വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404478

വൈകുന്നേരം കൂട്ടുകാരെ ഒക്കെ കണ്ടു തിരിച്ചു വന്നപ്പോൾ ആറു മണി ആയി..അച്ഛൻ ഉമ്മറത്ത് ഉണ്ട്..

“അഹ് നീ വന്നോ..? “

“അച്ഛാ… അമ്മ പറഞ്ഞില്ലേ?”

“ഓ അതിനെന്താടാ? അവൾ ഇവിടെ നിന്നോട്ടെ.. ഒന്നുമില്ലെങ്കിലും വീട്ടിൽ ഒരു അനക്കം ഉണ്ടാകുമല്ലോ…”

അച്ഛൻ തെല്ലു വിഷമത്തോടെ ആണ് അത് പറഞ്ഞത്.. സ്വന്തം കൊച്ചു മക്കളെ കാണാൻ യോഗം ഇല്ലാത്തവർ ആണല്ലോ…

ഞാൻ അകത്തേക്ക് നടന്നു.. സ്റ്റെപ് കയറിയപ്പോൾ അവൾ കൊച്ചിനെ എടുത്തു കൊണ്ട് താഴേക്ക് വരുന്നു..

ഒരു ഇളം നീല നൈറ്റി ആണ് ഇട്ടിരിക്കുന്നത്.. കുളി കഴിഞ്ഞു മുടി വിടർത്തി ഇട്ടിരിക്കുന്നു..

“പപ്പ…” മോൾ എന്നെ നോക്കി ചിരിച്ചു.. അവൾ അവളുടെ പപ്പ ആണെന്ന് വിചാരിച്ചിരിക്കാം..

“വാ മോളു…” ഞാൻ കൈ നീട്ടിയപ്പോൾ അവൾ ചാടി വന്നു..

“ഏട്ടാ.. വന്നല്ലേ ഉള്ളു.. അവൾ ശല്യപെടുത്തും.. “

“അതൊന്നും സാരമില്ല.. ഞാൻ നോക്കിക്കോളാം ഇവളെ.. “

അതും പറഞ്ഞു ഞാൻ അവളെ എടുത്തു റൂമിൽ ചെന്നു.. അവളെ ബെഡിൽ വച്ച ശേഷം ഡ്രസ്സ് മാറി ഞാൻ അവളെ വീണ്ടും എടുത്തു താഴേക്ക് ചെന്നു..

പുറത്തേക്ക് നടന്നപ്പോൾ അച്ഛൻ വന്നു അവളെ കൊഞ്ചിച്ചു.. ആരോടും ഒരു പരിഭവവും ഇല്ലാത്തൊരു കുട്ടി…

അവൾ എന്നെ കുറെ ഉമ്മ വച്ചു.. ഇടക്ക് പപ്പ എന്നും വിളിക്കുന്നുണ്ട്..

അപ്പോഴേക്കും അമ്മയും വൈഗയും പുറത്തേക്ക് വന്നു… അവൾ എന്നെ സ്നേഹിക്കുന്നതും നോക്കി അവൾ പുഞ്ചിരിച്ചു..

“ഇവളുടെ പേര് എന്താ വൈഗേ?”

“ഡയാന…”

ചേർന്ന പേര് തന്നെ. ഞാൻ മനസ്സിൽ ചിന്തിച്ചു…

പിറ്റേ ദിവസം രാവിലെ ഞാൻ അവളെയും കൂട്ടി ഡോക്ടറുടെ അടുത്ത് പോയി..

“എന്താ ഏട്ടാ ഇവിടെ?”

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com