വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 403369

അവൾ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു…ഞാൻ പേഴ്സ് എടുത്തു കൊടുത്തു…

“അതിൽ ക്രെഡിറ്റ് കാർഡ് ഉണ്ട്.. കറൻസി വേണമെങ്കിൽ അതും…”

കാറിന്റെ കീ അതിന്റെ ഒപ്പം കൊടുത്തു..

“ഇപ്പൊ വരാം.. “

ഞങ്ങളോട് എല്ലാം പറഞ്ഞിട്ട് അവൾ കാറിൽ കയറി കൊച്ചിനെ സീറ്റിൽ ഇരുത്തി ലോക്ക് ചെയ്തു.. ശേഷം കാർ ഓടിച്ചു പോയി..

“ഞാൻ വിചാരിച്ചു അവൾ പോകും എന്ന്…. “

ഞാൻ അമ്മയോട് പറഞ്ഞു…

“പോകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. എന്നാൽ അവൾ ഡ്രസ്സ് മാറാൻ പോയപ്പോൾ എന്റെ ചങ്ക് ഒന്ന് പിടച്ചു…”

അമ്മ പറഞ്ഞു നെഞ്ചിൽ കൈ വച്ചു.. എല്ലാവർക്കും സന്തോഷം തോന്നി…

“അവൾക്കിത്ര സ്വത്തൊക്കെ ഉണ്ടായിട്ടാണോ അവൾ ഇത്ര കഷ്ടപെട്ടത്? “

അച്ഛൻ അത് പറഞ്ഞപ്പോൾ ശരിയാണല്ലോ എന്ന് ഞങ്ങൾക്കും തോന്നി..

ഞാൻ അവളെ കാത്തു നിൽക്കാതെ ജിമ്മിൽ പോയി… വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു കുറച്ചു ലോക കാര്യങ്ങൾ ചർച്ച ചെയ്തു വീട്ടിൽ വന്നപ്പോൾ വണ്ടി പുറത്തു കിടക്കുന്നുണ്ട്..

അച്ഛനോട് കുശലം പറഞ്ഞു ഞാൻ റൂമിൽ ചെന്നു..

അവൾ കൊച്ചിനെ മടിയിൽ ഇരുത്തി എന്തോ പറഞ്ഞു ചിരിക്കുന്നു…

എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് എണീറ്റ് നിന്നു..

ഞാൻ കൊച്ചിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു ബാത്റൂമിലേക്ക് പോയി..

എനിക്ക് നല്ല സന്തോഷം തോന്നി.. ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ നടക്കുമോ?

ബാത്‌റൂമിൽ അവളുടെ ഊരി ഇട്ട തുണികൾ കിടക്കുന്നു..
ഇങ്ങനെ പതിവില്ലല്ലോ? ഓ അവൾ നേരത്തെ കുളിച്ചതാണ്…
സാധാരണ കിടക്കാൻ വരുമ്പോൾ ആണ് കുളിക്കാറ്‌.. അതുപോലെ അതിരാവിലെ എണീറ്റ പാടെ പോയി കുളിക്കുന്ന ശബ്ദം കേൾക്കാം…

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com