ക്യൂപ്പിടിന്റെ മാനസിക നില അവതാളത്തിലാവാറായി. എന്നാ പിന്നെ അങ്ങനെയാവട്ടെ. കുറേ നാൾ ഞാനും ഇതൊക്കെ തന്നെയാ അനുഭവിച്ചേ. ഇനി കുറച്ചു മെന്റൽ ഡിസോഡർ ദൈവങ്ങൾക്കുമാവാം.
“ഓഹോ, അങ്ങനെയാണോ ?. എങ്കിൽ താൻ തന്നെയൊന്ന് ആലോചിച്ചു നോക്ക്. വിവാഹം പോലെ തന്നെ വിവാഹമോചന കേസുകളും ഒരുപാട് നടക്കുന്നുണ്ട്. എന്നാൽ അറേഞ്ച് മാര്യേജ് ദമ്പതികളെക്കാൾ എണ്ണത്തിൽ കൂടുതൽ ഡിവോഴ്സ് കേസുകൾ ഫയൽ ചെയ്യുന്നത് ലവ് മാര്യേജ് ചെയ്ത ദമ്പതികളാണ്. അതെന്താ അങ്ങനെ ? ഇനി ചിലപ്പോ താൻ വിട്ടു കളിക്കുന്ന അമ്പിന്റെ എക്സ്പ്പയറി ഡേറ്റ് കഴിഞ്ഞതോണ്ടാവോ ?”
അടുത്തതായി നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. കോപം കൊണ്ട് നിയന്ത്രണം തെറ്റിയ ക്യൂപ്പിട് എന്റെ നേരെ വില്ല് നീട്ടി ചാൺ വലിച്ചു. ആ സെക്കന്റിൽ തന്നെ വില്ലിനോട് ചേർന്ന് സ്വർണനിറത്തിലുള്ള അമ്പും പ്രത്യക്ഷപ്പെട്ടു. പിന്നെ ഒട്ടും സമയം കളയാതെ ആ അസ്ത്രം എന്റെ നേരെ തൊടുത്തു വിട്ടു. വെടിയുണ്ടായേക്കാൾ വേഗത്തിലായിരുന്നു ആ അമ്പ് എന്റെ നേരെ പാഞ്ഞു വന്നത്.
എന്നാൽ ക്യൂപ്പിടിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചുക്കൊണ്ട് വേഗത്തിൽ ചീറിപ്പാഞ്ഞു വന്ന അമ്പിനെ ഞാൻ അതിലും വേഗത്തിൽ കൈക്കൊണ്ട് പിടിച്ചെടുത്തു. ആ അസ്ത്രം എന്റെ കയ്യിലിരുന്ന് സ്വർണ്ണനിറത്തിൽ വെട്ടിത്തിളങ്ങി. ഞാനാ അമ്പിലേക്ക് കൂടുതൽ ബലം കൊടുത്തു അമർത്തിയപ്പോൾ അതെന്റെ കയ്യിലിരുന്ന് തീപ്പൊരിയോടെ പൊട്ടിച്ചിതറി.
ശരിക്കും ഞെട്ടിയത് ക്യൂപ്പിട് ആയിരുന്നു. മിന്നൽ വേഗത്തിൽ മറ്റുള്ളവരുടെ നേർക്ക് പായിക്കാൻ കഴിയുന്ന അസ്ത്രം ഞാൻ കൈ കൊണ്ട് തടയുമെന്ന് പുള്ളി കരുതിയില്ല. എന്റെയാ നീക്കം കണ്ട് പുള്ളിക്കാരൻ പതറിപ്പോയി. അതിനാൽ തന്നെ ആള് നിരാശയും കോപവും കാരണം ഉച്ചത്തിൽ അലറി വിളിച്ചു.
“എങ്ങനെ ? എങ്ങനെ നിനക്കിത് സാധിച്ചു ? ഇല്ല, നിനക്കൊരിക്കലും ഇതിന് കഴിയില്ല”
എനിക്കു തീർത്തും പുച്ഛമാണ് തോന്നിയത്?.
“ഇത്രേം നാൾ താൻ മറഞ്ഞു നിന്ന് അമ്പെയ്തിട്ടും ഒരു ചുക്കും നടന്നിട്ടില്ല. എന്നിട്ടാണ് ഇനി നേർക്കുനേര് നിന്ന് എതിർത്തിട്ട് ജയിക്കുന്നേ. എനിക്കിപ്പോ ഒരു കാര്യം മനസ്സിലായി. തനിക്കിനി എന്നെ സംസാരിച്ചു തോൽപ്പിക്കാനൊന്നും പറ്റില്ല. അതുക്കൊണ്ടാണ് താൻ ഇങ്ങനൊരു ആക്രമണത്തിന് ശ്രമിച്ചേ. താനൊക്കെ വെറും മൈ@നാണ്”
പുള്ളിക്കാരന് മുഴുവനായും ഭ്രാന്ത് പിടിക്കാൻ ഇനി ഏതാനും മിനിറ്റുകൾ ബാക്കി?.
“ഇല്ല, ഞാൻ സമ്മതിക്കില്ല”
“എന്ത് താനൊരു മൈ@നാണെന്ന കാര്യമോ ?”
“അതല്ല”
“ങ്ങേ! അതല്ലേ? അപ്പോ താൻ സമ്മതിച്ചോ ?”
പ്ലിംഗ് ?
ഇതിനെയാണ് വടി കൊടുത്തു അടി വേടിക്കുക എന്നു പറയുന്നത്. എന്നോട് കളിക്കാൻ നിന്നാൽ ഓപ്പോസിറ്റ് നിൽക്കുന്നത് ദൈവമാണെന്നൊന്നും ഞാൻ നോക്കൂല്ല. ഒരറ്റത്തു നിന്ന് തുടങ്ങിയാൽ പിന്നെ ഞാൻ ഇതിലൊരു തീരുമാനമാവാണ്ട് കളി നിർത്തൂല്ല. സ്കൂളിൽ പോലും പഠിക്കാത്ത പാഠങ്ങള് ഞാനിതിനെ ഇന്നു തന്നെ പഠിപ്പിക്കും ?.
“ഇല്ല, നീയിപ്പോഴും മണ്ടത്തരങ്ങളാണ് പറയുന്നേ. പ്രണയിച്ചു വിവാഹം കഴിച്ചു ദീഘകാലം സന്തോഷത്തോടെ ജീവിക്കുന്ന ദാമ്പതികളെ ഇനിയും നീ കണ്ടിട്ടില്ല” ക്യൂപ്പിട്.
എനിക്കു ചിരിയാണ് വന്നത്. ഈ കാര്യത്തിനുള്ള മറുപടിയും എന്റെ കയ്യിലുണ്ടായിരുന്നു.
“അങ്ങനെ ഒരുപാട് നാള് സന്തോഷത്തെ കഴിഞ്ഞവരെ ഞാൻ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അവരോടൊപ്പമാണ് ഞാനിപ്പോൾ ജീവിക്കുന്നത്”
ഫിലിപ്പ് അങ്കിളിന്റെയും ശരദാന്റിയുടെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ തുടർന്നു ;
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????