Wonder 7 [Nikila] 2416

എനിക്ക് മിഖിയെക്കുറിച്ചോർത്തപ്പോൾ ചെറിയൊരു അഭിമാനം തോന്നി. അവൻ പറഞ്ഞത് ശരിയാണ്. ഒരുപാട് പുലിവാലും പൊല്ലാപ്പുകളുമായി മുന്നോട്ട് പോവുന്ന ഞങ്ങളുടെ ലൈഫിൽ പുതിയൊരു പ്രശ്നവും കൂടി കേറി വന്നെന്നും പറഞ്ഞു എന്തുണ്ടാവാനാണ്. വരുന്നത് വരട്ടേയെന്ന് കരുതുക. ഞാൻ മിഖിയെ അത്ഭുതത്തോടെ നോക്കി. അവൻ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെയൊന്നും മൈൻഡ് ചെയ്യാതെ കാറിനു പുറത്തുള്ള ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കാണ്. ഇവൻ ഒരു അത്ഭുതം തന്നെയാണ്. പലപ്പോഴും പ്രായത്തെ കടത്തിവെട്ടുന്ന ചിന്തകളാണ് അവനുള്ളത്. റോയ് ഒരക്ഷരം പോലും മിണ്ടാതെ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കുന്നു. അൽപ്പം മുൻപ് റോയ് എന്നോട് പറഞ്ഞത് ജൂവലിനി എന്റെ സ്വസ്ഥത ഇല്ലാതാക്കുന്ന മാതിരി പിന്നാലെ നടന്ന് ശല്യം ചെയ്യുമെന്നാണ്. അവന്റെ ആ വാദത്തെയാണ് മിഖി ഒരു എക്സാമ്പിള് കാണിച്ചു പൊളിച്ചടുക്കിയത്. അതിന്റെ കുശുമ്പ് തന്നെയാ അവന്?. എന്തായാലും ഇവനെയും കൂടി ഉഷാറാക്കിയേക്കാം.

 

“റോയ്….”

 

“എന്താടാ ?” അവൻ താല്പര്യമില്ലാതെ വിളി കേട്ടു.

 

“സത്യത്തിൽ ഈ ദൈവങ്ങളൊക്കെ ഉണ്ടോടാ. അതായത് ഈ ക്യൂപ്പിട്, വീനസ്, ജൂപ്പിറ്റർ അങ്ങനത്തെ ടീംസൊക്കെ ?”

 

എന്റെ ചോദ്യം കേട്ടതുക്കൊണ്ടാകാം അവനെന്നെ സംശയഭാവേന നോക്കി. ഞാൻ പിന്നെയും തുടർന്നു ;

 

“ഈ യൂണിവേഴ്സിന് ഒരു ക്രീയേറ്റർ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാം. അല്ലാതെ ഈ കാണുന്ന പ്രപഞ്ചമടക്കം എല്ലാം ഉണ്ടായത് ശൂന്യതയിൽ നിന്നാണെന്ന് പറയുന്നതില് ഒരു പോയിന്റുമില്ല. എന്നു വച്ചു ഈ ലോകത്തിലെ ദൈവങ്ങൾ നമ്മളിന്ന് ആരാധിക്കുന്ന ദൈവങ്ങളൾ തന്നെയാണെന്ന് ഉറപ്പുണ്ടോ ?” ഞാൻ.

 

എന്റെ ചോദ്യത്തിൽ കഴമ്പുള്ളതുക്കൊണ്ടാകാം റോയിക്ക് ഈ വിഷയത്തിൽ താല്പര്യം തോന്നി.

 

“എല്ലാം സത്യമാണെന്ന് നീ വിചാരിക്കണ്ടെടാ. കുറെയൊക്കെ മനുഷ്യന്മാര് ഉണ്ടാക്കി വിടുന്നതാ. പിന്നെ അതു ഏറ്റുപ്പിടിച്ച് പുതിയ കഥകളുണ്ടാക്കാൻ വേറെ കുറേ മണ്ടന്മാരുമുണ്ട്” റോയ്.

 

“എന്നാലും ഈ ദൈവങ്ങളെ വച്ചു ഉണ്ടാക്കിയിട്ടുള്ള കഥകളൊക്കെ കേൾക്കാൻ തന്നെ നല്ല രസമാണല്ലേ ?. ക്രിസ്തു, വിഷ്ണു, നബി, ബുദ്ധൻ, സ്യൂസ്, ജൂപ്പിറ്റെർ അങ്ങനെ എത്രയെത്ര ദൈവങ്ങളാ അല്ലേ. അതില് കുറേയെണ്ണം അധികാരം കാണിക്കാൻ വേണ്ടി നടക്കുന്നവരാ. അതാവുമ്പോ അവരുടെ ആൾദൈവങ്ങൾക്ക് അതും പറഞ്ഞു മറ്റുള്ളവരെ ഭരിക്കാമല്ലോ, അല്ലേ ?” ഞാൻ.

 

“എസ്ക്യൂസ് മീ?️” മിഖി.

 

“എന്താടാ മിഖി ?”

 

“ഞാനും കൂടി ഈ ഡിസ്‌കഷനിൽ വന്നോട്ടെ?”

 

ഇത്തിരി മുൻപ് പുറത്തേക്ക് കണ്ണും നട്ടിരുന്ന ആളാണ്. തലയിടേണ്ട വിഷയങ്ങളിലൊക്കെ ഇവൻ തലയിടും. തലയിടാൻ പാടില്ലാത്ത കാര്യങ്ങളിലും ഇവൻ തലയിടും?.

 

“അനുവാദം ചോദിച്ചു കേറി വരാൻ ഇത് ഫുട്‌ബോൾ മാച്ചൊന്നുമല്ലെടാ. നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കീ നീ പറയെടാ” ഞാൻ

 

“അങ്ങനെയാണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്”

 

“ആ, പറഞ്ഞോളാൻ പറഞ്ഞില്ലേ” റോയ്.

 

“ഈ ദൈവങ്ങളുടെ കഥയൊക്കെ അടിപൊളിയായിരിക്കാം പക്ഷെ പലതും കോപ്പി ക്യാച്ചാണ്”

 

“എന്നു വച്ചാൽ ?”

 

“ഈ ക്യൂപ്പിട് ഒക്കെയുള്ള ഗ്രീക്ക് മിത്തോളജി തന്നെയെടുത്ത് നോക്കാം. അതിലെ പല സംഭവങ്ങൾക്കും മഹാഭാരതവും രാമായണവുമായി സാമ്യമുണ്ട്. കൃത്യമായി പറഞ്ഞാൽ നമ്മുടെ രാമായണത്തിലെ രാമരാവണ യുദ്ധവും അതേപോലെ ഗ്രീക്ക് മിത്തോളജിയനുസരിച്ചുള്ള ട്രോജൻ യുദ്ധവും തമ്മിലൊരു സിമിലാരിറ്റി ഉണ്ട്. രണ്ടു യുദ്ധവും നടന്നിരിക്കുന്നത് പെണ്ണിന് വേണ്ടിയാണ്. ഇവിടെ സീതയാണെങ്കിൽ അവിടെ ഹെലൻ”

 

“പോടാ, രാമായണത്തിലെ യുദ്ധം പോലെയാണോ ട്രോജൻ യുദ്ധം?” റോയ്.

 

“ശരി വിശ്വസിക്കണ്ട. വേറൊരു ഉദാഹരണം പറയാം, മഹാഭാരതത്തിലെ അക്കിലീസ്സും അവിടുത്തെ ശ്രീകൃഷ്ണനും…..”

 

“എന്തോന്ന് ?? മഹാഭാരതത്തില് അക്കലീസ്സോ ?”

 

“ഛെ! പുല്ല്, മാറിപ്പോയി ?. അതായത് മഹാഭാരതത്തിലെ ശ്രീ കൃഷ്ണന്റെയും ഗ്രീക്ക് മിത്തോളജിയിലെ അക്കിലീസ്സിന്റെയും മരണം ഏതാണ്ട് ഒരേ പോലെയാ. രണ്ടു പേരുടെയും ദേഹത്തു അമ്പ് കൊണ്ടാൽ മരിക്കില്ല. പക്ഷെ രണ്ടു പേരും കാലിൽ അമ്പ് കൊണ്ടാ മരിച്ചത്”

 

“ആ ഉദാഹരണം ഏകദേശം അടുത്തെത്തിയിട്ടുണ്ട്?. നെക്സ്റ്റ്” ഞാൻ 

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.