“എന്നാലും ക്യൂപ്പിട് സൈക്കോയാണെന്ന് എന്തുറപ്പിലാ പറയണേ മിഖി ?” റോയ്.
“റോയ് ചേട്ടൻ തന്നെ ആലോചിച്ചു നോക്കിയേ. ഈ ക്യൂപ്പിട് എന്ന് പറയണ പുള്ളിക്കാരന്റെ കയ്യില് രണ്ടു തരം അമ്പുകളുണ്ടെന്നല്ലേ പറയണേ. ഒരു അമ്പിന് പ്രേമം ഉണ്ടാക്കാൻ പറ്റും മറ്റൊരു അമ്പിന് പ്രേമം ഇല്ലാതാക്കാൻ പറ്റും. അങ്ങനെയുള്ളപ്പോൾ പുള്ളി ഈ രണ്ടു അമ്പുകളും വച്ചു ഒരു കളി കളിക്കും. ആദ്യം പുള്ളി പ്രേമം ഉണ്ടാക്കുന്ന അമ്പ് വച്ചു ഒരു ചെറുപ്പക്കാരന്റെ ദേഹത്തോട്ട് വിടും. അങ്ങനെ അമ്പ് കിട്ടിയ ചെറുപ്പക്കാരന് പെട്ടന്ന് മുന്നിൽ കണ്ട ഒരു പെണ്ണിനോട് പ്രേമം തോന്നുന്നു. ആ പണി ഏറ്റെന്ന് മനസ്സിലായതും ക്യൂപ്പിട് അടുത്ത അമ്പെടുത്ത് ആ പെണ്ണിന്റെ ദേഹത്തോട്ട് വിടുന്നു. പക്ഷെ ആ അമ്പ് കൊണ്ട പെണ്ണിന് വേറൊരാളോടാണ് പ്രേമം തോന്നുന്നത്. അപ്പോൾ തന്നെ ആ പെണ്ണിന് പ്രേമം തോന്നിയ ആളുടെ നെഞ്ചത്തോട്ട് അടുത്ത അമ്പ് വിട്ട് അയാളെക്കൊണ്ട് ആ പെണ്ണിനോട് പ്രേമം തോന്നിപ്പിക്കുന്നു. അങ്ങനെ ആ പെണ്ണും അയാളും തമ്മിൽ പ്രേമത്തിലാവുന്നു. ഇതിനിടയിൽ ആദ്യം അമ്പ് കൊണ്ട ചെറുപ്പക്കാരൻ കേറി വരുന്നു. ആൾക്ക് ആ പെണ്ണിനോട് പ്രേമം മൂത്തിരിക്കുന്ന കാരണം ആ പെണ്ണിനെ സ്വന്തമാക്കണമെന്ന് ഒടുക്കത്തെ വാശി. ഈ സാഹചര്യത്തിൽ അയാളുടെ മുൻപിൽ രണ്ടു ചോയ്സുണ്ട്. ഒന്നുങ്കിൽ ആ രണ്ടു പേർക്കും വേണ്ടി സ്വന്തം പ്രണയം ത്യാഗം ചെയ്യുക. അങ്ങനെ ചെയ്താൽ ജീവിതകാലം മുഴുവൻ അയാള് നഷ്ടബോധം കേറി ഉരുകിയങ്ങ് തീരും. അല്ലെങ്കിൽ അയാൾക്കുള്ള അടുത്ത വഴി സ്വന്തം പ്രണയത്തെ ആർക്കു മുൻപിലും വിട്ടു കൊടുക്കില്ല എന്നുറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് അയാൾക്ക് ആ രണ്ടു പേരുടെയും ജീവിതത്തിൽ കുഴപ്പങ്ങളുണ്ടാക്കി അതായത് വെടക്കാക്കി തനിക്കാക്കുക എന്ന എന്ന ട്രിക്ക് ഉപയോഗിച്ച് ആ പെണ്ണിനെ സ്വന്തമാക്കാം.
ഞാനീ പറഞ്ഞതിലെ പോയിന്റ് എന്നു പറയുന്നത് ചുമ്മാതിരുന്ന മൂന്ന് പേരുടെ ജീവിതം താറുമാറാക്കാൻ ഈ ക്യൂപ്പിടിന് പ്രേമം എന്ന ആയുധം മാത്രം മതിയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഈ പ്രേമം എന്നു പറയുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണെന്ന് തള്ളി മറിക്കുന്നതിൽ അർത്ഥമില്ല. ചിലപ്പോൾ ആ പറഞ്ഞതിലുമൊരു സത്യമുണ്ടാവാം. പക്ഷെ ആ അനുഭൂതി നല്ലതാണോ മോശമാണോ എന്ന കാര്യം മാത്രം സംശയമാ?”
മിഖി അവന്റെ ദീർഘസംഭാഷണം അവസാനിപ്പിച്ചതും റോയ് ഓടിച്ചുക്കൊണ്ടിരുന്ന കാറ് സഡ്ഡൻ ബ്രെക്കിട്ട് നിർത്തി. കാറിന്റെ ടയർ രണ്ടിഞ്ചോളും റോഡിൽ ഉരഞ്ഞു നീങ്ങി. പിന്നെയവൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. എല്ലാം കേട്ടുക്കൊണ്ടിരുന്ന എന്റെയും റോയിയുടെയും തലയ്ക്കകത്തെ കിളികൾ മൊത്തം കൂട് വിട്ടു പോയി. മുൻപ് ഇവനേയും കൂട്ടി ഡാർക്ക് വെബ് സീരിസ് കണ്ടപ്പോഴൊന്നും പിന്നീട് ഇവൻ ഇങ്ങനൊരു തിരിച്ചടി തരുമെന്ന് ഞാൻ കരുതിയില്ല. എന്താ ഇവന്റെയൊരു ക്രീയേറ്റീവിറ്റി. ഇക്കണക്കിന് ഇവന് വെസ്റ്റ് വേൾഡ് സീരീസും കൂടി കാണിച്ചു കൊടുത്താൽ എന്തായിരിക്കും സ്ഥിതി?.
എനിക്കു പിന്നെ ഇതൊക്കെ ശീലമായതുക്കൊണ്ട് കുഴപ്പമില്ലായിരുന്നു. പക്ഷെ റോയിക്ക് വല്ലാത്ത പരവേശമായിരുന്നു. കാറിനകത്ത് വെള്ളം കുപ്പിയുണ്ടായതുക്കൊണ്ട് അവന് ആ ക്ഷീണം പെട്ടന്ന് മാറ്റാൻ പറ്റി. മറ്റുള്ളവരെ വെള്ളം കുടിപ്പിക്കാൻ മിഖി ശരിക്കും മിടുക്കൻ തന്നെയാ. റോയ് അവന്റെ തല നന്നായൊന്ന് കുടഞ്ഞു കിതച്ചുകൊണ്ട് റോയ് അവനോട് ചോദിച്ചു ;
“ജോ, ഇവനേത് ക്ലാസ്സിലാടാ പഠിക്കുന്നേ? എന്തോന്ന് കഥയാടാ ഇത് ??”
“വല്ല കാര്യമുണ്ടായിരുന്നോ റോയ്, നിനക്ക് മിണ്ടാണ്ടിരുന്നാൽ മതിയായിരുന്നല്ലോ?” ഞാൻ
“ഞാനിത്രക്കങ്ങ്‌ട് പ്രതീക്ഷിച്ചില്ല. ടാ മിഖി, നീയിത് ഏതു സിനിയുടെ കഥയാടാ പറഞ്ഞേ ?” റോയ്
“അങ്ങനെയൊന്നുല്ല. ഡെയിലി ന്യൂസ് പേപ്പർ വായിച്ചാൽ ആർക്കു വേണമെങ്കിലും ഇതുപോലൊരു കഥയുണ്ടാക്കാം?”
“നിനക്ക് ജേണലിസത്തിൽ നല്ലൊരു ഭാവി കാണുണ്ട്ട്ടോ. എന്തൊരു ക്രീറ്റിവിറ്റിയാടാ നിനക്ക് ?” റോയ്.
“താങ്ക്യൂ റോയ് ചേട്ടാ. എങ്ങനെയുണ്ട് എന്റെ കഥ ?”
“കൊള്ളടാ, നല്ല കഥയാ. ഇതിനിടയിൽ ചെറുതായിട്ടൊന്ന് ടൈം ട്രാവലും കൂടി കേറ്റി വിട്ടാൽ നല്ല രസമായിരിക്കും. അല്ലേടാ?” ഞാൻ.
“?”
“ടാ റോയ് നിന്ന് സമയം കളയാതെ വണ്ടിയെടുക്കെടാ. ഉറക്കം വരുന്നു?” ഞാൻ
ഞാനൊന്ന് കോട്ടുവായിട്ടു കാണിച്ചു. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
“ജോ, ടെൻഷനോക്കെ പോയോ ?” വണ്ടി ഓടിക്കൊണ്ടിരിക്കേ മിഖിyennod ചോദിച്ചു.
ടെൻഷനോ, എനിക്കെന്ത് ടെൻഷൻ ?
“മിഖി നീയെന്ത് ടെൻഷന്റെ കാര്യമാ ചോദിച്ചേ ??”
“ജോയല്ലേ നേരത്തേ പറഞ്ഞേ ജൂവൽ ചേച്ചീടെ കാര്യമാലോചിക്കുമ്പോൾ ടെൻഷൻ വരുന്നുണ്ടെന്ന്. ഇപ്പോ അതൊക്കെ മറന്നോ ?”
“വാട്ട് ?”
ദൈവമേ ശരിയാണല്ലോ ?. ഞാനല്ലേ നേരത്തേ ജൂവൽ പ്രൊപോസൽ ചെയ്ത കാര്യമോർത്ത് നിന്നുരുകിയത്. ഇതിനിടയ്ക്ക് അതൊക്കെ ഞാൻ മറന്നെന്നോ. വിശ്വാസമാവുന്നില്ല. അല്ലെങ്കിലും ഇതിനിടയ്ക്ക് അവളുടെ കാര്യമൊക്കെ എങ്ങനെ ഓർക്കാനാ, അതിനിടയിൽ പുതിയ ഗുലുമാലുകളിങ്ങനെ ഞങ്ങള് കേറ്റിക്കൊണ്ടിരിക്കല്ലേ?.
“ശരിയാടാ, ഞാനാ കാര്യം മറന്നു?”
“അതൊക്കെ അത്രേയുള്ളൂ ജോ. നമ്മളിങ്ങനെ പുതിയ കാര്യങ്ങളുടെ പുറകെ ഓടിക്കൊണ്ടിരിക്കുമ്പോ എങ്ങനെ ഇതൊക്കെ ഓർക്കാനാ?. ജോ റെസ്റ്റോറന്റില് വച്ചു പറഞ്ഞതാ ശരി. ഇതൊന്നും ടെൻഷനടിക്കാനുള്ള കാര്യങ്ങളല്ല. ജൂവൽ ചേച്ചി പുറകെ നടക്കുന്നെന്ന് കരുതി നമ്മുക്കൊരു പുല്ലും ഉണ്ടാവാൻ പോണില്ല. നമുക്കങ്ങനെയൊരു കാര്യം ശ്രദ്ധിക്കാൻ പോലും സമയം കിട്ടില്ല. നമുക്ക് നമ്മുടെ രീതിയിൽ അടിച്ചു പൊളിക്കാമന്നേ. ജസ്റ്റ് എൻജോയ് ലൈഫ്?”
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????