Wonder 7 [Nikila] 2416

പക്ഷെ ഇത്, എന്റെ സ്വപ്നമല്ലേ ?. അങ്ങനെയാണെങ്കിൽ എന്റെ സ്വപ്നത്തെ ഞാനെന്തിന് ഭയപ്പെടണം. ഇനി പേടിക്കേണ്ടത് ഇവനല്ലേ, ഈ ക്യൂപ്പിട്. എന്റെ സ്വപ്നത്തിനുള്ളിൽ അതിക്രമിച്ചു കയറിയത് ഇവനല്ലേ. വൗ ?, എനിക്ക് ഇത്രയും നാൾ സ്വസ്ഥതക്കേട് തന്നവനെയിട്ട് പണിയാനുള്ള അവസരമാണ് എനിക്കു കിട്ടിയിരിക്കുന്നത്. ഞാനെന്തിന് അതു പാഴാക്കണം.

 

ഇതെല്ലാം സ്വപ്നമാണെന്നറിഞ്ഞ നിമിഷം എന്റെ ഭയം ഇല്ലാതായി. ഞാൻ നടത്തം മതിയാക്കി നിന്നു. ക്യൂപ്പിട് എന്നെ വീണ്ടും നോക്കി പേടിപ്പിച്ചെങ്കിലും ഞാനത് വക വയ്ക്കാതെ കയ്യും കെട്ടി നിന്നയിടത്തു തന്നെ നിന്നു ?. ഇപ്പോൾ എനിക്കറിയാം ഞാൻ സ്വപ്നത്തിനുള്ളിലാണെന്ന്. ഒരാൾ സ്വപ്നത്തിലാണെന്നറിഞ്ഞുക്കൊണ്ട് ആ സ്വപ്നത്തിൽ ജീവിച്ചാൽ പിന്നെ നടക്കാൻ പോകുന്ന കഥ വേറെ തന്നെയാ. ഓർക്കുമ്പോൾ തന്നെ എനിക്കു രോമാഞ്ചം വരുന്നു☺️. ഇത്രയും നാൾ ഞാൻ പ്രണയത്തെ പേടിച്ചു നടന്നു. ഇന്നു ഞാൻ പ്രണയത്തെ നേരിടാൻ പോകുന്നു.

 

“എന്താ നിനക്ക് വരാൻ ഇത്ര താമസം ?”

 

ഞാൻ അനങ്ങാപാറ പോലെ നിൽക്കുന്നത് കണ്ട് ക്യൂപ്പിട് ചോദിച്ചു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അതിനാൽ തന്നെ ക്യൂപ്പിടിന് കോപം ഇരട്ടിച്ചു.

 

“നീൽ ഡൌൺ” 

 

ഞാൻ അപ്പോഴും പുള്ളിയെ മൈൻഡ് ചെയ്തില്ല.

 

“എന്റെ മുന്നിൽ മുട്ടുകുത്താൻ…….”

 

കക്ഷി എന്നെ നോക്കി അലറിയപ്പോൾ ഇനി ഞാൻ കാരണം പുള്ളിയുടെ ബി.പി. കൂടേണ്ടാ എന്നു കരുതി അയാൾക്ക് മുന്നിൽ മുട്ടുകുത്തി നിന്നു. അല്ലെങ്കിലും ഒന്ന് മുട്ടുകുത്തിയെന്ന് വച്ചു ലോകമൊന്നും അവസാനിക്കാൻ പോണില്ലല്ലോ. ഞാൻ മുട്ടുകുത്തിയപ്പോൾ ക്യൂപ്പിട് ഹാപ്പിയായി. പുള്ളി എന്നെ പുച്ഛത്തോടെ നോക്കി.

 

“ഇനി മുതൽ നീ എന്റെ അടിമയാണ്”

 

“എന്തോന്ന് ?”

 

എനിക്കു ചെറുതായി കൗതുകം കേറി വന്നു.

 

“നീയെന്നെ മനുഷ്യന് ഇനിയെന്റെ കാൽക്കീഴിലാണ് സ്ഥാനം. നിന്നെ അടിമയാക്കുകയെന്നത് കേവലമൊരു നിസാര കാര്യമല്ല. ഈ ഭൂമിയിൽ ഒരുപാട് മനുഷ്യഗണത്തിലുള്ളവരുണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്ത്തത പുലർത്തുന്ന അപൂർവരിൽ ഒരാളാണ് നീ”

 

“എന്ത് ? എനിക്കു മനസിലായില്ല ?. താനാരുവാ ?”

 

ഈ നിൽക്കുന്നത് ക്യൂപ്പിടാണെന്ന് എനിക്കു നേരത്തെ മനസിലായതാണെങ്കിലും പുള്ളിയെ ഞാൻ ആലുവാ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലും കാണിച്ചില്ല. ജസ്റ്റ്‌ ഫോർ ഫൺ ?.

 

“നിനക്കെന്നെ അറിയല്ലാല്ലേ, ഞാൻ ക്യൂപ്പിട്. യുദ്ധദേവനായ മാഴ്സിന്റെയും സൗന്ദര്യത്തിന്റെയും കാമത്തിന്റെയും ദേവതയായ വീനസിന്റെയും പുത്രൻ. ഞാനാണ് ഈ ഭൂമിയിൽ പ്രണയം പടർത്തുന്നവൻ. എന്റെ അസ്ത്രം ആരുടെയെങ്കിലും ചങ്കിൽ പതിച്ചാൽ……”

 

“അത് കിട്ടുന്ന ആള് ആ സ്പോട്ടിൽ തന്നെ തീരും, അല്ലേ ?”

 

ഞാൻ ഇടയിൽ കേറി സംസാരിച്ചതുക്കൊണ്ട് ക്യൂപ്പിട് ക്ഷുഭിതനായി.

 

“എന്റെ അസ്ത്രം ആരുടെയെങ്കിലും ചങ്കിൽ പതിച്ചാൽ അവൻ പ്രണയത്തിനടിമപ്പെടും. ആ പ്രണയത്തെ തിരസ്ക്കരിക്കാൻ ആർക്കും സാധിക്കില്ല”

 

ഉവ്വ്, ചുമ്മാ പറയണതാ. പണ്ട് ധ്യാനത്തിലിരുന്ന ബുദ്ധനെ ഇപ്പോ ഇവിടെ തള്ളി മറിച്ചുക്കൊണ്ടിരിക്കുന്ന ഇവനും ഇവന്റെ ഗ്യാങ്ങും ചേർന്ന് ഒന്ന് ഇളക്കാൻ പോയതാ. അവസാനം ബുദ്ധൻ ഇളകുന്നത് പോയിട്ട് ഒന്ന് അനങ്ങുക പോലും ചെയ്യാത്തതുക്കൊണ്ട് ഇവനും പിള്ളേരും കൂടി വേം ഹോൾ വഴി തിരിച്ചോടിയ കഥയൊന്നും ആർക്കുമറിയില്ലാന്ന് വിചാരം. എന്നാലും ഇമ്മാതിരി വീരവാദം പറയുന്നതിന് ഒരു കുറവുമില്ല ?. ഞാൻ അതോടെ മുട്ടിൽ നിന്നും എഴുന്നേറ്റു നിന്ന്. അതു കണ്ട് ക്യൂപ്പിടിന് പിന്നേം ദേഷ്യമായി.

 

“തുറിച്ചു നോക്കൊന്നും വേണ്ട. അധികനേരം മുട്ടേൽ നിന്ന് കഥപ്രസംഗം കേട്ടാലേ എനിക്കു ഉറക്കം വരും. പള്ളീക്കാര് നടത്തുന്ന ധ്യാനത്തിൽ കൂടിയപ്പോ കിട്ടിയ ശീലാ ?”.

 

ഞാനിപ്പോൾ തന്നെ ഒരു സ്വപ്നത്തിനകത്താ. ഇനി ഇവിടെയും കിടന്നുറങ്ങി വേറൊരു സ്വപ്നത്തിലെത്തിയാൽ എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു “ഇൻസെപ്ഷൻ” സിനിമ പോലെയാവും. ക്യൂപ്പിടിന് എന്റെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ടപ്പോൾ ആശ്ചര്യം തോന്നി.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.