Wonder 7 [Nikila] 2416

അവള് എന്നെ നോക്കി “ഐ ലവ് യു” എന്ന് പറഞ്ഞതും അതോടു കൂടി എനിക്കു നേരത്തെ ചെറുതായി വന്നു എന്നു പറഞ്ഞ ടെൻഷൻ എന്ന ആ സാധനം പൂർണ്ണതയിലെത്തി. ആകെക്കൂടി ശരീരം മൊത്തം ചൂട് പിടിക്കുന്ന അവസ്ഥ. നെറ്റിയിൽ കൂടി ജലത്തുളികൾ ഒലിച്ചിറങ്ങി വരുന്നതു പോലെ. ഇനി ചിലപ്പോൾ ഞാൻ വിയർക്കുന്നതാണോ?. കാല് നിലത്തുറക്കുന്നില്ല. നിന്ന നിൽപ്പില് പുറത്തേക്കൊരു ഓട്ടം വച്ചു കൊടുക്കാനാ അപ്പോഴെനിക്ക് തോന്നിയേ. പക്ഷെ ഓടാൻ തോന്നുന്നുണ്ടെങ്കിലും കാല് തറയിൽ നിന്നങ്ങുന്നില്ല. ചെറുതായിട്ടൊന്ന് മുള്ളാൻ മുട്ടുന്നുണ്ട്. ഈ അനുഭവങ്ങളൊക്കെ ചേർത്ത് നോക്കുമ്പോൾ പണ്ട് ആറാം ക്ലാസ്സിൽ കണക്ക് വിഷയത്തിനു തോറ്റു ടീച്ചറുടെ മുന്നില് നിന്നപ്പോൾ തോന്നിയ അതേ ഫീലിംഗ്സ് തന്നെ. ഇപ്പോൾ സാഹചര്യം ഒന്ന് മാറിയിട്ടുണ്ടെന്ന് മാത്രം. എന്നാൽ അവസ്ഥ പണ്ടത്തെപ്പോലെ തന്നെ ?.

 

ഈ നേരമത്രയും ഞാൻ ജൂവലിനെ തന്നെയായിരുന്നു നോക്കിക്കൊണ്ട് നിന്നത്. അവളാണെങ്കിൽ എന്നെ നോക്കി ഐ ലവ് യുന്ന് പറഞ്ഞതിനു ശേഷം തല താഴ്ത്തിയുള്ള നിൽപ്പ് തന്നെയായിരുന്നു. പിന്നെയെന്റ മുഖത്തോട്ട് അവള് നോക്കിയിട്ടില്ല. ഇടയ്ക്ക് അവളുടെ അടുത്തു നിന്നും നാണം കൊണ്ടുള്ള ചിരിയുടെ മൂളലും കുറുകലും അവ്യക്തമായി കേൾക്കുന്നുണ്ട്. ഞാനാണെങ്കിൽ മനസ്സിലുള്ള ടെൻഷൻ പുറത്തറിയിക്കാതിരിക്കാൻ കാല് രണ്ടും കവച്ചു വച്ചു നിന്നു. കാലുകൾ അടുപ്പിച്ചു വച്ചാൽ ടെൻഷൻ വന്നു കാൽമുട്ടിടിക്കുന്ന ശബ്ദം ഇവള് കേട്ടെന്ന് വരും?. എന്റെ വലത്തേകൈ വിറച്ചുക്കൊണ്ടിരുന്നു. ആ വിറയൽ അവള് കാണേണ്ടാന്ന് കരുതി കൈ പുറകിലോട്ട് മറച്ചു വച്ചു.

 

അൽപ്പനേരത്തേക്ക് ഞങ്ങള് രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഞാൻ ഒന്നും മിണ്ടാത്തതുക്കൊണ്ട് ജൂവൽ എന്നെ നോക്കി. അവളുടെ ആ നോട്ടം എന്റെ നേർക്ക് വന്നതും ഞാൻ മുഖം വെട്ടിച്ചു മാറ്റി. എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ പറ്റാത്തതുപോലെ.

 

“ജോ, എന്താ ഒന്നും പറയാത്തെ ?”

 

ഞാൻ മെല്ലെ അവളെ നോക്കിയപ്പോൾ ജൂവൽ എന്നെ മറുപടിയൊന്നും കിട്ടാത്തതിന്റെ പരിഭവത്തിൽ എന്നെത്തന്നെ നോക്കുന്നു. അയ് ശരി ; അവളുടെ കണ്ണുകളിൽ പരിഭവം, എനിക്കാണെങ്കിൽ പരിഭ്രമം ?. ഇപ്പോ തന്നെ ഓടിയാലോ. വേണ്ട, ഓടിയാലും പിന്നെയും ഇവളുടെ മുന്നില് തന്നെയല്ലേ ചെന്നു പെടുന്നത്.

 

അടുത്തതായി അവൾ ചെയ്ത കാര്യം കണ്ട് ഞാൻ ഞെട്ടി. ജൂവൽ അവളുടെ പിന്നിൽ വലം കയ്യിൽ മറച്ചു വച്ചിരുന്ന റോസാപൂവുമായി എന്റെ മുന്നിൽ ഒരു കാൽമുട്ട് മുട്ട് മാത്രം നിലത്തു കുത്തി കുനിഞ്ഞു നിന്നുക്കൊണ്ട് ആ പൂവ് എന്റെ നേരെ നീട്ടി. ഈ പൂവൊക്കെ ഇവളെവിടുന്ന് ഒപ്പിച്ചു?.

 

“Will you marry me ?”

 

ഞെട്ടി! അമ്മച്ചിയാണേ സത്യം, ഞാൻ ശരിക്കും ഞെട്ടി. സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ?. എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് ഞാൻ ജൂവലിനെ നോക്കിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു. പെണ്ണുങ്ങൾക്ക് നാണം വരുമ്പോൾ സൗന്ദര്യം ഒന്നുകൂടി കൂടുമെന്ന് ഇപ്പോൾ ശരിക്കും മനസിലായി. അവളുടെ സൗന്ദര്യത്തിന് ആകെക്കൂടി കളങ്കമായി ഞാൻ കണ്ടത് അവളുടെ കണ്ണിനു ചുറ്റുമുള്ള ആ നീലിച്ച പാടായിരുന്നു (ഡിസൈന്ഡ് ബൈ കൃഷ്‌ണേന്ദു).

 

“Marry me ? Yes or No ?”

 

അവള് പിന്നെയും ചോദിച്ചു. ചെറിയൊരു പ്രതീക്ഷ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.

 

“No”

 

കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ വേഗം മറുപടി പറഞ്ഞു. “Marry me” എന്നവള് ചോദിച്ചപ്പോഴേ ഞാൻ ഉറപ്പിച്ചതായിരുന്നു ചത്താലും യെസ് എന്നു പറയില്ലാന്ന്. അതുക്കൊണ്ടായിരിക്കും വീണ്ടും ജൂവൽ ആവർത്തിച്ചു ചോദിച്ചപ്പോൾ പെട്ടന്ന് തന്നെ മറുപടി പറഞ്ഞത്. അപ്പോളാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്. എന്നാൽ എന്റെ മറുപടി കേട്ട ജൂവലിന്റെ മുഖം വാടി. അൽപ്പം മുൻപ് അവൾക്കുണ്ടായിരുന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു.

 

അങ്ങനെ എല്ലാം ശരിയായി എന്ന് ആശ്വസിച്ച നേരത്താണ് എനിക്കുള്ള അടുത്ത പണി മൂത്രാശയം വഴി കയറി വന്നത്. ഇത്തിരി മുൻപ് ഉണ്ടായ ടെൻഷൻ കാരണം പറ്റിയതാ?. വല്ലാതെ ഡിസ്റ്റർബ്ഡ് ആകുന്ന സാഹചര്യത്തിൽ എനിക്ക് മൂത്രശങ്ക അപൂർവമായി വരാറുണ്ട്. നേരത്തെ ചെറിയ രീതിയിൽ തോന്നിയ ഈ പ്രശ്നം ഇപ്പോൾ ഈ നടന്നുക്കൊണ്ടിരിക്കുന്ന വൈകാരിക രംഗം കാരണം ഗുരുതരമായിരിക്കുകയാണ്. വേഗം സ്ഥലം വിടാം എന്നു കരുതി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അപ്പോഴേക്കും ജൂവൽ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

 

നാശം പിടിക്കാനായിട്ട് എന്നും മനസ്സിൽ പ്രാകിക്കൊണ്ട് അവളെ നോക്കിയപ്പോൾ നനഞ്ഞ കണ്ണോട് കൂടി അവളെന്നെ നോക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോൾ അതും നോക്കി നിൽക്കാൻ പറ്റിയ സ്ഥിതിയല്ലായിരുന്നു. കണ്ണും നനച്ചു നിൽക്കുന്ന ഇവളെയും നോക്കി ഇവിടെ തന്നെ നിന്നാൽ മിക്കവാറും എന്റെ പാന്റ് നനയും?.

 

“ടീ, കയ്യീന്ന് വിട് എനിക്കു പോണം ?”

 

“പോണെങ്കിൽ ആദ്യം പറ, എന്നെ ഇഷ്ടമല്ലേ ??”

 

ഇവൾക്ക് മതിയായില്ലേ ?.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.