ഇനിയെന്ത് എന്ന് ആലോചിച്ചോണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു പെണ്ണും ആണും ഓടി വന്നു. കണ്ടിട്ട് ഭാര്യാ ഭർത്താക്കന്മാരാണെന്ന് തോന്നുന്നു. അവര് ഓടി വന്നു എന്റെയടുത്തെത്തിയിട്ട് എന്നെയും ആ നിലത്തു വീണവനെയും മാറി മാറി. ഇപ്പോ തന്നെ അടി കിട്ടുമെന്ന് മനസ്സിലായ ഞാൻ അതിനു തയ്യാറെടുത്ത് കണ്ണുമടച്ചു നിന്നു. എന്നാൽ നടന്നത് അതിനു വിപരീതമായിരുന്നു.
അടി കൊള്ളാൻ റെഡിയായി നിന്നെയെന്ന ആ ഭർത്താവ് കെട്ടിപ്പിടിച്ചു വലിഞ്ഞു മുറുക്കി. ആ നീക്കം കണ്ട് ഞാൻ ഞെട്ടിപ്പോയി. മിക്കവാറും എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനായിരിക്കും പ്ലാൻ. എന്നാൽ അയാൾ വേഗം എന്നിൽ നിന്നും വിട്ടു മാറി. എന്നിട്ട് ;
“നൻഡ്രി സാർ, റൊമ്പ റൊമ്പ നൻഡ്രി”
“ങേ ?”
ഇതെന്തോന്ന് ?. തമിഴിൽ നൻഡ്രി എന്നു പറഞ്ഞാൽ താങ്ക്സ് എന്നല്ലേ അർത്ഥം. ഇനിയെനിക്ക് ഡയലോഗ് മാറിക്കേട്ടതാണോ?.
“സാർ, നീങ്ക എങ്കൾക്ക് പെരിയ ഉദവി പണ്ണിറിക്കേ”
“ഞാൻ പണ്ണിയെന്നോ ? ആരെ പണ്ണിയെന്ന് ??”
ആ പെണ്ണുമ്പിള്ള താഴെ വീണു കിടക്കുന്നവനെ കൈ ചൂണ്ടിയിട്ട് ;
“സാർ, ഇവൻ ഒരു തിരുടൻ, കൊഞ്ചം മുന്നാടി എന്നുടെ പേഴ്സ് തിരുടി തപ്പിക്കാ പത്തേ. നീങ്ക താ എങ്കളുടെ പേഴ്സ്ക്ക് പാതുകാപ്പ് തന്തത്”
അപ്പോൾ അതാണ് കാര്യം. ഞാൻ അടിച്ചു വീഴ്ത്തി ഇപ്പോ താഴെകിടക്കുന്ന ഈ മഹാൻ നേരത്തെ ഈ ദമ്പതികളുടെ പേഴ്സ് അടിച്ചു മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു. അതിനിടയിലാണ് ഞാൻ കേറി വന്നു കാര്യം ഇങ്ങനെയാക്കിയത്. സത്യം അറിഞ്ഞപ്പോൾ ബാക്കിയുണ്ടായവർ എന്നെ സൂപ്പർഹീറോയെപ്പോലെ നോക്കി. അതിന്റെ കൂടെ റോയിയുടെയും മിഖിയുടെയും മുഖമൊന്ന് കാണേണ്ടതു തന്നെയായിരുന്നു. ഞാനവരെ നോക്കി ആറ്റിട്യൂടുമിട്ട് നിന്ന്. സി ഐ ഡി മൂസ സിനിമയിൽ മൂസ മുഖ്യമന്ത്രിയെ ബോംബ് സ്ഫോടനത്തിൽ നിന്നും എങ്ങനെയോ രക്ഷിച്ചിട്ട് ആറ്റിട്യൂടുമിട്ട് നിന്ന സംഭവം ഓർമ്മ വന്നു?.
പിന്നെ അവിടുത്തെ മാനേജരും സ്റ്റാഫുമൊക്കെ വന്നു താഴെ കിടക്കുന്ന ആളെയെടുത്ത് വലിച്ചു പോക്കി. അപ്പോഴാണ് എനിക്കു ചെറിയൊരു ആശ്വാസം തോന്നിയത്. അയാള് കൈ രണ്ടും വേദന സഹിക്ക വയ്യാതെ പൊത്തിപ്പിടിച്ചിരിക്കുന്നത് വയറ്റത്താണ്. അതിനർത്ഥം അയാൾക്ക് എന്റെ കൈ കൊണ്ടുള്ള അടി കൊണ്ടേക്കുന്നത് മറ്റേ സ്ഥലത്തല്ല. സമാധാനമായി ?. ശേഷം ആൾക്കാരുടെ വിചാരണയായിരുന്നു. അയാളെ പിടിച്ചു പോലീസിലേൽപ്പിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. ഞാനതിന് സമ്മതിച്ചില്ല. അത് ആ കള്ളനോടുള്ള സ്നേഹം കൊണ്ടല്ല. ഇനി കേസിന്റെ പുറകേ നടന്ന് സമയം കളയേണ്ടാന്ന് വിചാരിച്ചതുക്കൊണ്ടാണ്. പകരം ഈ ഹോട്ടലിലെ പത്രങ്ങള് മുഴുവൻ ഇയാളെക്കൊണ്ട് കഴുകിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു ?. എല്ലാവരും അത് സമ്മതിച്ചു.
അങ്ങനെ ആ സ്ഥലത്തു വച്ചു കള്ളനെ പിടിക്കാൻ സഹായിച്ചതിന്റെ പേരിൽ എനിക്കു നല്ലൊരു അനുമോന്ദനം എല്ലാവരുടെയടുത്തു നിന്നും കിട്ടി. അപ്പോഴും റോയിയുടെയും മിഖിയുടെയും തലയ്ക്ക് മുകളിൽ കൂടി നക്ഷത്രങ്ങൾ വട്ടത്തിൽ കറങ്ങുകയായിരുന്നു. കൂടാതെ ഞാൻ ചെയ്ത നല്ല കാര്യങ്ങൾക്ക് പകരമായി ഞങ്ങള് കഴിച്ചതിന്റെയൊന്നും ബില്ല് പേ ചെയ്യേണ്ടാന്ന് ഹോട്ടൽ മാനേജ്മെന്റ് പറഞ്ഞപ്പോൾ മിഖിക്ക് അസൂയ മാറി പകരം വിഷമം വന്നു. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ കെയർ ഓഫിൽ ഇനിയും ഫുഡടി നടത്തായിരുന്നു എന്നോർത്തായിരുന്നു അവന്റെ വിഷമം.
അങ്ങനെ ആ പോയ റെസ്റ്റോറന്റിലും കൂടി ഒരു പുകില് ഉണ്ടാക്കി വച്ചതിന്റെ ആത്മനിർവൃതിയോടെ ഞങ്ങള് സ്വന്തം റിസോർട്ടിലേക്ക് മടങ്ങി.
പോകുന്ന വഴി കാറിലിരുന്നപ്പോഴും റോയ് വെറുതെയിരുന്നില്ല.
“ജോ, നിന്നേം മിഖിയേയും കാണുമ്പോ എനിക്കാ പഴയ ലൈഫ്ബോയ് പരസ്യമാ ഓർമ്മ വരുന്നേ”
“അതേത് പരസ്യം ?” മിഖി.
“എവിടെ ആരോഗ്യമുണ്ടോ അവിടെ ലൈഫ് ബോയ് എന്നു പറയുന്നതു പോലെയാ നിങ്ങളുടെ കാര്യം. എവിടെ പൊല്ലാപ്പുകളുണ്ടോ അവിടെയുണ്ട് ജോസഫും മിഖേലും. ജോ, നിന്നേം കൊണ്ട് എപ്പോഴൊക്കെ പുറത്തു നിന്ന് ഭക്ഷണം കഴിക്കാൻ കേറിയിട്ടുണ്ടോ അപ്പോഴൊക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. ദേ, ഇപ്പോ ഇന്നും പുതുതായിട്ടൊരെണ്ണം ഉണ്ടാക്കിയേക്കണൂ” റോയ്.
എനിക്കു ചിരി വന്നു ?.
“അതിന് ഇത്തവണ ഞങ്ങളല്ലല്ലോ പ്രശ്നമുണ്ടാക്കിയെ, ഒരു പ്രശ്നക്കാരനെ പിടിച്ചതാണോ നിന്റെ പ്രശ്നം ?. പ്രശ്നങ്ങളുണ്ടാക്കാൻ നോക്കിയ ഒരു പ്രശ്നക്കാരനെ പ്രശ്നങ്ങളുണ്ടാക്കാതിരിക്കാൻ വേണ്ടി ഞാൻ പുതിയൊരു പ്രശ്നമുണ്ടാക്കി പിടിച്ചതാണോ നിനക്കിത്ര പ്രശ്നമായി തോന്നുന്നേ, റോയ് ?” ഞാൻ.
“എനിക്കു ഭ്രാന്ത് പിടിക്കുന്നു?”
റോയ് എന്നോടുള്ള അരിശം മുഴുവൻ തീർത്തത് വണ്ടിയുടെ സ്റ്റിറിങ്ങില്ലായിരുന്നു.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????