വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404478

കുറച്ചു കഴിഞ്ഞപ്പോൾ വൈഗാ വന്നു.. അവൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ അല്പം മാറിയിരിക്കുന്നു… നല്ല ഭക്ഷണം കിട്ടാത്തതിന്റെ ആണ് പെണ്ണിന്…

“ഏട്ടൻ ഇവളെക്കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നുണ്ട് അല്ലെ?”

“എന്താ വൈഗേ ഇത്? നീ ഞങ്ങളെ അന്യന്മാരെ പോലെ ആണോ കാണുന്നത്?”

“അല്ല ഏട്ടാ.. എന്നാലും…”

“ഒരു എന്നാലും ഇല്ല.. ഇവൾ ഇവിടെ ഉള്ളത് ഒരു സന്തോഷം ആണ്…”

“മ്മ്മ്. അമ്മ പറഞ്ഞു…”

“വൈഗേ നീ അവിടെ ഇരുന്നേ… കുറച്ചു കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ട്..”

അവൾ സംശയത്തോടെ കസേരയിൽ ഇരുന്നു..

“ആൽബി വിളിച്ചില്ലേ?”

“ഇല്ല.. ഏട്ടാ… ഫോൺ ഓഫ് ആണ്…”

അവൾ സങ്കടത്തോടെ പറഞ്ഞു..

“മ്മ്മ്. നിന്നെ അവൻ നന്നായി നോക്കിയിട്ടു കൂടി ഇല്ല അല്ലെ? അവന്റെ സ്വഭാവം മാറും എന്ന് വിചാരിച്ചു കല്യാണം നടത്തിയ ഞാൻ ഒക്കെ ആണ് നിന്റെ ഈ അവസ്ഥക്ക് കാരണം…”

“അങ്ങനെ പറയല്ലേ ഏട്ടാ.. ആൽബിച്ചായൻ നന്നായിക്കോളും…”

“അവൻ ഇങ്ങു വരട്ടെ. നമുക്ക് നന്നാക്കാം..”

ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“പിന്നെ.. ഏട്ടാ.. നന്ദി പറഞ്ഞാൽ തീരാത്ത അത്ര സഹായം ആണ് നിങ്ങൾ എന്നോട് കാണിക്കുന്നത്… അമ്മ സ്വന്തം മോളെ പോലെ ആണ് എന്നെ നോക്കുന്നത്.. എത്ര പറഞ്ഞാലും മതി…… “

അത് പൂർത്തി ആക്കുന്നതിനു മുൻപേ അവൾ പൊട്ടി കരഞ്ഞു.. മുഖം പൊത്തി പിടിച്ചു അവൾ കുനിഞ്ഞിരുന്നു കരഞ്ഞു…

എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല..

“ഇനി കരഞ്ഞു കൊച്ചിനെ ഉണർത്തിക്കോ….”

അത് പറഞ്ഞപ്പോൾ അവളുടെ കരച്ചിൽ നിന്നു..

“സോറി ഏട്ടാ.. ഞാൻ…”

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com