വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 403126

വൈഗ. അതാണ് അവളുടെ പേര്. ഒരു പെണ്ണിന് ഇത്ര സൗന്ദര്യം കൊടുത്ത ആ ദൈവത്തിനോട് എനിക്ക് പരാതി ഉണ്ട്..അത് പോലെ വേറെ ഒരെണ്ണം ഇല്ലല്ലോ എന്ന് ആലോചിച്ചിട്ടാണ് കേട്ടോ..

മുഖഭംഗിയും ശരീര ഭംഗിയും ഒത്തിണങ്ങിയ ഒരു പെണ്ണ്.. അച്ചിൽ ഒഴിച്ച് ഉണ്ടാക്കിയത് പോലെ ആണ് അവളുടെ ശരീരം..

കറുത്ത വലിയ കണ്ണുകളും തിങ്ങിയ കൺപീലികളും.. ആരോ വരച്ചു വച്ച പോലെ ഉള്ള മൂക്കും, ആഞ്‌ജലീന ജോളിയുടെ പോലെ ഉള്ള ചുണ്ടും..

എന്റമ്മേ അവളെ പറ്റി പറഞ്ഞാൽ ഇന്ന് മുഴുവൻ പറയേണ്ടി വരും..

“ഡാ.. എനിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്….”

ആൽബിയുടെ വാക്കുകൾ എന്റെ ചിന്ത ഉണർത്തി.. അവനു എന്നും പ്രശ്നം ആണ്.

അവന്റെ വീട്ടിൽ നിന്നും ഈ കല്യാണം കഴിഞ്ഞതോടെ അവനും ഇറങ്ങേണ്ടി വന്നു..

വൈഗ ഒരു പണക്കാരന്റെ മകൾ ആണ്.. എന്നാൽ ഇവൻ ഒരു കൃഷിക്കാരന്റെയും.. രണ്ടു വീട്ടുകാരും ഇതിനെ എതിർത്തു വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു..

“എന്താടാ കാര്യം?”

ഞാൻ അവനെ പിടിച്ചു കസേരയിൽ ഇരുത്തി ഞാനും ഇരുന്നു..

“ഡാ ആകെ പ്രശ്നം. വാടക വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. എനിക്ക് ആണെങ്കിൽ ഇന്ന് ചെന്നൈ വരെ ഒന്ന് പോകണം.. ഞാൻ വരുമ്പോൾ എനിക്ക് കുറച്ചു പൈസ കിട്ടാൻ ഉണ്ട്.. അത് വരെ നീ എനിക്കൊരു സഹായം ചെയ്യാമോ?”

“നിനക്ക് പൈസ വല്ലതും വേണോടാ?”

ഞാൻ ചോദിച്ചു..

“വേണ്ട.. നിനക്കറിയാമല്ലോ എന്നെ.. എന്റെ ഭാര്യയെയും കുട്ടിയേയും നീ ഒരു കുറച്ചു ദിവസം വീട്ടിൽ നിർത്തണം… പ്ളീസ്.. പറ്റില്ല എന്ന് പറയരുത്.. “

ഞാൻ ഒന്ന് ആലോചിച്ചു.. വീട്ടിൽ ഇഷ്ട്ടം പോലെ സ്ഥലം ഒക്കെ ഉണ്ട്.. എന്നാലും അമ്മയോട് ഒരു വാക്കു ചോദിക്കാം എന്ന് എനിക്ക് തോന്നി..

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com