വൈഗ [മാലാഖയുടെ കാമുകൻ] 2144

അമ്മ അവളോട് ചോദിച്ചു..

“രാവിലെ ദോശ കഴിച്ചു…”

അവൾ മെല്ലെ പറഞ്ഞു..

“കൊച്ചു കുടിക്കുന്നതല്ലേ മോളെ.. ഞാൻ കുറച്ചു ചോറ് എടുക്കാം… “

അമ്മ മോളെ കൊടുത്തു അകത്തേക്ക് പോയപ്പോൾ അവൾ എന്നെ നോക്കി ഒരു വിഷാദ ചിരി ചിരിച്ചു.. ഞാൻ മോളെ എടുത്തു.

“ഇവൾക്ക് കൊടുക്കാൻ എന്തെങ്കിലും വാങ്ങണോ? പാൽ ഉണ്ടാകും ഇവിടെ.. എന്നാലും ലാക്ടോജൻ അങ്ങനെ എന്തെങ്കിലും?”

ഞാൻ വൈഗയോട് ചോദിച്ചു..

“അവൾക്ക് അതൊന്നും ശീലം ഇല്ല… “

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. അവൾ നന്നായി കഷ്ടപെട്ടിരുന്നു എന്ന് എനിക്ക് മനസിലായി..

എനിക്ക് ആൽബിയോട് നന്നായി ദേഷ്യം തോന്നി..

ഇതുപോലെ ഒരു പെണ്ണിനെ കിട്ടിയാൽ സാധാരണക്കാരൻ അവളെ നന്നായി നോക്കും.. എത്ര കഷ്ടപെട്ടാലും ശരി..

അമ്മ ചോറ് കൊണ്ട് വന്നു. വീട്ടിൽ രണ്ടോ മൂന്നോ കറികൾ പതിവാണ്..
അവൾ അല്പം ആർത്തിയോടെ അത് കഴിക്കുന്നത് കണ്ടപ്പോൾ അമ്മ എന്നെ നോക്കി…

കണ്ണ് നിറഞ്ഞിരുന്നു അമ്മയുടെ.. എന്റെയും.. എത്ര വലിയ വീട്ടിൽ ജനിച്ച പെണ്ണാണ്…. ഓരോ വിധി…

ഇതിനൊക്കെ കാരണക്കാരൻ ഞാൻ ആണെന്ന് എനിക്ക് തോന്നി.. അവളെ വീട്ടിൽ നിന്നും ഇറക്കി കല്യാണം നടത്തിയതും ഒക്കെ എന്റെ മേൽനോട്ടത്തിൽ ആയിരുന്നു.. തെറ്റായി പോയി എന്ന് എനിക്ക് തോന്നി..

ഞാൻ കൊച്ചിനെ അമ്മയുടെ കയ്യിൽ കൊടുത്തു. പുറത്തേക്ക് നടന്നപ്പോൾ അമ്മ പുറകെ വന്നു..

“ക്ലാസ്സിലേക്ക് ആണോ?”

“അല്ല അമ്മെ.. അതിനു മുൻപ് കൊച്ചിന് വേണ്ട സാധനങ്ങൾ വാങ്ങാം എന്ന് കരുതി…”

ഞാൻ അത് പറഞ്ഞപ്പോൾ അമ്മ പുഞ്ചിരിച്ചു…

“അപ്പോൾ എന്റെ മോനു കാര്യങ്ങൾ ഒക്കെ അറിയാം… അല്ലെ?”

“അമ്മയുടെ മോൻ അല്ലെ അമ്മെ ഞാൻ?”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.