“എന്നാ വേറൊരു ഉദാഹരണം പറയാം. ഇതു ശരിക്കും കേട്ട് പരിചയമുണ്ടാവും. സംഭവം ഗ്രീക്ക് മിത്തോളജിയിലെയാ. പ്രാചീന ശിലായുഗത്തിലെ മനുഷ്യന്മാരുടെ കന്നംതിരിവുകള് നേരിട്ടു കണ്ട സ്യൂസ് ദേവൻ ഒരു പ്രളയം തന്നെയുണ്ടാക്കി ഈ മനുഷ്യരെയെല്ലാം ഇല്ലാതാക്കാൻ തീരുമാനിച്ചു. എന്നാൽ ഇതൊക്കെ മുൻകൂട്ടി കണ്ട പ്രോമിത്യൂസ് ദേവൻ അങ്ങേരുടെ ഗ്രോത്രത്തിൽ പെട്ട പൈറയെയും അവരുടെ ഭർത്താവ് ഡ്യൂക്കാലിയോണിനെയും ഒരു പേടകത്തിൽ ഒരുപാട് നാൾ ജീവിക്കാനാവശ്യമായ ആവശ്യസാധനങ്ങളോടു കൂടി കേറ്റി വിട്ടു. അതിനു ശേഷം പ്രളയമുണ്ടായപ്പോൾ പേടകത്തിലുണ്ടായിരുന്ന അവര് രക്ഷപെട്ടു. പിന്നീട് അവരോട് ദയ തോന്നിയ സ്യൂസ് പ്രളയം പിൻവലിച്ചു. പിന്നെ അവരുടെ വംശത്തിലൂടെയാണ് ഭൂമിയിൽ വീണ്ടും മനുഷ്യരുണ്ടായേണാണ് അവിടുത്തെ ഹിസ്റ്ററി” മിഖി.
ഞാനും റോയിയും ഒരു സെക്കന്റ് നേരത്തേക്ക് പരസ്പരം മുഖത്തോട് മുഖം നോക്കിപ്പോയി. പിന്നെ മിഖിയെ നോക്കി. അവൻ ഞങ്ങളെ നോക്കി കള്ളച്ചിരിയോടെ കൺപുരികം പൊക്കി കാണിച്ചു ?.
“എടാ ജോ, ഇത് ബൈബിളിലെ നോഹയുടെ കഥയല്ലേ ?” റോയ്.
“മഹാവിഷ്ണുവിന്റെ മത്സ്യാവതാരവുമായി കണക്ട് ആയിട്ടുള്ള കഥയിലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാ” ഞാൻ
“എന്റെ പൊന്നോ?
ഒരു കാര്യം സത്യം തന്നെയാ. പല
കഥകളും ബുദ്ധിയുള്ള ചിലര് ഉണ്ടാക്കിയെടുത്തതാ. പിന്നെ ഓരോ ജനറേഷൻ വരുന്നതിനനുസരിച്ച് അതിലെ ഓരോ ബുദ്ധിജീവികള് വന്ന് ഈ കഥയിലൊക്കെ കുറച്ചു കൂടി ഇമാജിനേഷൻ ചേർത്ത് നല്ലപോലെ പൊലിപ്പിക്കുന്നെന്ന് മാത്രം” റോയ്.
ഞങ്ങൾക്കാർക്കും ഇക്കാര്യത്തിൽ വേറൊരു എത്തിരഭിപ്രായം തോന്നിയില്ല. എന്നാലും ഒരു സംശയം, ഈ മിഖി എന്നു മുതലാ ഇത്ര വലിയ വിക്കീപീഡിയ ആയേ?. ഇതിലെന്തോ ഒരു കളി നടന്നിട്ടുണ്ട്.
“ടാ, മിഖിയേ…..”
“എന്താ ജോ ?”
“നീയിതിനിടയ്ക്ക് ഫോണെടുത്തു ഗൂഗിൾ നോക്കിയായിരുന്നോ ?”
“ഇല്ല”
“ഇല്ലേ ?”
“ചെറുതായിട്ട് ?. ഗൂഗിൾ മാപ്പ് മാത്രേ നോക്കിയുള്ളൂ?”
“ഉവ്വ്… ഉവ്വ”
അതോടെ ആ കാര്യത്തിലും തീരുമാനമായി.
“ജോ…”
“എന്താ മിഖി ?”
“ശരിക്കും സത്യമിതാണ്. നമ്മളിന്ന് കാണുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവങ്ങളെയൊക്കെ പണ്ട് നമ്മുടെ പൂർവികന്മാരെല്ലാം ചേർന്നുണ്ടാക്കിയതാ. ആ ദൈവങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കാൻ കാരണം നമ്മളവരെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നതുക്കൊണ്ടും ചിന്തിക്കുന്നതുക്കൊണ്ടും മാത്രമാ. നമ്മുടെ വിശ്വാസമാണ് അവരുടെ ശക്തി. എന്നാണോ നമ്മളീ ദൈവങ്ങളെയൊക്കെ മറക്കുന്നത് അന്ന് ഇവരെല്ലാം ഇല്ലാണ്ടാവും”
എന്ന് COCO എന്ന അനിമേഷൻ സിനിമയുടെ കടുത്ത ആരാധകൻ മിഖേൽ?. എന്നാലും ഇവൻ പറഞ്ഞതിൽ ചെറിയ കാര്യമൊക്കെയുണ്ട്. സംസാരിച്ച് മടുപ്പ് തോന്നിയതുകൊണ്ടും ഉറക്കക്ഷീണം വന്നതുക്കൊണ്ടും മാത്രം ഞാൻ എല്ലാം മതിയാക്കി സീറ്റിനരികിലേക്ക് തല ചായ്ച്ച് ഇരുന്നു. മനസ്സിൽ ഇപ്പോഴുള്ളത് ഒരു ആഗ്രഹം മാത്രം. എന്നെ ഒരുപാട് നാളായി പേടിപ്പിച്ചുക്കൊണ്ടിരിക്കുന്ന പ്രണയമെന്ന സംഗതിയെ ഒരിക്കലെങ്കിലും എനിക്കു കീഴടക്കണം. ചിലപ്പോൾ നടക്കുമായിരിക്കും, അല്ലേ. അതു കഴിഞ്ഞിട്ട് വേണം വേറെയും ചില ആഗ്രഹങ്ങളുടെ പുറകെ നടക്കാൻ?.
………………………………………………………………
നിശബ്ദത അതാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. കുറച്ചു നേരമായി കണ്ണുകളിലേക്ക് കാറ്റടിക്കുന്നതു പോലെയൊരു അനുഭവമായിരുന്നു. കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആ കാറ്റിന്റെ ശക്തി കൂടും. ഇപ്പോൾ എല്ലാം ഒഴിഞ്ഞു നിശബ്ദമായിട്ടുണ്ട്. എനിക്കിപ്പോൾ എന്റെ ശ്വാസം വിടുന്ന ശബ്ദം വരെ കേൾക്കാനാവും.
ഇത്തിരി സമയം കഴിഞ്ഞപ്പോൾ ഞാൻ കണ്ണുകൾ പതിയെ തുറന്നു. കണ്ണുകൾ തുറക്കും മുൻപേ പിന്നെയും മുഖത്തേക്ക് കാറ്റടിച്ചതു പോലൊരു ഫീലിംഗ്. കണ്ണു തുറന്നു മുന്നിലുള്ള കാഴ്ചകൾ കണ്ട എനിക്കു എന്താണിപ്പോൾ നടന്നതെന്ന് മനസ്സിലായില്ല. കുറച്ചു നേരം മുൻപ് മുറിക്കത്ത് കിടന്നുറങ്ങിയ ഞാനിപ്പോൾ നിൽക്കുന്നത് ഒരു വിജനമായ സ്ഥലത്ത്. ഇതേതാണ് സ്ഥലമെന്നു പോലും മനസിലാകുന്നില്ല. ആകെക്കൂടി ഇരുട്ടാണ്. എനിക്കു ചുറ്റുമുള്ള ഒന്നും തന്നെ കാണാൻ പറ്റുന്നില്ല.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????