വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404478

അവൾ അല്പം ശങ്കയോടെ ചോദിച്ചു..“നിനക്ക് കുറച്ചു ഗുളികകളുടെ കുറവ് കാണുന്നുണ്ട്…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ എന്നെ അതിശയിച്ചു നോക്കി..

അവൾക്ക് കഴിക്കാൻ കുറെ ഗുളികകൾ.. പ്രോടീൻ.. വിറ്റാമിൻ അങ്ങനെ പലതും അവിടെ നിന്നും വാങ്ങി.. കൊച്ചിനെയും കാണിച്ചിരുന്നു..

ആൽബി ഇതുവരെ രണ്ടിനെയും ശ്രദ്ധിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി…

അവൾക്ക് സങ്കടം ഉണ്ടായിരുന്നു അവൾക്ക് വേണ്ടി പൈസ ചിലവാക്കുന്നതിന്.. പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല..

***

വളരെ വേഗം അവൾ വീടിന്റെ ഒരു ഭാഗം ആയി.. അച്ഛനും അമ്മയ്ക്കും അവളെ എടുത്തു കൊഞ്ചിക്കൽ തന്നെ പണി…

വൈഗയ്ക്ക് അതൊരു സമാധാനം പോലെ തോന്നി..

എന്നാൽ അവളുടെ മുഖം എപ്പോഴും ഒരു വിഷാദത്തിൽ ആയിരുന്നു..

അവൾ ഭക്ഷണം കഴിക്കുന്നത് കണ്ടു പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു..

“നന്നായി കഴിക്ക് മോളെ…”

എന്ന് പറഞ്ഞു അമ്മ വിളമ്പി കൊടുക്കുമ്പോൾ മിക്കപ്പോഴും അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി..

സ്വന്തം അമ്മയെ ഓർത്തു ആകണം… അല്ലെങ്കിൽ ഭക്ഷണം ഒരാൾ സ്നേഹത്തോടെ വിളമ്പി കൊടുക്കുന്നത് കൊണ്ടായിരിക്കണം..

**

അവൾ വന്നിട്ട് ഇപ്പോൾ നാല് ദിവസം കഴിഞ്ഞു.. വീട്ടിലെ ഒരു അംഗം ആയി അവൾ..

എന്നാൽ അവൾ പോകുമല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് അടക്കം സങ്കടം വരും..

കൊച്ചു പോകുമല്ലോ എന്ന സങ്കടം.. അവളെ അത്ര ഇഷ്ടപ്പെട്ടു പോയി..

വൈകി വീട്ടിൽ എത്തിക്കൊണ്ടിരുന്ന ഞാൻ നേരത്തെ വരാനും അവൾക്ക് ഓരോന്ന് തിന്നാൻ വാങ്ങി വരുകയും ചെയ്തു..

***

ഒരു ദിവസം രാത്രി അവൾ എന്റെ ബെഡിൽ കിടന്നു എന്റെ ഒപ്പം കളിച്ചു ഉറങ്ങിപ്പോയി..

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com