“റോയ്…”
“ഉം. എന്താടാ ?”
“ഞാൻ നേരത്തെ നിന്നോട് ഷൗട്ട് ചെയ്ത് സംസാരിച്ചത് നിനക്ക് ഫീലായോ ?”
എന്തുക്കൊണ്ടോ എന്തോ, അതു ചോദിക്കുമ്പോൾ എനിക്കവന്റെ മുഖത്തു നോക്കാൻ മടി തോന്നി.
“നീയൊരു കോമഡി കാണിച്ചതിന് എനിക്കെന്ത് ഫീലാവനാടാ”
അവന്റെ തണുപ്പൻ മട്ടിലുള്ള മറുപടി കേട്ട് എനിക്കു സംശയമായി.
“പിന്നെന്തിനാ നീയെന്നോട് ഇതുവരെ ഒന്നും മിണ്ടാണ്ട് പിണങ്ങിയിരിക്കുന്നേ ?”
“അയ്യട! നിന്നോട് പിണങ്ങിയിരിക്കാൻ പറ്റിയ സാധനം. പിണങ്ങാനായിട്ട് ഞാൻ നിന്റെ കാമുകിയും ഭാര്യയുമൊന്നുമല്ലലോ ? ഞാനെന്തെങ്കിലും മിണ്ടിയാ നീയതു വച്ചു അടുത്ത കൗണ്ടറടിക്കില്ലേ. അതോണ്ടാ ഞാൻ മിണ്ടാത്തേ?”
ഞാനവനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവന്റെ മുഖത്തു ഒളിപ്പിച്ചു വച്ചിരുന്ന കള്ളച്ചിരി ശ്രദ്ധിച്ചത്. വെറുതെ ജാഡയിട്ടു നിന്നതാണ് ഇവൻ. അതു ശരി. ഇവൻ വിഷമിച്ചിരിക്കാണെന്ന് കരുതിയ ഞാനിപ്പോ ആരായി. ഊ…. അല്ലേ വേണ്ട ?.
“അതു റോയ്…..”
“നീയൊന്ന് മിണ്ടാണ്ടിരിക്കോ ജോ. പ്ലീസ് ?”
“റോയ് ചേട്ടാ, അതേയ്……” മിഖി.
“മിഖി, നിന്നോടും കൂടി ചേർത്താ പറഞ്ഞ?”
എനിക്ക് റോയിയുടെ ഈ കരുതൽ കണ്ടു ചിരി വന്നു. പുറകിലേക്ക് നോക്കിയപ്പോൾ മിഖിയും എന്നെപ്പോലെ വാ പൊത്തി ചിരിയടക്കുകയായിരുന്നു?. പിന്നെ ഞങ്ങള് മൂന്നു പേരും റെസ്റ്റോറന്റിലെത്തും വരെ ഒന്നും മിണ്ടിയില്ല. അങ്ങനെ ഒരു വിധം ഇരുട്ടിതുടങ്ങിയ വഴിയിലൂടെയൊക്കെ കടന്ന് റെസ്റ്റോറന്റിലെത്തി. ഭാഗ്യത്തിന് അവിടെ ചോക്ലേറ്റ് കോഫിയുണ്ടായിരുന്നു.
അങ്ങനെ ഓർഡറ് ചെയ്ത കോഫിയും ആസ്വദിച്ചു കുടിച്ചു ഒരു ടേബിളിലിരിക്കായിരുന്നു ഞങ്ങൾ. മിഖി പറഞ്ഞത് സത്യം തന്നെയായിരുന്നു. കോഫിക്ക് അപാര ടേസ്റ്റാണ്. കപ്പിൽ നിന്നും ഒരു കോഫിയുടെ ഒരു തുള്ളി നാവിലോട്ട് മുട്ടിക്കുമ്പോൾ തന്നെ ചോക്ലേറ്റിന്റെ രുചി അറിയാൻ പറ്റും?. ഈ കോഫി ഒറ്റയടിക്ക് വലിച്ചു കുടിക്കുന്നതിനേക്കാൾ കൂടുതൽ രസം തോന്നുന്നത് നാവിലോട്ട് അല്പ്പാൽപ്പമായി നൂലു പോലെ ഊറ്റികുടിക്കുമ്പോഴാണ്. സംശയമുള്ളവർ ചുമ്മാ പരീക്ഷിച്ചു നോക്കിയാൽ മതി.
“ജോ…..”
കോഫി കുടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന എന്നെ റോയ് വിളിച്ചു.
“എന്താടാ ?”
“നീയാ ജൂവലിന്റെ കാര്യമൊന്നു പറയുന്നുണ്ടോ ?”
പോയി, പിന്നേം എന്റെ മൂഡ് പോയി.
“അതു വേണോടാ ? എനിക്കെന്തോ അതു പറയാനൊരു ബുദ്ധിമുട്ട് പോലെ”
“നീ ധൈര്യമായും പറയന്നേ ? പറഞ്ഞിലെങ്കിൽ ഞങ്ങളെങ്ങനെ കാര്യം മനസിലാക്കാനാ” റോയ്.
“അതു ശരിയാ ജോ, ഇതൊക്കെ മനസ്സിൽ വച്ചോണ്ടിരുന്ന ടെൻഷൻ കൂടേയുള്ളൂ. ധൈര്യമായും നടന്നത് പറ” മിഖി.
“എന്നാ പറയാലേ?”
“ആ, അങ്ങട് പോരട്ടേന്ന്?” മിഖി.
പിന്നെ ഒന്നും മറച്ചു വക്കാതെ ഞാനവരോട് ജൂവലിന്റെ മുറിയിലോട്ട് കേറി ചെന്നപ്പോൾ മുതലുള്ള കാര്യങ്ങളെല്ലാം ഡീറ്റെയിൽഡായിട്ട് പറഞ്ഞു. ആദ്യമൊക്കെ കണ്ണു ചിമ്മാൻ പോലും മറന്നുക്കൊണ്ട് എന്റെ കഥ കേട്ടിരുന്ന രണ്ടു പേരും കഥയിൽ വന്ന ആ ട്വിസ്റ്റ് കഴിഞ്ഞപ്പോൾ മുതൽ ചിരിയോടു ചിരിയായിരുന്നു. എന്നാൽ മറ്റു ടേബിളിലുള്ളവർ ശ്രദ്ധിക്കുന്നതുക്കൊണ്ട് രണ്ടു പേരും സംയമനം പാലിക്കാൻ ശ്രമിച്ചു?. എന്നാൽ കഥ പറഞ്ഞു ഏൻഡ് ടൈറ്റിൽ ഇട്ടതും അതു വരെ അടക്കിവച്ചിരുന്ന അവരുടെ ചിരി പൊട്ടിച്ചിരിയായി കലാശിച്ചു?. അടുത്തുണ്ടായിരുന്ന ചിലരുടെയൊക്കെ ശ്രദ്ധ ഞങ്ങളുടെ നേരെയായി. ഇവന്മാര് ചിരിക്കുന്നത് കണ്ടാൽ എനിക്കും ചിരി വരും. മൂത്രമൊഴിക്കാൻ മുട്ടിയത് അത്ര വലിയ കോമഡിയാണോ ?.
Bro innu varille?
7 : 00 pm
bro next part annaaa
എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.
Next part undavo udane
എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.
Ok we are waiting
നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site
ഈ ഭാഗവും പൊളിച്ചൂട്ടാ ?
ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
സ്നേഹത്തോടെ ❤️
ആർവി
ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.
ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?
Super
Super ❤️❤️❤️❤️
കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ് തന്നു ??.
കാത്തിരിക്കുന്നു ?❣️
ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️
ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???
Bro valiche neetiyade pole
Adya part kalil ulla entertainment kittiyilla
Sorry to say
അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥
Adipoli❤️❤️❤️
Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle
Super ❤️❤️?????