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം ? അവളിനിയും നിന്റെ പുറകെ നടന്ന് ശല്യം ചെയ്യൂട്ടാ?” റോയ്.

 

“ശല്യം ചെയ്യാനവള് എന്റെടുത്തോട്ട് വരട്ടേടാ. അവൾക്കുള്ള മരുന്ന് എന്റെ കയ്യിലുണ്ട്. ഇന്നലെ രാത്രി അവൾക്കിട്ട് രണ്ടു വർത്തമാനം പറയാൻ പറ്റിയില്ല. കുഴപ്പമില്ല, വീണ്ടും അവളെന്റെ മുന്നില് വന്നു പെടുമ്പോള് നോക്കിക്കോളാം?”

 

എന്റെ മറുപടി കേട്ട് റോയ് ഞെട്ടിയോ. ഏയ്, ചിലപ്പോൾ തോന്നിയതായിരിക്കും?. ഞാൻ നേരെ വാഷ്റൂമിലേക്ക് കേറി. റോയ്ക്ക് മറുപടി കൊടുത്ത നേരത്താണ് വേറൊരു കാര്യം ഞാൻ ചിന്തിച്ചത്. എനിക്കിപ്പോ ജൂവലിന്റെ കാര്യം ഓർക്കുമ്പോൾ ടെൻഷൻ തോന്നുന്നില്ലല്ലോ?. ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങള് വീണ്ടും ഓർത്തു. അന്നേരമവള് എന്നെ പ്രൊപോസ് ചെയ്തപ്പോഴേ ടെൻഷനടിച്ചു മുള്ളാൻ മുട്ടിയതാ. എന്നിട്ടിപ്പോ ആ കാര്യം തന്നെ ആലോചിക്കുമ്പോൾ ചിരിയാ വരുന്നേ. ഇന്നലെയവള് എന്റെ നേരെ പൂവും നീട്ടി ഇഷ്ടമാണെന്ന് പറഞ്ഞത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. എന്നിട്ടും എനിക്കിപ്പോ അതോർത്തു ഒരു മനപ്രയാസവും തോന്നുന്നില്ല. സത്യത്തിൽ എനിക്കു അതൊരു പ്രശ്നം തന്നെയായല്ലേ തോന്നേണ്ടത്?. സൈക്കിയാട്രിസ്റ്റുകള് എന്റെ കാര്യത്തിലെഴുതിയ വിധിയാണ് എനിക്കു philophobia ആണെന്ന്. പക്ഷെ ഇപ്പോ അങ്ങനെ തോന്നുന്നില്ല. ഇതെന്തു മറിമായം?.

 

വാഷ്ബേസിനു മുന്നിൽ നിന്ന് മുഖം കഴുകുന്നതിനു മുൻപ് എന്റെ നേരെ മുന്നിലുള്ള കണ്ണാടിയിലേക്ക് ഞാനൊന്ന് നോക്കി. അപ്പോൾ ആ കണ്ണാടിയിൽ എന്റെ മുഖം കണ്ടപ്പോൾ ഞാൻ ശരിക്കും വിറച്ചു പോയി.

 

എന്റെ തന്നെ മുഖം മറ്റൊരു രൂപത്തിൽ. പകുതി പുള്ളിയ മുഖത്തോടെ കത്തുന്ന ചോര കണ്ണുകളോടെ ചുണ്ടിൽ ഒരു കൊലച്ചിരിയുമായിട്ടുള്ള എന്റെ തന്നെ മുഖം കണ്ണാടിയിൽ ഞാൻ കണ്ടു. എന്റെ തന്നെ ആ കോലം കണ്ട് എനിക്കപ്പോൾ ഹാർട്ട്‌ അറ്റാക്ക് വരേണ്ടതായിരുന്നു. പേടി കാരണം വേഗം തന്നെ പൈപ്പ് തുറന്നു മുഖത്തേക്ക് വെള്ളമൊഴിച്ച് വെപ്രാളപ്പെട്ടു കണ്ണും തിരുമ്മി വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ഹാവൂ, സമാധാനം ?. എല്ലാം വെറും തോന്നലായിരുന്നു. എനിക്കിപ്പോഴും ശാന്തമായ മുഖം തന്നെയാണ്. കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. പിന്നേം സമാധാനമായി. എന്തായാലും എനിക്കു കൊലച്ചിരിയില്ല, ഇപ്പോഴും എന്റെ ചിരി നല്ല ക്യൂട്ട് ആയിട്ടു തന്നെയാ ഉള്ളത്?.

 

മുഖത്തേക്ക് പിന്നേം വെള്ളം കോരിയൊഴിച്ചപ്പോൾ എനിക്കു വല്ലാത്തൊരു തലപ്പെരുപ്പം തോന്നി. ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ സംഭാഷണങ്ങളടക്കം എനിക്കു ഓരോന്നായി ഓർമ്മ വന്നു. ഞാൻ സ്വപ്നത്തിൽ ചെയ്തുക്കൂട്ടിയ കാര്യങ്ങള് ഓർത്തപ്പോൾ എനിക്കു തന്നെ വിശ്വസിക്കാനായില്ല. ഞാൻ സ്വപ്നത്തിൽ പറഞ്ഞ കാര്യങ്ങള് ഒരോന്നായി എനിക്കോർമ്മ വന്നു. പ്രണയത്തെപ്പറ്റി ഞാനെന്തൊക്കെയാണ് പറഞ്ഞുക്കൂട്ടിയത്. ഇതിനു മാത്രം എനിക്കെവിടുന്ന് അറിവു കിട്ടിയോ ആവോ ?. ഒരു പക്ഷെ റിയൽ ലൈഫിൽ പോലും എനിക്കു ഇത്രയും ഡീപ്പായി ചിന്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. സ്വപ്നത്തിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനശേഷി വർധിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ അതിന്റെ സാധ്യത ഇത്രത്തോളമുണ്ടാവുമെന്ന് വിചാരിച്ചില്ല.

 

എന്നാൽ ഞാൻ അത്രയും നേരം ക്യൂപ്പിട് ദൈവമാണെന്ന് കരുതി പോരു കൂടിയത് എന്നോട് തന്നെയായിരുന്നോ ?. അങ്ങനെയാണെങ്കിൽ എന്റെ ശത്രു ഞാൻ തന്നെയാണ് എന്നല്ലേ അതിനർത്ഥം. ഞാൻ പേടിച്ചുകൊണ്ടിരുന്ന പ്രണയം എന്ന ഫീലിങ്ങിനോടായിരുന്നോ ഞാൻ എതിർത്തു നിന്നത്. ഒരു പക്ഷെ അതുക്കൊണ്ടായിരിക്കാം എനിക്കു ജൂവലിന്റെ കാര്യമിപ്പോൾ ഓർക്കുമ്പോൾ യാതൊരു വിധ ആശങ്കയും തോന്നാത്തത്. എന്നാലും എന്തുക്കൊണ്ട് എന്റെ സ്വപ്നത്തിൽ ക്യൂപ്പിട് വന്നു കേറി ? ചിലപ്പോൾ റോയിമായുള്ള സംസാരത്തിൽ നിന്നും മനസ്സിൽ കേറിയ ആ രൂപം സ്വപ്നത്തിൽ വന്നതായിരിക്കാം. 

 

എന്നാലും ഞാൻ അതിന്റെ മുഖത്തു നോക്കി സംസാരിച്ച കാര്യങ്ങൾ, എന്തിനായിരുന്നു അതെല്ലാം ? എന്നെ എപ്പോഴും ശല്യപ്പെടുത്താൻ ശ്രമിച്ചുക്കൊണ്ടിരുന്ന പ്രണയം എന്ന ഫീലിങ്ങിനോടുള്ള ദേഷ്യമായിരുന്നോ ? അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാൻ താല്പര്യം കാണിക്കുന്ന ദൈവങ്ങളോടുള്ള എതിർപ്പായിരുന്നോ ? അതോ മനുഷ്യസഹജമായ വികാരങ്ങളുടെ അവകാശം ഓരോ ദൈവങ്ങൾക്ക് പേരിട്ട് ഏല്പിച്ചു കൊടുത്തതിലെ ഇഷ്ടക്കേടായിരിക്കുമോ ?

 

മനസ്സിൽ പല ചോദ്യങ്ങളുണ്ട്. എന്നാൽ എല്ലാത്തിനും ഉത്തരം കിട്ടുന്നില്ല. അല്ലെങ്കിലും സ്വപ്നങ്ങളും പ്രണയങ്ങളും എന്നും കോംപ്ലിക്കേറ്റഡാണല്ലോ?. എല്ലാത്തിനും ഉത്തരമറിയില്ലെങ്കിലും ഒരു കാര്യത്തിലെനിക്ക് നല്ല ഉറപ്പായി. ഇത്രയും നാളും എന്നെ വേട്ടയാടിക്കൊണ്ടിരുന്ന പ്രേമം എന്ന പേടി എന്നെ വിട്ടു പോയിരിക്കുന്നു. എന്നു വച്ചു അതിനർത്ഥം ഞാനിനി പെണ്ണുങ്ങളെ പ്രണയിക്കും എന്നല്ല, പകരം പ്രണയം എന്ന വികാരത്തേയും കൂടി സ്വമേധയാ പിടിച്ചുകെട്ടാൻ ഇനിയെനിക്കു സാധിക്കും. അതെന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ഏതോ ഒരു ശക്തി എന്നെ സഹായിച്ചതാവാം. സ്വപ്നത്തിന്റെ അവസാന നിമിഷത്തിൽ കേട്ട ജോസഫ് എന്ന ആ വിളി അതിനൊരു തെളിവാണ്.

 

മുഖം കഴുകി ബാക്കി കർമ്മങ്ങളൊക്കെ മുറ പോലെ നടത്തി ഫ്രഷ് ആയ ശേഷം വേഷം മാറി റൂമിനു പുറത്തേക്കിറങ്ങി വരാന്തയിൽ നിന്നു. നേരം നന്നായി വെളുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ ഇവിടെ നിന്നും നാട്ടിലേക്ക് തിരിക്കും. ഞാൻ ഒന്നുക്കൂടി പുറത്തെ കാഴ്ച്ചകളൊക്കെ നോക്കി നിന്നു. നേരം വെളുത്തിട്ടുണ്ടെങ്കിലും സൂര്യപ്രകാശം ഇനിയും വന്നിട്ടില്ല. പതിവു പോലെ കോടമഞ്ഞിനാൽ മൂടി നിൽക്കുന്ന അന്തരീക്ഷം. ദൂരെ കാഴ്ചകൾ അവ്യക്തമായി കാണാം. നല്ലൊരു വ്യൂ തന്നെ ഇവിടെ നിന്ന് നോക്കിയാൽ കിട്ടും. ഇന്നലെ കണ്ട അതേ കാഴ്ചകൾ തന്നെ, എന്നാൽ ഇന്നു നോക്കുമ്പോൾ ആ കാഴ്ചയ്ക്കു കൂടുതൽ സൗന്ദര്യം തോന്നിക്കുന്നു. എന്റെ മനസ്സിലുള്ള ഒരു ഇരുട്ട് ഇല്ലാതായതുക്കൊണ്ടാകാം ഈ കാഴ്ചകൾക്ക് കൂടുതൽ തെളിച്ചം ഫീൽ ചെയ്യുന്നത്. എനിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.