Wonder 7 [Nikila] 2416

“എങ്ങനെ ? എങ്ങനെ നിനക്കിതിനു സാധിച്ചു ? ഒരു മനുഷ്യനും എന്റെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല. എന്നിട്ടും നീ….. എന്റെ ശക്തികൾ….”

 

ക്യൂപ്പിടിന്റെ എന്നെപ്പറ്റിയുള്ള പുകഴ്ത്തൽ കേട്ടപ്പോൾ ഞാനും അൽപ്പം സുഖിക്കാതിരുന്നില്ല☺️.

 

“എന്ത്യേ, ഞെട്ടിയോ ?. ചോദിച്ച സ്ഥിതിക്ക് ആ ട്രിക്ക് പറയാം. നമ്മള് രണ്ടുപേരും ഇപ്പോൾ നിൽക്കുന്നത് എന്റെ സ്വപ്നത്തിലാണ്. അതായത് ഞാനുണ്ടാക്കിയ സിമുലേഷനകത്ത്. ഞാനെന്താണോ ഇവിടെ സങ്കൽപ്പിക്കുന്നത് അതാണ് ഇവിടുത്തെ ലോകം. ഞാനുണ്ടാക്കുന്നതാണ് ഇവിടുത്തെ നിയമം. സംശയമുണ്ടെങ്കിൽ താൻ ചുറ്റുമൊന്ന് നോക്കിയേ. ഇവിടെയെല്ലാം ഇരുട്ടല്ലേ. കാരണം ഞാനീ സ്ഥലത്ത് അധികം കാര്യങ്ങളൊന്നും ഇമേജിനേഷൻ വച്ചുണ്ടാക്കിയിട്ടില്ല. ഉണ്ടാക്കിയിട്ടില്ല എന്നു പറഞ്ഞാൽ ആകെക്കൂടി നമ്മളിപ്പോൾ നിൽക്കുന്ന റോഡ് മാത്രമാണ് ഞാൻ സൃഷ്ടിച്ചത്. പിന്നെ തന്റെ ചരിത്രം കൂടി ചെറുതായിട്ടൊന്ന് ഞാൻ മാറ്റിയെഴുതി”

 

ക്യൂപ്പിടിന്റെ ആ കത്തുന്ന കണ്ണുകൾ അത്ഭുതമായിരുന്നു.

 

“ഒന്നുക്കൂടി വ്യക്തമായി പറയാം. ഇതെന്റെ സ്വപ്നമാണ്. ഇവിടെ എന്റെ സങ്കല്പത്തിലുള്ള കാര്യങ്ങൾ മാത്രമേ നടക്കൂ. എനിക്കു വേണമെങ്കിൽ ഇവിടെ ട്രോയ് സിറ്റി വരെ ഉണ്ടാക്കാൻ കഴിയും. പക്ഷെ കഷ്ടക്കാലത്തിന് പാവത്താനായ എനിക്കു തന്നെ പറ്റിയോ ട്രോയ് സിറ്റിയെപ്പറ്റിയോ കാര്യമായി അറിവില്ല.

 

ഇവിടെ ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമേ നടക്കൂ. തനിക്കെത്ര ശക്തിയുണ്ടെന്ന് പറഞ്ഞാലും ആ ശക്തിയെക്കുറിച്ച് എനിക്കും ഒരു ധാരണയുണ്ടാവണം. അല്ലാതെ എന്റെ അറിവിലില്ലാത്ത ഒരു ശക്തിയും തനിക്കിവിടെ കിട്ടില്ല. സംശയമുണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്ക്”

 

ക്യൂപ്പിട് കോപം കൊണ്ടാലറി. ശേഷം ചിറകടിച്ചുകൊണ്ട് വായുവിൽ ഉയർന്നുക്കൊണ്ട് എന്തൊക്കെയോ ഗോഷ്ടികൾ കാണിച്ചു. സംഭവം പുള്ളിക്കാരൻ ആളുടെ പവർ ഉണ്ടോന്ന് ടെസ്റ്റ്‌ ചെയ്യുന്നതാ. പക്ഷെ എനിക്കിതൊക്കെ കണ്ടിട്ട് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അമ്മാതിരി കാട്ടിക്കൂട്ടലുകളായിരുന്നു എന്റെ സ്വപ്നത്തിൽ നടന്നത്.

 

പുള്ളിക്കാരൻ ആദ്യം കയ്യും കാലും അന്തരീക്ഷത്തിൽ ആട്ടിക്കളിച്ചു. പിന്നെ വട്ടം കറങ്ങി. അതുക്കഴിഞ്ഞ് കൈ വട്ടത്തിലൊന്ന് ചുഴറ്റി നോക്കി. അതു നടക്കാണ്ടായപ്പോൾ കഴുത്തുക്കൊണ്ട് തലയാട്ടി. അവിടെയും ഫലം കാണാണ്ടായപ്പോൾ പിന്നെ അടുത്ത പരാക്രമം മുതുകും വച്ചായി. ഇതൊക്കെ കണ്ടാൽ ആർക്കാണ് ചിരി വരാതിരിക്കാ?.

 

“ഡോ പൊട്ടാ…..”

 

എന്റെ വിളി കേട്ടപ്പോൾ തന്നെ ആള് എല്ലാ ശ്രമവും നിർത്തി തിരിഞ്ഞു നോക്കി. എന്താ ഒരു അനുസരണ?.

 

“താനെന്താ അവിടെ കിടന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യാണോ ? തല്ലാൻ വരുന്നുണ്ടെങ്കിൽ വേഗം വാ. എനിക്കിത് കഴിഞ്ഞ് വേറെയും പണിയുള്ളതാ”

 

ഞാൻ ഫൈറ്റ് ചെയ്യാനുള്ള പോസിഷനിൽ റെഡിയായി നിന്നു. മര്യാദക്കായിരുന്നെങ്കിൽ ഞാനും മര്യാദ കാണിച്ചേനെ. ഇനി തിരിച്ചടിച്ചിട്ടു തന്നെ കാര്യം. കുറേ നാളായി ഇവരുടെയൊക്കെ ശല്യം സഹിക്കുന്നു. എന്തായാലും എരിതീയിൽ എണ്ണയൊഴിച്ചാൽ അതു വെറുതെയാവില്ലല്ലോ. ക്യൂപ്പിട് എന്റെ നേരെ ചീറിപ്പാഞ്ഞു വന്നു. പിന്നെ ഞങ്ങൾക്കിടയിൽ പൊരിഞ്ഞ പോരാട്ടം തന്നെയായിരുന്നു. കൂടുതലും സിനിമകളിൽ കണ്ടുമറന്ന ഫൈറ്റ് ടെക്നിക്കുകളായിരുന്നു. പക്ഷെ സിനിമകളിൽ കാണുന്നതുപോലെ തല്ലിപ്പൊട്ടിക്കാനുള്ള യാതൊരു വസ്തു വകകളും ഉണ്ടായില്ലാന്ന് മാത്രം. ആ പോരാട്ടത്തിനൊടുവിൽ ഒരു ഘട്ടമെത്തിയപ്പോൾ എന്നെ തല്ലാൻ വന്ന ക്യൂപ്പിടിന്റെ വലംകൈ ഞാൻ ഇടതു കൈക്കൊണ്ട് ചുറ്റിപ്പിടിച്ചു എന്റെ മറ്റേ വലം കൈക്കൊണ്ട് ക്യൂപ്പിടിന്റെ വലം കയ്യുടെ തോൾ ഭാഗത്തു അസ്ഥികളുടെ ജോയിന്റിന്റെ അവിടെ ആഞ്ഞൊരു പഞ്ച് കൊടുത്തു. ക്യൂപ്പിട് വേദനക്കൊണ്ട് ആഞ്ഞു അലറി. അതോടെ ആ കയ്യുടെ കാര്യം തീരുമാനമായി.

 

എന്നാലും വീര്യം കെടാതെ പുള്ളിയെന്നെ വില്ലുമേന്തിയ കയ്യുമായി അടിക്കാൻ നോക്കി. ആ കൈ ഞാൻ എന്റെ ഒരു കൈക്കൊണ്ട് പിടിച്ചു വച്ചിട്ട് പിന്നെ ആളുടെ മുഖത്തിനിട്ട് തുടരെ തുടരെയുള്ള ഇടിയായിരുന്നു. ഇടിയെന്നു പറഞ്ഞാൽ പഞ്ചിങ് ബാഗിനിട്ടു കൊടുക്കുന്നത് പോലെ സെക്കന്റുകളുടെ വ്യത്യാസം പോലുമില്ലാത്ത ഇടി. പുള്ളിക്കാണെങ്കിൽ നിന്നിടി വാങ്ങാനേ നിവർത്തിയുണ്ടായുള്ളൂ. ഒരു കയ്യാണെങ്കിൽ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. മറ്റൊരു കൈ ഞാൻ പിടിച്ചു വച്ചിരിക്കുന്നു. എന്നാൽ ആൾക്ക് ശരീരത്തിൽ ചിറക് എന്ന സാധനമുണ്ടെന്നും അത് ഈച്ചയെ ആട്ടാൻ വേണ്ടിയുള്ളതല്ല എന്നൊന്നും ഞാനപ്പോൾ ഓർത്തില്ല. പുറകിലെ ചിറകുക്കൊണ്ട് എന്നെ ആഞ്ഞു തള്ളി. ഞാൻ പിന്നിലേക്ക് ബാലൻസ് കിട്ടാതെ വേച്ചു പോയി.

 

“ശ്വാസം വിടാനിത്തിരി സമയം താടാ പട്ടി ?”

 

ക്യൂപ്പിട് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അത്രേം നേരം അച്ചടി ഭാഷയിൽ സംസാരിച്ചുക്കൊണ്ടിരുന്ന പുള്ളിയുടെ ഭാഷ ഇപ്പോൾ എന്നെപ്പോലെ കൂതറ ലാംഗ്വേജിലോട്ട് മാറി. ഇപ്പോൾ ശരിക്കും എനിക്കു പറ്റിയ എതിരാളിയായിട്ടുണ്ട് ?.

 

കിട്ടിയത് പോരാ എന്ന വാശിയിൽ ക്യൂപ്പിട് മുന്നോട്ടു വന്നപ്പോൾ ഞങ്ങൾ തമ്മിൽ പിന്നെയും അടിയുണ്ടായി. എന്റെ അടികൾ നിർത്താതെ നിന്നുക്കൊണ്ട ക്യൂപ്പിട് കടക്കൽ വെട്ടു കിട്ടിയ മരത്തേപ്പോലെ ആടിക്കുഴഞ്ഞു താഴേക്കു വീഴാറായി. ആ അവസരം മുതലെടുത്തു ഞാൻ കാലുക്കൊണ്ട് പുറം തിരിഞ്ഞു ചാടിക്കറങ്ങി പുള്ളിയെ കഴുത്തു നോക്കി ചവിട്ടി. ക്യൂപ്പിട് നിലം പരിശായി തറയിലോട്ട് വീണു. അങ്ങനെ എനിക്കും എല്ലാം മതിയായി. ക്യൂപ്പിടിന് ഇപ്പോൾ വീണിടത്തു നിന്നും എഴുന്നേൽക്കാൻ വയ്യാതെയായി.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.