Wonder 7 [Nikila] 2416

വേറെന്തു വേണമെങ്കിലും ഞാൻ സഹിച്ചേനെ, എന്നാൽ അലീനയുടെ വിഷയം ഇതിലേക്ക് വലിച്ചിട്ടത് എനിക്കിഷ്ടമായില്ല.

 

“എനിക്കവളോട് പ്രേമവും കാമവും തോന്നും എന്ന് ചിന്തിക്കാൻ മാത്രം താനെന്താ വിചാരിച്ചു വച്ചിരിക്കുന്നേ, ഞങ്ങള് മനുഷ്യരെല്ലാവരും തരം താണവരാണെന്നോ?”

 

എനിക്കാദ്യമായി ദേഷ്യം വന്നതു കണ്ടപ്പോൾ ക്യൂപ്പിടിന് സന്തോഷമായി.

 

“വേണമെന്ന് വച്ചാൽ നിനക്ക് ദേഷ്യപ്പെടാൻ കഴിയും. എന്നാ നിനക്ക് പ്രേമിക്കാൻ മാത്രം പറ്റില്ല, അല്ലേ”

 

ഇങ്ങേര് പിന്നേം ഈ പ്രേമത്തിലോട്ടാണ് ചർച്ച കൊണ്ടു പോകുന്നത്. അങ്ങനെയാണെങ്കിൽ ഇതിനൊരു അവസാനമുണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

 

“ശരിക്കും ഞാൻ ആരെയെങ്കിലുമൊക്കെ പ്രേമിക്കണമെന്ന് തനിക്കെന്താ ഇത്ര നിർബന്ധം ??”

 

“നീയെന്തുക്കൊണ്ട് ആരെയും പ്രേമിക്കാതിരിക്കുന്നു ?”

 

“കാരണം, എനിക്കീ റൊമാൻസൊന്നും സെറ്റാവില്ല എന്നു തോന്നിയതുക്കൊണ്ട്”

 

“എന്തുക്കൊണ്ട് ആവില്ല ?”

 

ക്യൂപ്പിടിന് എന്റെ മറുപടിയിൽ തൃപ്തി തോന്നിയില്ല.

 

“കമോൺ മാൻ, ഈ ലോകത്തുള്ള മനുഷ്യരെല്ലാവരും ഒരേപോലെയാണെന്നാണോ വിചാരം ? പത്തു ആളുകളുടെ കാര്യമെടുത്തു നോക്കിയാൽ ആ പത്തു പേരും പത്തു തരത്തിലുള്ളവരായിരിക്കും. ആ വ്യത്യാസം രൂപത്തിൽ മാത്രമല്ല, അവരുടെ പ്രവർത്തിയിലും ചിന്തയിലും വിശ്വാസത്തിലും കൂടിയുണ്ടാകും. അങ്ങനെയുള്ളപ്പോൾ ചിലർക്ക് പ്രേമം ചേരും, ചിലർക്ക് ചേരില്ല. എന്റെ കാര്യം നോക്കുകയാണെങ്കിൽ എനിക്കു പ്രേമം ശരിയാവില്ല എന്നാണ് എന്റെ വിശ്വാസം”

 

“അതെങ്ങനെ ശരിയാവും ?”

 

“ഞാൻ പറഞ്ഞല്ലോ ഞാനങ്ങനെയാണ് വിശ്വസിക്കുന്നേന്ന്. എന്റെ ശരീരം പലപ്പോഴും എന്റെ വിശ്വാസത്തെ ശരി വയ്ക്കാറുണ്ട്”

 

എന്നിട്ടും ഞാൻ പറഞ്ഞ മറുപടിയിൽ പുള്ളിക്ക് തൃപ്തി തോന്നിയില്ല.

 

“ഇതുക്കൊണ്ടാണോ നീ പ്രേമിക്കാതിരിക്കുന്നേ ?”

 

“ശരി, അങ്ങനെയാണെങ്കിൽ പ്രേമിക്കേണ്ടതിന്റെ ആവശ്യമൊന്ന് പറഞ്ഞേ ?”

 

“പ്രണയമെന്നത് എല്ലാവർക്കും അനിവാര്യമായ ഒന്നാണ്. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും എന്തെങ്കിലുമൊന്നിനോട് പ്രണയമുണ്ട്. മനുഷ്യർക്കും ഇത് അത്യാവശ്യമാണ്. പലരുടെയും മരവിച്ചു പോയ ജീവിതത്തെ പച്ചപ്പുള്ളതാക്കുന്നത് ഈ പ്രണയമാണ്. ജീവിതത്തിൽ ഒറ്റപ്പെടുന്ന ഒരാൾക്ക് ഒരു ഇണയെ കിട്ടിയാൽ അവൻ എന്തുമാത്രം സന്തോഷിക്കുമെന്ന് നിനക്കറിയുമോ ? ഇല്ലെങ്കിൽ നീയത് അനുഭവിച്ചറിയണം. പ്രണയം ഒരാളെ സന്തോഷവാനാക്കുന്നു. ചില കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഈ പ്രണയം സഹായിക്കുന്നു. ഇതിന്റെ അനുഭൂതി എന്താണെന്ന് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം”

 

എന്തോ വലിയ കാര്യമെന്നപോലെ ക്യൂപ്പിട് ഇതു പറഞ്ഞപ്പോൾ എനിക്കു പുച്ഛമാണ് തോന്നിയത്.

 

“എന്താ നിനക്കിത്ര പരിഹാസം ?”

 

“കഴിഞ്ഞോ ? അതോ ഇനിയുമുണ്ടോ ?”

 

പുള്ളിയുടെ കണ്ണുകളിലെ കോപം എനിക്കു കാണാം. ഞാൻ പിന്നെയും തുടർന്നു  ;

 

“യു നോ വാട്ട്, കഞ്ചാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? അതൊരെണ്ണം ശരീരത്തിലേക്ക് വലിച്ചു കേറ്റുമ്പോഴുള്ള ഫീലിംഗ്സ് എന്താണെന്നറിയോ ? അതും പറഞ്ഞറിയിക്കാനാവില്ല, അനുഭവിച്ചു തന്നെയറിയണം. എന്നാൽ ഒരിക്കൽ ഈ സുഖമനുഭവിച്ചാൽ പിന്നീടൊരിക്കലും ആ അനുഭൂതിയിൽ നിന്ന് പിൻവാങ്ങാനാവില്ല. ഈ കഞ്ചാവടിച്ചതിന്റെ ഹാങ്ങ്ഓവറും തലയ്ക്ക് പിടിച്ചു നിൽക്കുന്ന നേരത്ത് സ്വർഗ്ഗത്തിലെത്തിയ പ്രതീതി തോന്നും. എന്നാൽ ഈ തോന്നല് അധികനേരം ഉണ്ടാകില്ല. വീണ്ടും ആ ഫീല് കിട്ടാനായിട്ട് അതിന്റെ പുറകെ തന്നെ ആളുകള് നടക്കും. ഈ കഞ്ചാവിന് ഒരു വിലയുള്ളതുക്കൊണ്ട് ആ പണത്തിനു വേണ്ടി എന്തു കൊള്ളരുതായ്മകളും ചെയ്യാൻ തോന്നും. അങ്ങനെ ചെയ്തുക്കൊണ്ട് നേടിയെടുക്കുന്ന സുഖം ഒരിക്കലും അധികനേരം നിലനിൽക്കില്ല. പിന്നേം ആ സുഖത്തിനു വേണ്ടി ഓടും. അങ്ങനെ ഓടി ഓടി ആ സുഖങ്ങളെല്ലാം ശ്വാശതമല്ലെന്ന് തിരിച്ചറിയുന്ന നേരത്തായിരിക്കും പലർക്കും വേറൊരു ബോധോദയമുണ്ടാവുന്നത്, ഈയൊരു സുഖത്തിനു വേണ്ടി പരക്കം പാഞ്ഞപ്പോൾ ജീവിതത്തിൽ നഷ്ടപ്പെടുത്തിയ ഒരുപാട് നല്ല കാര്യങ്ങള് എന്തൊക്കെയാണെന്ന്. പല കേസിലും ഇത്തരക്കാർക്ക് ഈ തിരിച്ചറിവ് വരുമ്പോഴേക്കും വൈകിയിട്ടുണ്ടാകും”

 

ക്യൂപ്പിട് എന്നെ തുറിച്ചു നോക്കി.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.