വൈഗ [മാലാഖയുടെ കാമുകൻ] 2134

പഴയത് പോലെ നേരം വൈകി വീട്ടിൽ വരാൻ തുടങ്ങി.. വീട്ടിൽ വന്നാൽ കുറച്ചു നേരം കൊച്ചിനെ എടുത്തു കളിപ്പിച്ചു നേരെ ജിമ്മിൽ പോകും.. രാത്രി 9 മണി ആകുമ്പോൾ തിരിച്ചു വരും..ഇതൊരു ശീലം ആയി..

രാവിലെ അവൾ എല്ലാ കാര്യവും ചെയ്തു തരും..

ഇടാനുള്ള ഡ്രസ്സ് ഒക്കെ കുളിച്ചു വരുമ്പോഴേക്കും അയൺ ചെയ്തു വെക്കും.. എന്നാൽ എന്നോട് അധികം സംസാരം ഒന്നും ഇല്ല… വാവയുടെ കാര്യം മാത്രം പറയും..

ഒരു ദിവസം രാത്രി കഴിച്ചു കൊണ്ടിരുന്നപ്പോൾ

“ഞാൻ നിങ്ങളുടെ കാര്യത്തിൽ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നു..”

എന്ന് അമ്മ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടിയില്ല.. ഒരു പുച്ഛ പുഞ്ചിരി ഉണ്ടാക്കി ഞാൻ കഴിക്കുന്നത് നിർത്തി പോയി..

അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞു ഇരുന്നു..

അന്ന് രാത്രി ഞാൻ മൊബൈലും നോക്കി ബെഡിൽ ചാരി ഇരിക്കുകയായിരുന്നു..

അവൾ വന്നു വെള്ളം മേശയിൽ വച്ചു കതക് ചാരി..

“മോൾ എവിടെ?”

“അമ്മയുടെ അടുത്താണ്…”

എന്ന് അവൾ മറുപടി തന്നപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല..

അല്ലെങ്കിലും എന്ത് മിണ്ടാൻ? ഇവൾക്ക് എന്നെ കാണുന്നതേ ദേഷ്യം ആണെന്ന് തോന്നുന്നു.. അവളുടെ ഇഷ്ട്ടം ഞാൻ നോക്കിയില്ല… എന്റെ തെറ്റാണ്..

“അമ്മ ഒരു കാര്യം പറഞ്ഞു…”

അവൾ ബെഡിൽ ഇരുന്നു എന്നെ നോക്കി പറഞ്ഞു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.