“ഇതാണ് ഞാൻ നേരത്തെ വണ്ടീലിരുന്നപ്പോ മിണ്ടാണ്ടിരുന്നത്?. എന്നാലും നിങ്ങൾക്ക് മാത്രം എവിടുന്നാടാ ഇത്രയും തൊന്തരവുകള് കിട്ടുന്നേ. ബാക്കിയുള്ളവരെല്ലാം ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും ഒഴിവാക്കി സമാധാനത്തോടെ ജീവിക്കാൻ നോക്കുമ്പോൾ നിങ്ങള് രണ്ടു പേര് മാത്രം വഴീ പോണ എല്ലാ വയ്യാ വേലിയൊക്കെ ഏണി വച്ച് പിടിക്കാണ്. ഇങ്ങനെ ആവശ്യമില്ലാത്ത റിസ്ക്കൊക്കെ എടുക്കാൻ നിങ്ങൾക്ക് പേടി തോന്നണില്ലേ?” റോയ്.
“റോയ് ചേട്ടാ, ഒരു റിസ്ക്കും എടുക്കാതെ ജീവിക്കാൻ ശ്രമിക്കലാണ് ലൈഫിലെ ഏറ്റവും വലിയ റിസ്ക്ക്?” മിഖി.
“അതു സത്യം?. പിന്നതു മാത്രമല്ല, ഞങ്ങൾക്ക് ഇങ്ങനെയൊക്കെ പോവാനാ ഒരു ത്രില്ല് തോന്നുന്നേ” ഞാൻ.
“ഉവ്വ്, ഒരു പെണ്ണ് നിന്റെ ജീവിതത്തിലോട്ട് വന്നാ ഈ ത്രില്ലൊക്കെ തനിയെ അടങ്ങിയോളും?” റോയ്.
ഇവിനിപ്പോഴും ഈ ചാപ്റ്റർ വിട്ടിട്ടില്ലാന്ന് തോന്നുന്നു. ഇത്തവണ ഡോസ് കൂട്ടിയങ്ങ് കൊടുത്തേക്കാം.
“ഓ, യാ! നീ പറയണ പോലെ എന്റെ ലൈഫിൽ പെട്ടന്നൊന്നും പെണ്ണ് വന്നു കേറില്ല. അങ്ങനെ ഒരു പെണ്ണു കാരണം മാറേണ്ട വിധിയായിരുന്നെങ്കിൽ എന്റെ കല്യാണം ഒരിക്കലും മുടങ്ങില്ലായിരുന്നു. ഞാനീ നേരം കൊണ്ട് വീട്ടുക്കാർ കാണിച്ചു തന്ന പെണ്ണിനേയും കെട്ടി അവരുടെ കാൽക്കീഴിൽ കിടന്നേനെ. കൃത്യമായി പറഞ്ഞാൽ ദൈവം തന്നെ കേറി ഇടപ്പെട്ട് എന്റെയാ ചടങ്ങ് മുടക്കില്ലായിരുന്നു” ഞാൻ.
“ജോ, അതു ചുമ്മാതാ. കല്യാണം മുടങ്ങീന്നു പറയണതിൽ കാര്യമില്ല. അങ്ങനെയാണെങ്കിൽ പിന്നെ ജോ ആ അലീനയെ കല്യാണം കഴിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ?. ഇപ്പോഴല്ല, ഒന്നര വർഷം മുൻപ്” മിഖി.
അലീനയെന്ന പേര് കേട്ടതും പെട്ടന്നെന്റെ മനസ്സിൽ ഭാരം കേറിയതു പോലെയായി. കാര്യം മിഖിയിത് എന്നെയൊന്ന് ചൊറിയാൻ വേണ്ടി പറഞ്ഞതാണെങ്കിലും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് കേറി വരുമ്പോൾ ഉള്ളിലൊരു നോവ് അനുഭവപ്പെടും. അതുപക്ഷെ പ്രണയത്തിന്റെയല്ല, നഷ്ടബോധത്തിന്റെയാണ്. അലീന, അവളെപ്പറ്റി ചിന്തിക്കുമ്പോൾ തിരിച്ചുക്കിട്ടാത്ത പ്രിയപ്പെട്ടതെന്തോ ഒന്ന് നഷ്ടപ്പെട്ടെന്ന തോന്നലാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. ഒരു കാലത്തു അവളെക്കുറിച്ചുള്ള ഓർമ്മകളെല്ലാം എനിക്ക് വളരെയധികം സന്തോഷം തന്നിരുന്നു എന്ന കാര്യമാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. പഴയതെല്ലാം ഓർക്കുമ്പോൾ കരയണമെന്നാഗ്രഹമുണ്ടെങ്കിലും എനിക്കതിനു കഴിയുന്നില്ല. അന്ന് അവൾക്ക് വേണ്ടി ഒരുപാട് പൊട്ടിക്കരഞ്ഞതിനു ശേഷം പിന്നീട് ഞാൻ ആർക്കു വേണ്ടിയും കണ്ണീരൊഴുക്കിയിട്ടില്ല. ഞാൻ മെല്ലെ ദീഘശ്വാസം വലിച്ചുക്കൊണ്ട് എല്ലാം മറക്കാൻ ശ്രമിച്ചു.
“മിഖി, പ്ലീസ്. അതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലേ. എനിക്ക്…… എനിക്ക്…..സഹിക്കാൻ പറ്റുന്നില്ലെടാ, പ്ലീസ്”
എല്ലാത്തിനും തമാശയോടെ മറുപടി കൊടുക്കാൻ കഴിയുന്ന എനിക്കു ഈയൊരു കാര്യം മാത്രം അങ്ങനെയല്ലായിരുന്നു. മിഖിയുടെ ചിരിയും അതോടെ ഇല്ലാതായി.
“സോറി ജോ, ഞാൻ…… ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചല്ല……”
മിഖിയും എന്നോട് മറുപടിയായി എന്തു പറയണമെന്നറിയാതെ വിഷമിച്ചു. രണ്ടു വർഷമായി ഒരു വലം കയ്യായി കൂടെ തന്നെയുള്ള അവന് എന്റെ ഒരു വിധം ഫീലിംഗുകളെല്ലാം നന്നായി അറിയാമായിരുന്നു. പെട്ടന്ന് വന്ന ആവേശം കൊണ്ടാണ് അവൻ ആ പഴയ കാര്യങ്ങളെല്ലാം പിന്നെയും ഇതിലേക്ക് വലിച്ചിഴത്. മിഖിക്കും സങ്കടമായെന്ന് മനസിലായി. റോയിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. അവൻ എന്നെ നോക്കി ഇല്ലാത്ത പുഞ്ചിരി കാണിക്കാൻ ഒരു പാഴ്ശ്രമം നടത്തി.
കാറ് വീണ്ടും ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങി. എനിക്കെത്ര വിഷമം വന്നാലും അതൊന്നും അധികം നേരം എന്നെ ബാധിക്കില്ല. പ്രത്യേകിച്ച് അതു വേണ്ടപ്പെട്ടവരുടെയൊപ്പമാവുമ്പോൾ. അതുക്കൊണ്ടായിരിക്കാം എല്ലാം അവസാനിച്ച ഒതുങ്ങിയിരിക്കാൻ ശ്രമിച്ച എന്നെ വീണ്ടും കേറി ചൊറിയാൻ റോയ്ക്ക് തോന്നിയത്.
“മോനേ ജോ, നീയെന്നായാലും പ്രേമത്തിൽ പെടും. നിന്നെയൊക്കെ പ്രേമത്തിൽ വീഴിക്കാൻ പറ്റിയ ആളൊക്കെ ഈ ഭൂമിയിലുണ്ട്” റോയ്.
ങ്ങേ! അതേത് ആള് ?
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????