“എങ്ങനെ… എങ്ങനെ ??” റോയ്.
“റോയ് ചേട്ടന് ജോയെ പറ്റി അറിയാഞ്ഞിട്ടാണ്. നമ്മുടെ ജോ ആളൊരു കൊച്ചു റോമിയോയല്ലേ?” മിഖി.
മിഖി പറയണത് കേട്ട് എനിക്കു ചെറുതായിട്ടൊന്ന് കുളിര് തോന്നി ?. എന്നാലും ഞാനെപ്പോഴാ റോമിയോ ആയേ. അതിനു ഞാൻ പെണ്ണുങ്ങളെ വളക്കാൻ മാത്രം ഒന്നും ചെയ്തിട്ടില്ലല്ലോ?. ഇവനോട് തന്നെ ചോദിച്ചേക്കാം.
“അതിനു ഞാനൊരു പെണ്ണിന്റെയും പിന്നാലെ നടന്നിട്ടില്ലല്ലോ. അതു മാത്രമല്ല, റോമിയോ എന്നു പറയാനായിട്ട് എനിക്കു ഗ്ലാമറുണ്ടോടാ ? ഈ റോയിയെ ഒക്കെ വച്ചു നോക്കുമ്പോ എനിക്കത്ര സൗന്ദര്യമുണ്ടെന്നൊന്നും തോന്നിയിട്ടില്ല?”
ആ പറഞ്ഞത് റോയ്ക്ക് നന്നായി സുഖിച്ചു. അവന്റെ മുഖത്തു ചെറുതായി നാണം വന്നു.
“അതൊക്കെ ശരിയായിരിക്കും ജോ. എന്നാ ജോയുടെ ഭംഗി മാത്രമല്ല സ്പെഷ്യൽ. സിനിമാ നടന്മാർക്കു പോലും മുഖത്തു വരുത്താൻ പറ്റാത്ത ചില എക്സ്പ്രഷനുകളും മാനറിസങ്ങളുമൊക്കെ ജോ ക്കുണ്ട്. ജോയുടെ അമ്മാതിരി ഭാവങ്ങള് കണ്ടാ ഏതു പെണ്ണുങ്ങളും ജോയെ ശ്രദ്ധിക്കും. ആ നേരത്തൊക്കെ ജോ യെ കാണാൻ വല്ലാത്ത ക്യൂട്ടനെസ്സാ?”
മിഖി പറയണത് കേട്ട് എന്റെ കണ്ണു തള്ളിപ്പോയി. എനിക്കു ക്യൂട്ട് എക്സ്പ്രഷനോ ?. ഇതോണ്ടാണോ പലപ്പോഴും പെണ്ണുങ്ങള് എന്നെത്തന്നെ നോക്കി നിൽക്കുന്നേ ?. അല്ലാണ്ട് എനിക്കു മെന്റാലാണെന്ന് വിചാരിച്ചിട്ടല്ലാല്ലേ. എന്റെ ക്യൂട്ട്നെസ്സിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്കു തന്നെ നാണം തോന്നുന്നു ☺️.
“റോയ് ചേട്ടാ. ദാ, നോക്ക്. ഇപ്പോ ജോയുടെ മുഖം നോക്കിയേ. ഒരു ക്യൂട്ട്നെസ്സ് തോന്നുന്നില്ലേ?” മിഖി.
എന്തൊക്കെയോ വിചാരിച്ചോണ്ടിരുന്ന എന്റെ നേരെ കൈ ചൂണ്ടി മിഖിയത് പറഞ്ഞപ്പോൾ എനിക്കു തന്നെ എന്തോ പോലെയായി. ദൈവമേ, ഇവനെന്നെ നാണിപ്പിച്ചു കൊല്ലുമല്ലോ. ഇപ്പോഴാ ഈ പെണ്ണുങ്ങളുടെ നാണത്തിന്റെ രഹസ്യം മനസ്സിലായേ. ഇങ്ങനെയൊക്കെ പറഞ്ഞു സുഖിപ്പിച്ചാൽ ആരാ ഇതിലൊക്കെ വീണു പോവാത്തേ ?.
“അത് ശരിയാട്ടാ. ചില നേരത്തൊക്കെ ഇവനെ കാണാൻ വല്ലാത്ത ചേലാ?. ഇവൻ സീരിയസായി മാറിയാലോ ഒടുക്കത്തെ ആറ്റിട്യൂഡും ?. അങ്ങനെ നോക്കാണെങ്കിൽ ഇവന് ഒരുപാട് പ്രൊപോസലുകൾ വന്നിട്ടുണ്ടാവുമല്ലോ. എന്താ ജോ, അങ്ങനെയല്ലേ ?”
മിഖി എന്തെങ്കിലും പറഞ്ഞ് കുളമാക്കും മുൻപ് ഞാൻ തന്നെ എന്തെങ്കിലും പറഞ്ഞൊപ്പിച്ചേക്കാം?.
“അങ്ങനെ ചോദിച്ചാൽ ഏറെക്കുറെ ശരിയാണ്. ഞാൻ കോളേജിൽ പഠിക്കണ സമയത്ത്, അന്നെനിക്ക് ഇൻട്രോവെർട്ട് സ്വഭാവമായിട്ട് പോലും പല പെണ്ണുങ്ങളും എന്നെ നാണത്തോടെയൊക്കെ നോക്കാറുണ്ടായിരുന്നു. എന്നാ ഈ പെണ്ണുങ്ങളാരും എന്നോട് സംസാരിക്കാൻ വന്നിട്ടില്ല. ആദ്യം ഞാൻ കരുതിയത് എന്നോട് സംസാരിക്കാനുള്ള നാണം കൊണ്ടായിരിക്കുമെന്നാ. എന്നാൽ ആ കഥ അങ്ങനെയല്ലായിരുന്നു. എന്റെ വീട്ടുക്കാര് തന്നെയാണ് പ്രശ്നക്കാരായി നിന്നത്. ആരെയെങ്കിലും പ്രേമിച്ചാൽ കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു അപ്പന്റെ ഓർഡർ. അതും പോരാത്തതിന് ഞാനാരോടെങ്കിലും പ്രേമിക്കുന്നത് പോയിട്ട് വെറുതെയൊന്ന് മിണ്ടിയാൽ പോലും അതപ്പനോട് പറഞ്ഞു കൊടുക്കാനായിട്ട് എന്റെ പിന്നാലെ സി ഐ ഡി പണിയുമായി എന്റെ സ്വന്തം അനിയത്തിയുമുണ്ടായിരുന്നു. അന്നൊക്കെ എനിക്കു പെണ്ണുങ്ങളെന്ന് പറഞ്ഞാ എന്തോ വലിയ സംഭവമാണെന്നായിരുന്നു വിചാരം”
ഞാൻ പറയുന്നതൊക്കെ സസൂക്ഷ്മം കേട്ടുക്കൊണ്ടിരിക്കയിരുന്നു റോയിയും മിഖിയും. അപ്പോഴേക്കും എന്റെ കപ്പിലെ കോഫി തീർന്നിരുന്നു. സ്പീച്ച് നടത്തിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് ആ ഫ്ലോ പോവേണ്ടാന്ന് കരുതി ഞാൻ റോയുടെ കപ്പിലേക്ക് ഇടംകണ്ണിട്ടു നോക്കി. അവന്റെ ശ്രദ്ധ എന്റെ മുഖത്തോട്ടു തന്നെയാ. മറ്റൊന്നും ശ്രദ്ധിക്കാതെ എല്ലാം മറന്ന് എന്നെത്തന്നെ നോക്കിയിരുന്ന റോയിയുടെ കോഫി കപ്പും ഞാൻ സൂത്രത്തിൽ എക്സ്ചേഞ്ച് ചെയ്തു. ചോക്ലേറ്റ് നമ്മുടെയൊരു വീക്ക്നെസ്സായിപ്പോയി?.
“എന്നിട്ട് ? എന്നിട്ട് ? ബാക്കി കൂടി പറ” റോയ്.
ഇവന്റെ ആകാംഷ കണ്ടാ തോന്നും ഞാനിപ്പോ പറയുന്നത് കമ്പിക്കഥയാണെന്ന് ?. അങ്ങനെ എന്റെ കഥനക്കഥ കേട്ട് ആരും സുഖിക്കണ്ട.
“എന്നിട്ട് ഒന്നുമില്ല. ആ വിഷയം നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പോ നീ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????