Wonder 7 [Nikila] 2416

നേരെ നടന്നു പോകാനുള്ള വഴിയെങ്കിലും ഒന്നു കണ്ടിരുന്നെങ്കിലെന്ന് ഞാൻ മനസ്സിലാലോചിച്ചു. അത്ഭുതമെന്ന് പറയട്ടെ, ഞാനങ്ങനെ വിചാരിച്ചതും എന്റെ തൊട്ടു മുന്നിൽ ഒരു റോഡ് തെളിഞ്ഞു വന്നു. ഇത്രേം ഇരുട്ടിലും എനിക്കു ഈ റോഡ് ശരിക്കും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഇവിടെ ചുറ്റുപാടും വേറെ വെളിച്ചമോ സ്ട്രീറ്റ് ലാംപോ അങ്ങനെയൊന്നും തന്നെ കാണാൻ പറ്റുന്നില്ലാതാനും. എന്നിട്ടും ഈ റോഡ് മാത്രം എങ്ങനെ വ്യക്തമായി കാണാൻ പറ്റുന്നു എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല. എന്നാൽ ആലോചിച്ചു സമയം കളയേണ്ടാ എന്നു കരുതി ഞാൻ മുന്നിൽ കണ്ട പാതയിൽ കൂടി മുന്നോട്ടു നടന്നു.

 

അങ്ങനെ ഞാൻ നടന്നു നീങ്ങവേ അടുത്ത നിമിഷം പിന്നിൽ നിന്നും കൊടുങ്കാറ്റിന്റെ ഇരമ്പൽ ശബ്ദം കേട്ടു. അപ്പോഴും എനിക്കു കാര്യമെന്താണെന്ന് മനസിലായില്ല. ആ ഇരമ്പൽ ശബ്ദം കൂടുതൽ അടുത്തേക്ക് വരുന്നതായി തോന്നി. അങ്ങനെ ആ ശബ്ദം ശ്രവിച്ചുക്കൊണ്ട് മുന്നോട്ട് നീങ്ങിയപ്പോൾ പെട്ടന്ന് മറ്റൊരു ശബ്ദം കൂടുതൽ അടുത്തേക്ക് വരുന്നതായി അനുഭവപ്പെട്ടു.

 

WHOOOOSSSSHHH

 

എന്തോ അപകടം മണത്തറിഞ്ഞ ഞാൻ ഞെട്ടി സൈഡിലോട്ട് മാറി. ആ സെക്കന്റിൽ തന്നെ ഞാൻ നേരത്തെ നിന്ന സ്ഥലത്ത് പിന്നിൽ നിന്നും അതി വേഗതയിൽ പാഞ്ഞു വന്ന ഒരു അമ്പ് തറച്ചു നിന്നു. ആ അമ്പ് സ്പർശിച്ച തറയ്ക്ക് ചുറ്റും വിണ്ടു കീറിയ പാടുകൾ കാണപ്പെട്ടു. ഞാൻ ആശ്ചര്യപ്പെട്ടു പോയി. അതു ഒരു സാധാരണ അസ്ത്രമല്ല. സ്വർണ നിറത്തിൽ തിളങ്ങുന്ന ഒരു അസ്ത്രമായിരുന്നു അത്. ഒരു കൗതുകം തോന്നിയ ഞാൻ നിലത്തു മുട്ടുകുത്തി ചെറിയൊരു ഭയത്തോടെ ആ അസ്ത്രത്തിൽ തൊടാൻ പോയതും അടുത്ത സെക്കന്റിൽ അത് തീഗോളമായി കത്തി ജ്വലിച്ചു പൂർണ്ണമായും മാഞ്ഞു പോയി. എന്റെ മനസ്സിൽ ചെറുതായി ഭയം കടന്നു കൂടി. ഒരുപാട് നാളായി ഞാൻ ഭയത്തോടെ നോക്കിയിരുന്ന എന്തോ ഒന്ന് എന്നെ തേടി വരുന്നു എന്നൊരു ചിന്ത എനിക്ക് വന്നു.

 

നേരത്തെ കേട്ട ആ കൊടുങ്കാറ്റിന്റെ ഇരമ്പൽ ശബ്ദം കൂടുതൽ അടുത്തേക്ക് വന്നു. ആ ശബ്ദം എന്റെ തൊട്ടുമുകളിലെത്തിയപ്പോൾ ഞാൻ വിറച്ചുക്കൊണ്ട് മുകളിലേക്ക് നോക്കി. അപ്പോൾ കണ്ട കാഴ്ച്ച എനിക്കു വിശ്വസിക്കാനായില്ല. എന്റെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യരൂപം പറന്നു പോകുന്നു. ഒരു പുരുഷനായിരുന്നു അത്, അയാളുടെ തോളിൽ പറക്കാനായി രണ്ടു ചിറകുകളുണ്ട്. അയാൾ പറന്നു വന്ന് എന്റെ മുൻപിൽ എനിക്കഭിമുഖമായി അൽപ്പം അകലെയായി അന്തരീക്ഷത്തിൽ ചിറകടിച്ചുകൊണ്ട് നിന്നു. എന്റെ മുന്നിൽ നിന്ന അയാളെ വ്യക്തമായി കണ്ടപ്പോൾ ഞാൻ പേടിച്ചു വിളറി. ഒരുപാട് ഛായാ ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള മുഖം. അതെ അതു തന്നെ, ഞാൻ ഇത്രയും നാൾ പേടിയോടെ കണ്ടിരുന്ന പ്രണയത്തെ മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നവൻ. സാക്ഷാൽ ക്യൂപ്പിട്.

 

ക്യൂപ്പിടിനെ കണ്ടപ്പോൾ എന്റെ ശരീരമാസകലം ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെട്ടു. എന്നാൽ ആ ഭയം മുഴുവൻ എന്റെ വലം കയ്യിൽ മാത്രം ഒരു വിറയലായി വന്നു. വിറയ്ക്കുന്ന എന്റെ വലം കയ്യ് ഞാൻ പുറകിലേക്ക് മറച്ചു പിടിച്ചു. നല്ല പോലെ പേടിച്ചിരിക്കുകയാണ് ഞാൻ. ഇത്രയും നാൾ പ്രണയത്തെ പേടിച്ചിരുന്ന എന്റെ മുന്നിലിപ്പോൾ ഇതാ പ്രണയം പടർത്തുന്ന ക്യൂപ്പിട് തന്നെ വന്നു നിൽക്കുന്നു. ഒരുപാട് പുസ്തകങ്ങളിലായുള്ള കേട്ടറിഞ്ഞതും പല ചിത്രങ്ങളിലുമായി കണ്ടറിഞ്ഞതുമായ കാര്യങ്ങൾ ശരി വയ്ക്കുന്ന തരത്തിലായിരുന്നു ക്യൂപ്പിടിന്റെ രൂപം. ഒരു ഗ്രീക്ക് പൗരന്റെ മുഖത്തിന് സമാനമായ പാറ്റേൺ തന്നെയായിരുന്നു ക്യൂപ്പിടിന്റേതും, എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സുന്ദരമായ മുഖമായിരുന്നു അയാളുടേത്. ആ കണ്ണുകളിൽ ഒരിക്കൽ നോക്കിയാൽ വീണ്ടും നോക്കാൻ തോന്നും. അത്രത്തോളം ആരെയും ആകർഷിക്കുന്ന കണ്ണുകളായിരുന്നു ക്യൂപ്പിടിന്റേത്. ഒരൊറ്റ രോമം പോലും ഇല്ലാത്ത സ്വർണ്ണ ശോഭയിൽ തിളങ്ങുന്ന സിക്സ് പാക്ക് ശരീരം. ആ ശരീരം ഒരു വെള്ളത്തുണിക്കൊണ്ട് മറച്ചിരിക്കുന്നു. കാലിൽ സ്വർണചെരുപ്പ്. വലത്തേക്കയ്യിൽ സ്വർണം കൊണ്ട് തയ്യാറാക്കിയ വില്ല്. എന്നാൽ അസ്ത്രം മാത്രം കാണുന്നില്ല. എന്തായാലും ക്യൂപ്പിടിനെ കാണാൻ ആകെ സ്വർണമയം ആണ്.

 

അത് എന്നെയാണ് നോക്കുന്നത്. എന്നാൽ അതൊരു സൗമ്യമായുള്ള നോട്ടമല്ല. ഒരു പ്രതികാരത്തിനുള്ള രൗദ്രഭാവമാണ് എന്നെ നോക്കുമ്പോൾ അത് പ്രകടിപ്പിക്കുന്നത്. അത് പിന്നെ അങ്ങനെയല്ലേ വരൂ, ഇത്രേം നാളും പ്രണയമെന്ന് കേൾക്കുമ്പോൾ തന്നെ ഒഴിഞ്ഞു മാറി നടന്നവനല്ലേ ഞാൻ. അപ്പോൾ ഉറപ്പായും എന്നോട് ദേഷ്യം കാണും.

 

“ജോസഫ്…..”

 

ക്യൂപ്പിട് എന്നെ നോക്കി ദേഷ്യത്തോടെ അലറി. പേടിച്ചു വിറച്ച ഞാൻ ആ വിളിക്കു മറുപടിയായി മുന്നോട്ടു കാൽ വച്ചു നടന്നു. അപ്പോഴും എന്റെ വിറയൽ നിന്നിരുന്നില്ല. ഈ വിളിക്കുന്നത് കൊല്ലാനാണോ വളർത്താനാണോ എന്നൊന്നും അറിയില്ലല്ലോ?. എന്റെ കാലുകൾ മുന്നോട്ടു നീങ്ങാൻ മടിച്ചു. അയാൾ എന്നെ കണ്ണുരുട്ടി നോക്കിയപ്പോൾ ഞാൻ പേടിച്ചു വീണ്ടും മുന്നോട്ടു നടന്നു.

 

ദൈവമേ, ഇതൊക്കെ സത്യം തന്നെയാണോ. അതോ വെറും സ്വപ്നമാണോ.

 

ഒരു മിനിറ്റ് ?

 

ഇത് ശരിക്കും സ്വപ്നം തന്നെയല്ലേ ?. അതേ, സ്വപ്നം തന്നെയാണ്. അല്ലെങ്കിൽ പിന്നെ ഞാനെങ്ങനെ ഈ സ്ഥലത്ത് എത്താനാണ് ? ഇപ്പോൾ ഞാൻ കണ്മുന്നിൽ കാണുന്നതൊന്നും യാഥാർഥ്യമല്ല. എല്ലാം എന്റെ സങ്കല്പങ്ങൾ മാത്രമാണ്. കാറിലിരുന്ന് റോയിയുമായി നടത്തിയ ചർച്ച കാരണം ക്യൂപ്പിട് എന്ന ദൈവം എന്റെ മനസ്സിൽ കേറിയതുക്കൊണ്ടാണ് ഇപ്പോൾ സ്വപ്നത്തിലും ഇത് വന്നിരിക്കുന്നത്.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.