വൈഗ [മാലാഖയുടെ കാമുകൻ] 2134

കുറച്ചു കഴിഞ്ഞു ലൈറ്റ് ഓഫ് ആക്കി അവൾ സൈഡിൽ കിടന്നു.. ഇതാണ് കല്യാണം കഴിഞ്ഞ പിറ്റേ ദിവസം മുതൽ ഉള്ള ശീലം.. എന്നോട് ഒന്നും മിണ്ടാറില്ല..ഞാൻ മിണ്ടാൻ ശ്രമിച്ചു എങ്കിലും അവൾ താല്പര്യം കാണിച്ചില്ല..

ഞാൻ തല ചെരിച്ചു അവളെ നോക്കി.. ഫാനിലേക്ക് കണ്ണും നട്ട് കൈകൾ വയറിൽ കൊരുത്തു വച്ച് കിടക്കുന്ന സ്ത്രീ രൂപം…

അവളിൽ നിന്നും എന്തോ ഒരു സുഗന്ധം എന്നെ വന്നു പൊതിഞ്ഞു…

അവളെ ഒന്ന് കെട്ടിപിടിച്ചാൽ പഞ്ഞികെട്ടു കെട്ടിപിടിക്കുന്നത് പോലെ ഉണ്ടാകും..

അവളുടെ വിടർന്ന് ഒതുങ്ങിയ അരക്കെട്ടിൽ ചിത്രം വരക്കാം…

ഉമ്മകൾ കൊടുക്കാം… ഞാൻ അങ്ങനെ പലതും ചിന്തിച്ചു കൂട്ടി…

കനക വിഗ്രഹം പോലെ ഒരു പെണ്ണ് അടുത്ത് കിടന്നിട്ട് അവളെ ഒന്ന് തൊടാൻ പോലും പറ്റാത്ത ഒരു ഊള ആയല്ലോ ദൈവമേ എന്ന് ഞാൻ ഓർത്തു…

“എല്ലാം യോഗം…”

ഞാൻ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയി..

“എന്തെങ്കിലും പറഞ്ഞോ ഏട്ടാ?”

എനിക്ക് എന്റെ ചെവിയെ വിശ്വസിക്കാൻ ആയില്ല.. അവൾ ഇതാ എന്നോട് മിണ്ടുന്നു..

“ഇല്ല…!”

“ഞാൻ കേട്ടല്ലോ?”

ഞാൻ ഒന്നും മിണ്ടിയില്ല… ആ സംഭാഷണം അവിടെ അവസാനിച്ചു..

എന്നാൽ അതൊരു സന്തോഷം ഉണ്ടാക്കി…

ഇവൾക്ക് ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നെനിക്ക് തോന്നി..

രാവിലെ എണീറ്റ് ഞാൻ താഴേക്ക് ചെന്നു… അവൾ ചായ കൊണ്ട് വന്നു മേശയിൽ വച്ചു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.