“ആ, മിഖി. പറയാടാ”
“ജോ ഇതെവിടെയാ? ഞങ്ങള്‍ കുളിക്കാൻ പോയ ഗ്യാപ്പില്‍ ജോ എങ്ങോട്ടാ മുങ്ങിയേ ?”
ഞാൻ ജൂവലിനെ തറപ്പിച്ചോന്ന് നോക്കിയപ്പോൾ അവള് എന്നെ മുഖത്തു നിന്നും നോട്ടം മാറ്റി.
“മുങ്ങിയതല്ലെടാ, ഒന്ന് മുള്ളാൻ പോയതാ”
“ങ്ങേ? മുള്ളാൻ പോയെന്നോ ? ഇതിപ്പോ കുറേ നേരായല്ലോ പോയിട്ട്. ഇതുവരെയായിട്ടും മുള്ളിക്കഴിഞ്ഞില്ലേ ?”
“ഹാ, മിക്കവാറും ഇവളെന്നെ മുള്ളിക്കും?”
അതു വരെ വേറെങ്ങോട്ടോ ലൂക്ക് വിട്ടിരുന്ന ജൂവൽ പെട്ടന്നെന്നെ തുറിച്ചു നോക്കി.
“എന്തോന്ന് ??
ദൈവമേ, വലിഞ്ഞ് ?. ഒരു ഫ്ലോയിൽ എന്തോ പറഞ്ഞു പോയി.
“ജോ യെന്താ നേരത്തെ പറഞ്ഞേന്ന് ?”
“ഒന്നൂല്ല, ഞാനിപ്പോ അങ്ങോട്ടു വന്നാ പോരേ?. ദോ, ദിപ്പം വരാം. എങ്ങോട്ടും ഓടിപ്പോയേക്കരുത്. റൂമിൽ തന്നെയുണ്ടാവണം നീ”
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. എന്തായാലും അവൻ വിളിച്ചത് നന്നായി. ഇവിടുന്ന് സ്കൂട്ടാവാൻ വിചാരിച്ചപ്പോഴാണ് മിഖിയുടെ ഫോൺ വിളി. ഇപ്പോ അതും ഒത്തു. എനിക്കാണെങ്കിൽ ആവശ്യമില്ലാതെ ടെൻഷനടിച്ച് മൂത്രമൊഴിക്കാൻ മുട്ടി മുട്ടി പടിവാതില്‍ വരെ സംഗതി എത്തി നിൽക്കാ. ഞാൻ റൂം വിട്ടു പുറത്തേക്ക് കടക്കാൻ തുടങ്ങിയതും ;
“ജോ….”
ദേ, പിന്നേം ?. എമർജൻസിയായിട്ട് ഒന്ന് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാ ജൂവലിന്റെ പിന്നീന്നുള്ള വിളി. ഞാനവളെ ദേഷ്യത്തോടെ നോക്കിയപ്പോൾ അവളാണെങ്കിൽ എന്നെ നിറഞ്ഞ കണ്ണോടുകൂടി നോക്കുന്നു.
“ജോ ക്ക്…. എ…. എ…. എന്റെടുത്തൂന്ന്….. പോ….പോണല്ലേ ? ?”
അവളുടെ തൊണ്ട ഇടറിയതുക്കൊണ്ട് സംസാരിക്കുമ്പോൾ അവള് വിക്കുന്നുണ്ടായിരുന്നു.
“അകത്തു ടോയ്ലെറ്റ് ഉണ്ടോ ?”
നമുക്ക് അപ്പോഴും അറിയേണ്ടത് ആ കാര്യമായിരുന്നു. കണ്ണീർ മഴക്കിടയിലും അവളെന്നെ സംശയത്തോടെ നോക്കി.
“ഉണ്ട്. പ്…. പക്ഷെ അകത്താളുണ്ട്”
“അടിപൊളി, എന്നാ ഞാൻ പോണു”
അതും പറഞ്ഞു ഞാൻ മുറിക്കു പുറത്തേക്കിറങ്ങി കതകടച്ചു. ശേഷം എന്റെ മുറിയിലേക്ക് അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് ഓരോട്ടമായിരുന്നു. പോകുന്ന വഴിക്ക് റീനയെ ഒന്നു കണ്ടു. എന്റെ ഓട്ടം കണ്ട് റീന എന്നോട് എന്തോ ചോദിക്കാൻ വന്നെങ്കിലും അതൊന്നും മൈൻഡ് ചൈയ്യാതെ വേഗം റൂം നോക്കി ഓടി. സ്വന്തം മുറിക്കടുത്തു എത്തിയപ്പോൾ വാതിലും തുറന്നു ടോയ്ലേറ്റിലേക്ക് ഒരൊറ്റ പായലായിരുന്നു. ഭാഗ്യത്തിന് അപ്പോഴേക്കും റോയിയുടെയും മിഖിയുടെയും കുളി കഴിഞ്ഞതുക്കൊണ്ട് ബാത്റൂം ഒഴിവായിരുന്നു. ഞാനകത്തോട്ട് കേറിയപ്പോൾ റോയിയും മിഖിയും ഫോണില്‍ എന്തോ ചെയ്തോണ്ടിരിക്കയിരുന്നു. അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ വേഗം ടോയ്ലെറ്റിലോട്ട് കേറി കാര്യം സാധിച്ചു. അപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്. കൃത്യമായി പറഞ്ഞാൽ ഒരു പേറ് കഴിഞ്ഞതിന്റെ സുഖം തോന്നി ?. അതിനിടയ്ക്ക് റോയ് ബാത്റൂമിന്റെ വാതിലിൽ കൊട്ടി.
“ഏതാവനാടാ ഞങ്ങളുടെ റൂമിലോട്ട് ഇടിച്ചു കേറി വന്നേക്കണേ ?” റോയ്.
“നിന്റെ തന്ത” ഞാൻ.
എന്റെ ശബ്ദം കേട്ടപ്പോൾ അവനൊന്നടങ്ങി. സ്പീഡില്‍ അകത്തോട്ടു കേറി വന്നതുക്കൊണ്ട് അവനെന്നെ മനസിലായിക്കാണില്ല.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????