“മനസിലായില്ലാല്ലേ, വ്യക്തമാക്കി തരാം. ഈ പ്രേമമെന്ന് പറയുന്നതും ഒരു ലഹരി തന്നെയാണ്. അതും വല്ലാത്തൊരു അനുഭൂതി തരും. കഞ്ചാവ് പലപ്പോഴും ശരീരത്തിലാണ് പ്രശ്നമുണ്ടാക്കുന്നത്. അതൊക്കെ ചികിത്സിച്ചു മാറ്റിയെടുക്കാം. എന്നാൽ പ്രണയം ബാധിക്കുന്നത് മനസ്സിനെയാണ്, അവിടെ പ്രേമം കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാൽ റിക്കവർ ആവാൻ എളുപ്പമല്ല. ഈ പ്രണയം കൊണ്ട് ദോഷവുമുണ്ടാവുമെന്ന് എനിക്കു നന്നായി അറിയാം” ഞാൻ.
“എന്തു ദോഷം ??”
“അതും പറഞ്ഞു തരാം. താൻ നേരത്തെ പറഞ്ഞു ഈ പ്രണയം മരവിച്ചു പോയ ഒരാളുടെ ലൈഫിലോട്ട് കേറി വന്നാൽ പിന്നെയവന്റെ ലൈഫ് ജിംഗാലാല ആവുമെന്ന് ?. സമ്മതിച്ചു, അതേപോലെ തന്നെ നല്ല പോലെ പച്ച പിടിച്ചിരിക്കുന്ന ഒരാളുടെ ലൈഫിലോട്ടാണ് ഈ പ്രേമം കേറി വരുന്നതെങ്കിലോ ?”
ക്യൂപ്പിട് എന്നെ സംശയത്തോടെ നോക്കി.
“മനസിലായില്ലാല്ലേ, അതായത് നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോവുന്ന നല്ല പോലെ സൗഹൃദവും കുടുംബബന്ധവുമുള്ള ഉള്ളതുക്കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ഒരാളുടെ ലൈഫിലോട്ട് റൊമാൻസ് കേറി വന്നാൽ എന്തു സംഭവിക്കും. അവന്റെ ജീവിതം കൂടുതൽ നന്നാവുമോ അതോ എല്ലാം കുഴഞ്ഞു മറിയുമോ ?”
ആ ചോദ്യത്തിന് പുള്ളിക്ക് മറുപടിയുണ്ടായില്ല.
“എന്ത്യേ ? ഒന്നും പറയാനില്ലേ. അങ്ങനെ ഒന്നും പറയാൻ പറ്റില്ലെടോ. കാരണം പല ജാതി പല ചിന്തകളിൽ കഴിയുന്ന മനുഷ്യരുടെ ഭാവി പ്രവചിക്കാൻ തനിക്കെന്നല്ല, തന്റെ അപ്പനും അമ്മയ്ക്കും പോലും പറ്റില്ല. പിന്നതു മാത്രമല്ല ട്രൂ ലവ് ആണെന്ന് കരുതി പലരും ചെന്നു പെടുന്നത് വേറൊരു ട്രാപ്പിലേക്കാ”
“എന്തു ട്രാപ്പ് ?”
“ഞാനടക്കമുള്ള മനുഷ്യർക്കുള്ള മറ്റൊരു പ്രത്യേകതയാണ് പുതുതായി എന്തെങ്കിലും കണ്ടാൽ അതിലോട്ടു ഒരു അട്രാഷൻ തോന്നുന്നത്. സൈക്കിൾ എന്നു പറയുന്ന സാധനം ഇന്നേ വരെ ഓടിച്ചു നോക്കിയിട്ടില്ലാത്ത ഒരാൾക്ക് സൈക്കിളെന്നു പറയുന്നത് വലിയ സംഭവമായി തോന്നും. എന്നാൽ ഈ സൈക്കിൾ ഓടിച്ചു പഴകിക്കഴിഞ്ഞാൽ അയാൾക്ക് ആ വാഹനത്തോട് തന്നെ ഒരു മടുപ്പു തോന്നും. ഇതു തന്നെയാണ് പലരുടെ കാര്യത്തിലും നടക്കുന്നത്. മനുഷ്യരുടെ കാര്യം എടുത്തു നോക്കിയാൽ അവർക്ക് ഓപ്പോസിറ്റ് സെക്സിലുള്ളവരെ കാണുമ്പോൾ അവരുടെ ശരീരത്തിലെ ഡോപ്പമിൻ, ഓക്സിടോസിൻ എന്ന ഹോർമോണുകളുടെ പ്രവർത്തനം കൂടും. കൂടുതലും ഇവരെ പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും പിന്നാലെ നടത്തുന്നത് ഈ ഹോർമോണുകളുടെ കളിയാണ്. അല്ലാതെ പ്രേമമൊന്നുമല്ല”
ക്യൂപ്പിടിന് പിന്നെയും ദേഷ്യം. മിക്കവാറും ഇയാളുടെ പ്രഷറിന്റെ അളവ് കൂടും?.
“ഇതൊക്കെയാണോ നീ പ്രണയത്തെക്കുറിച്ച് ധരിച്ചു വച്ചേക്കുന്നത്. ഈ ഭൂമിയിൽ ദീഘകാലം പ്രണയിച്ച കമിതാക്കളും ഉണ്ടെന്ന കാര്യം നീ മറക്കരുത്”
വിറക്കുകയായിരുന്നു ഈ പുള്ളി.
“ഇല്ല, മറന്നിട്ടില്ല. ഒന്നും മറന്നിട്ടില്ല ?. ഇനി ദീർഘകാലപ്രേമത്തിന്റെ പിന്നിലുള്ള ടെക്നിക്കും ഞാൻ പറഞ്ഞു തരാം. ഒരു ചെറിയ ഉദാഹരണത്തിലൂടെ ?”
ഉദാഹരണം എന്നു കേട്ടതും പുള്ളി അസ്വസ്ഥത പ്രകടിപ്പിച്ചു. നേരത്തെ ഞാൻ പറഞ്ഞ സിനിമാ ചരിത്രം കേട്ടപ്പോഴേ പുള്ളിക്ക് മതിയായി കാണണം?.
“ടെൻഷനടിക്കണ്ട, ഞാൻ ചുരുക്കി പറയാം. അതായത് ഞാനൊരു ദിവസം റോഡിൽ കൂടി നടന്നു പോകുമ്പോൾ വഴിയരികിലുള്ള ബൈക്കുകളുടെ ഷോറൂം എന്റെ ശ്രദ്ധച്ചു. ഷോറൂമിലുള്ള ബൈക്കുകളുടെ കൂട്ടത്തിൽ എനിക്ക് “ഹാർലി ഡേവിഡ്സൺ” ടൈപ്പ് ബൈക്ക് ഇഷ്ടമായി. ഞാനതിന്റെ വില അന്വേഷിച്ചപ്പോൾ അറിയാൻ പറ്റിയത് പത്തു ലക്ഷം രൂപയാണെന്നാ. എന്റെ കയ്യിലാണെങ്കിൽ അഞ്ചു പൈസ പോലും എടുക്കാനില്ല. പക്ഷെ എനിക്കാണെങ്കിൽ ആ ബൈക്ക് സ്വന്തമാക്കാതെ ഒരു സമാധാനവും കിട്ടില്ല. അതുക്കൊണ്ട് ഞാൻ ആ ബൈക്ക് വാങ്ങാനുള്ള കാശിനു വേണ്ടി ഒരുപാട് ഓടാൻ തുടങ്ങി. എന്നും ഞാൻ രാവിലെ എണീക്കുമ്പോൾ മനസ്സിൽ വരുന്നത് ഹാർലി ഡേവിഡ്സൺ എന്ന ബൈക്കും അത് സ്വന്തമാക്കമെന്ന ആഗ്രഹവുമാണ്. അതുക്കൊണ്ട് തന്നെ പത്തു ലക്ഷം രൂപ കയ്യിൽ വരുന്നതു വരെ ഞാൻ ഒരുപാട് അധ്വാനിച്ചു. അതിനു വേണ്ടി ഒരുപാട് നാളുകൾ വേണ്ടി വന്നു”
“ഇതിവിടെ പറയാൻ കാരണം ?”
“കാരണമുണ്ട്, ഈ കാലയളവിലെപ്പോഴെങ്കിലും എനിക്കു ആ ബൈക്ക് വേണ്ട എന്ന തോന്നലുണ്ടായോ ? ഇല്ല, ഉണ്ടായിട്ടില്ല. കാരണം അപ്പോഴും ആ ബൈക്ക് എന്റെ സ്വന്തമായിരുന്നില്ല. സ്വന്തമായാൽ മാത്രമേ എനിക്കു സമാധാനം കിട്ടൂ. അതുപോലെയാണ് ഈ പ്രേമവും, കൂടെയുള്ള ഇണയെ സ്വന്തമാക്കുന്നതു വരെ ഈ ആവേശമൊക്കെ കാണും. നോട്ട് ദാറ്റ് പോയിന്റ്, സ്വന്തമാക്കുന്നതുവരെ. സ്വന്തമായിക്കഴിഞ്ഞാൽ പിന്നെ അത് അനുഭവിക്കാനുള്ള വ്യഗ്രതയായിരിക്കും. ആ നേരത്ത് നമുക്കതിനോട് പോസ്സസീവ്നെസ്സ് തോന്നാം. എപ്പോഴും കൂടെയേണ്ടാവണമെന്ന് ആഗ്രഹിക്കും, നമ്മുടെയാ വസ്തുവിൽ വേറൊരാൾ കണ്ണു വച്ചാൽ പോലും നമ്മുക്കതൊന്നും സഹിക്കില്ല. പക്ഷെ ഇതൊക്കെ എത്ര നാൾ ? അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞാൽ പിന്നെയൊരു മടുപ്പാണ്. ശരീരത്തിലെ ഹോർമോൺ മെല്ലെ താഴാൻ തുടങ്ങും. നാട്ടുക്കാരെല്ലാം കാണുന്നു കേൾക്കുന്നു അവരെന്തു വിചാരിക്കും എന്നു കരുതി പിന്നെ സഹിച്ചങ്ങ് കഴിയും. അതിനിടയില് പുതിയൊരു ബ്രാൻഡഡ് ബൈക്ക് വന്നാൽ നമ്മുടെ കണ്ണ് അങ്ങോട്ടായിരിക്കും. സോ എന്തെങ്കിലും ഒന്ന് സ്വന്തമാക്കുന്നതു വരെ ആളുകൾ ആ വസ്തുവിനോട് ഒരു മോഹമൊക്കെ കാണിക്കും. സ്വന്തമാക്കി അനുഭവിക്കണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതെന്ത് എന്ന ചോദ്യം വരും. താനും ആളുകൾക്ക് ഈ പ്രേമമെന്ന് പറഞ്ഞു കൊടുക്കുന്നത് ഈ മോഹം തന്നെയല്ലേ ?”
“ഇല്ല, ഞാൻ സമ്മതിക്കില്ല. നീ….നീ….നീ നുണ പറയുകയാണ്”
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????