വൈഗ [മാലാഖയുടെ കാമുകൻ] 2134

ഇവൾ ഒരു അനക്കവും ഇല്ലാതെ എങ്ങനെയാണ് കിടക്കുന്നത് എന്ന് ഞാൻ ആലോചിച്ചു.. ശ്വാസം വലിക്കുന്ന ശബ്ദം പോലും കേൾക്കാറില്ല…അവളെ കെട്ടിപിടിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്താൽ ശബ്ദം ഉണ്ടാക്കുമോ?

അവളുടെ വെളുത്ത വയറിലെ വലിയ കുഴിയിൽ ആയാലോ? അവൾ എന്ത് ശബ്ദം ആയിരിക്കും ഉണ്ടാക്കുക?

ഓരോന്ന് ചിന്തിച്ചു നിയന്ത്രണം പോകുമെന്ന് തോന്നിയപ്പോൾ ഞാൻ വേഗം കമിഴ്ന്നു കിടന്നു…

***

പിറ്റേന്ന് ഞാൻ അമ്മയോട് പറഞ്ഞു..

“അമ്മെ തെറ്റ് പറ്റിയത് എനിക്കാണ്.. അവളോട്‌ ദേഷ്യം ഒന്നും തോന്നേണ്ട.. നമ്മൾ അവളോട് ചോദിച്ചില്ലല്ലോ? അവൾക്ക് ഇഷ്ടമുള്ളത് ചെയ്തു കൊടുക്ക്…
പക്ഷെ അവളെ ഞാൻ കൈ വിടില്ല… മോളെ പൊന്നു പോലെ നോക്കും ഞാൻ…”

അമ്മ എന്നെ വേദനയോടെ നോക്കി…

ഞാൻ പുറത്തേക്ക് പോയി..

***

അന്ന് വൈകുന്നേരം കൊച്ചിനെ കടൽ കാണിക്കാൻ കൊണ്ട് പോയി.. ഇടക്ക് പോകാറുള്ളതാണ്..

അമ്മയും അച്ഛനും അവളും ഞാനും കൊച്ചും..

ഞാൻ മണലിൽ ഇരുന്നു.. അമ്മയും അച്ഛനും കൊച്ചിനെ എടുത്തു വെള്ളത്തിൽ ഇറക്കി കളിപ്പിക്കുന്നു..

ഇതും ഇനി അധിക നാൾ ഉണ്ടാകില്ലല്ലോ എന്ന് കരുതി ആകണം..

അടുത്ത് ഒരു പ്രണയ ജോഡികൾ.. ഞാൻ അവരെ നോക്കി..

അവൾ അവന് വായിൽ ഐസ് ക്രീം കോരി കൊടുക്കുന്നു.. ഉമ്മകൾ കൊടുക്കുന്നു.. കാറ്റത്തു പാറുന്ന അവളുടെ മുടി അവൻ നേരെ വെക്കുന്നു.. സ്നേഹം കൊണ്ട് പൊതിയുന്നു അവർ..

എനിക്ക് അത് കണ്ടു അസൂയ തോന്നി.. അവൾ അവനെ കൊച്ചു കുഞ്ഞിനെ എന്നവണ്ണം കരുതുന്നുണ്ട്..

ഞാൻ അവരെ നോക്കി ഇരുന്നു.. എന്നാൽ അവൻ അത് കണ്ടു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.