“ഇതൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചതാണോ ?” ക്യൂപ്പിട്.
പണി പാളിയാ ?. ഞാനീ കഥയൊക്കെ ചുമ്മാ തള്ളി മറിച്ചതാണെന്ന് ഇതിന് മനസിലായോ ?.
“തനിക്കു വേണമെങ്കിൽ വിശ്വസിച്ചാൽ മതി. അല്ലാതെ ഞാൻ തന്നെപ്പോലെ ആരുടേയും തലയില് ഒന്നും അടിച്ചേൽപ്പിക്കാൻ നടക്കുന്നവനല്ല. ഈ പ്രണയമെന്ന് പറയുന്നത് മനുഷ്യരോട് മാത്രമേ തോന്നാൻ പാടൂ എന്നൊന്നും ഒരിടത്തും എഴുതി വച്ചിട്ടില്ലല്ലോ. കാലാവസ്ഥയോടും, യാത്രകളോടും, സിനിമകളോടും, പ്രകൃതിയോടുമൊക്കെ മനുഷ്യന് പ്രേമം തോന്നാം”
“ഇല്ല, നീയൊരു കൗശലക്കാരനാണ്. ഏതു നേരത്തു ആയിരുന്നാൽ പോലും നിമിഷനേരം കൊണ്ട് ഭാവനയിൽ നിന്നും പുതിയ കഥകൾ സൃഷ്ടിച്ചെടുക്കാൻ വിരുദ്ധനാണ് നീ. നീയൊരു പെണ്ണിനെ പ്രണയിച്ചു കാണണമെന്നാണ് ഞാനാഗ്രഹിച്ചത്. നിന്നെ പ്രണയിപ്പിക്കാൻ വേണ്ടി ഞാൻ ചില പെണുങ്ങളെ വശികരിച്ച് നിന്റെ പക്കലേക്ക് അവരെ അയച്ചിരുന്നു. എന്നാൽ അവരെയെല്ലാം നീ പലവിധ ചപല കഥകൾ പറഞ്ഞു സ്വൈര്യം കെടുത്തി തീർച്ചോടിപ്പിക്കുകയായിരുന്നു പതിവ്”
ഹാവൂ, സിനിമാ ഭ്രാന്ത് കൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുണ്ടല്ലേ?.
“അതുമാത്രമല്ല, നീ……”
“എക്സ്ക്യൂസ് മീ”
“ഉം”
“ഈ അച്ചടിഭാഷ വച്ചുള്ള സംസാരം വേണ്ട. എന്റേലിപ്പോ മലയാളം നിഘണ്ഡുവില്ല. പോരാത്തതിന് ഇങ്ങനെ സംസാരിച്ചാൽ എനിക്കുറക്കം വരും. അതുക്കൊണ്ട് സ്ലാങ് മാറ്റിപ്പിടി മിസ്റ്റർ ക്യൂപ്പിട്”
അതു പറഞ്ഞപ്പോൾ പുള്ളിക്കുണ്ടായ പുതിയൊരു ഭാവം ഏതാണെന്ന് എനിക്കു മനസിലായില്ല.
“നീയൊരുത്തൻ കാരണം എന്റെ അമ്മയുടെ മുന്നിൽ വരെ ഞാൻ നാണം കെട്ടു. ഒരു നിസാരമനുഷ്യനെ പ്രണയത്തിൽ വീഴ്ത്താൻ കഴിയാത്തതിന്റെ പേരിൽ ഞാനനുഭവിച്ച മാനക്കേട് നിസാരമായിരുന്നില്ല. അവസാനം പ്രേമത്തിൽ വീഴാത്ത നിന്നെ കാമം കൊണ്ട് വീഴ്ത്താൻ എന്റെമ്മയും കളത്തിലോട്ടിറങ്ങി”
“ങ്ങേ, അതെപ്പോ ?. കഴിഞ്ഞ രണ്ടു വർഷമായിട്ട് ഞാൻ നിസാരമൊരു കൈപ്പണി പോലും ചെയ്തിട്ടില്ല. അതെന്താ, എന്നെ കാമം കൊണ്ട് വീഴ്ത്താൻ വന്ന നിന്റമ്മ വരുന്ന വഴിക്ക് നിലത്തു മൂക്കു കുത്തി വീണോ?”
എഗൈൻ, ക്യൂപ്പിട് വാസ് കലിപ്പ് മോഡ്.
“എന്റെ അമ്മയും നിന്റെ മുന്നിൽ തോറ്റു പോയി. ഓരോ തവണയും എന്റെ അമ്മ വീനസ് നിന്നെ ഏതെങ്കിലും പെണ്ണിനെ കാണിച്ചു വശീകരിക്കാൻ ശ്രമിക്കുമ്പോൾ ആ സമയത്തെല്ലാം നിന്റെയുള്ളിൽ നിന്ന് ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കത പുറത്തേക്ക് വരും. കുട്ടികളുടെ നിഷ്കളങ്കതയ്ക്കു മുന്നിൽ കാമത്തിനു ഒരു സാധ്യതയുമില്ലാത്തതോണ്ട് അവിടെയും നീ ജയിച്ചു. അല്ലെങ്കിൽ ആരോ നിന്നെ ജയിക്കാൻ സഹായിച്ചു”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്കു തന്നെ അത്ഭുതമായി. ഞാനിത്രേം വലിയ സംഭവമാണോ ?.
“അതു ശരി, അപ്പോൾ ഞാനറിയാതെ ഇങ്ങനെ കുറേ കളികൾ നടന്നിട്ടുണ്ടല്ലേ?. ശരി, താനെന്റെ കാര്യത്തില് എന്തൊക്കെ മണ്ടത്തരങ്ങളാ കാട്ടിക്കൂട്ടിയേ ?”
“ഞാൻ ചെയ്‌തതൊന്നും മണ്ടത്തരങ്ങളായിരുന്നില്ല. പക്ഷെ എല്ലാം പരാജയപ്പെട്ടെന്ന് മാത്രം. വീട്ടിൽ നിന്ന് രക്ഷപെട്ട നിന്നെയും തേടി നിന്റെ കുടുംബക്കാരടക്കം ഒരുപാട് പേര് അന്വേഷിച്ചിറങ്ങിയെങ്കിലും ഞാൻ മാത്രം നിന്റെ പുറകെ തന്നെയുണ്ടായിരുന്നു. നീയൊറ്റയ്ക്ക് ജീവിക്കുന്നത് കണ്ടപ്പോൾ നിനക്കൊരു പെൺ തുണ തന്ന് പ്രണയമുണ്ടാക്കാമെന്ന് ഞാൻ കരുതി. എന്നാൽ അവിടെയും എന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നീയൊരു കൊച്ചു പയ്യനെയായിരുന്നു ഒരു നിഴൽ പോലെ കൂടെക്കൂട്ടാൻ തിരഞ്ഞെടുത്തത്”
“അവൻ വെറുമൊരു പയ്യനല്ല, എന്റെ ജീവിതത്തിലെ വെളിച്ചമാണ്” ഞാൻ.
“എന്തെങ്കിലുമാവട്ടെ, അപ്പോഴും നിനക്ക് സ്ത്രീകളോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു. അങ്ങനെയുള്ള നിനക്ക് ഒരു പെൺസുഹൃത്തിനെ തന്ന് അവളു വഴി പ്രണയമുണ്ടാക്കാമെന്ന് ഞാൻ കണക്കു കൂട്ടി. എന്നാൽ അവിടെയും നിന്റെ കൂടെയുള്ള മിഖേൽ എന്ന ആ പയ്യൻ നിന്നെ രക്ഷിച്ചു. നിനക്കും പെണ്ണുങ്ങൾക്കുമിടയിലെ അകൽച്ച അവനില്ലാതാക്കി അവരെയെല്ലാം നിന്റെ വെറും സഹോദരിമാരും കൂട്ടുകാരികളുമാക്കി മാറ്റി. പിന്നേം ഞാൻ പല ശ്രമങ്ങൾ നടത്തി. പല പെണ്ണുങ്ങളുടെയും മനസ്സിൽ ഞാൻ നിന്നോട് പ്രണയം തോന്നിച്ചു. എന്നാൽ അതൊക്കെ നീയും നിന്റെ കൂടെയുള്ള ആ പയ്യനയും കൂടി ചേർന്ന് ഇല്ലാതാക്കി. അവസാനം ഞാൻ തോറ്റു എന്നു കരുതിയിരിക്കുമ്പോഴായിരുന്നു നീ അലീന എന്ന പെൺകുട്ടിയെ കല്യാണം കഴിച്ചത്. പക്ഷെ അപ്പോഴും നിനക്കവളോട് പ്രണയമെന്ന വികാരമല്ല തോന്നിയിരുന്നത്. ഉറപ്പായും അതൊരു കാമവും അല്ലായിരുന്നു”
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????