വൈഗ [മാലാഖയുടെ കാമുകൻ] 2144

“ആൽബിച്ചായൻ എത്ര പറഞ്ഞാലും കേൾക്കില്ല.. കൂട്ടുകാർ ആണ് എല്ലാം…”അവൾ കൂട്ടിച്ചേർത്തു..

“മ്മ്മ്.. അവനെ നമുക്ക് ശരിയാക്കാം.. അല്ലെ മോളുസ്?”

ഞാൻ കൊച്ചിനെ തോണ്ടി അത് പറഞ്ഞപ്പോൾ അവൾ കിന്നരി പല്ലുകൾ കാണിച്ചു ചിരിച്ചു..

വണ്ടി വീട്ടിലേക്ക് കയറി. ഒരു മീഡിയം രണ്ടു നില വീടാണ് ഞങ്ങളുടെ…
എന്റെ അമ്മ കെഎസ്‌ഇബി ഉദ്യോഗസ്ഥ ആയിരുന്നു.. ഇപ്പോൾ റിട്ടയർ ചെയ്തു അമ്മയുടെ പാഷൻ ആയ തയ്യൽ വീട്ടിൽ തന്നെ നടത്തുന്നു..

എംബ്രോയിഡറി വർക്ക് ചെയ്യാൻ അമ്മക്ക് ഇഷ്ട്ടം ആണ്..

അച്ഛൻ ഒരു കൃഷിക്കാരൻ ആണ്. ഇപ്പോൾ സ്ഥലം ഒക്കെ വിറ്റു വീട്ടിൽ പച്ചക്കറി ഒക്കെ നട്ടു വളർത്തുന്നു..

ഏട്ടൻ ഉണ്ട്. മാരീഡ് ആണ്. അവർ ഫാമിലി ആയി കാനഡയിൽ ആണ്. ഏട്ടത്തി നേഴ്സ് ആണ്.

കാറ് നിർത്തി ഞാൻ ഇറങ്ങി.. ബാക്കിൽ നിന്നും അവളുടെ ബാഗ് എടുത്തു.. അവളും ഇറങ്ങി..

അവൾ ഒന്ന് മടിച്ചു നിന്നു.. വലിയ വീട്ടിൽ ജനിച്ച പെൺകുട്ടി ആണ് മറ്റു വീട്ടിൽ വരാൻ മടി ഉണ്ടാകും..

“വൈഗേ… മടി വേണ്ട.. നിന്റെ വീടാണെന്ന് കരുതിക്കോ..”

ഞാൻ അത് പറഞ്ഞപ്പോൾ അമ്മ ഇറങ്ങി വന്നു..

“അഹ് വന്നോ? മോള് വാ…”

അമ്മ വിളിച്ചപ്പോൾ അവൾ വേഗം അടുത്ത് ചെന്നു.. അമ്മ വേഗം അവളുടെ മോളെ എടുത്തു.

“എന്തൊരു ക്ഷീണം ആണ് മോളെ… “

അമ്മ അവളെ നോക്കി പറഞ്ഞു.. എന്നിട്ട് കൊച്ചിലേക്ക് ശ്രദ്ധ തിരിച്ചു…

അമ്മക്ക് കുട്ടികൾ ഒരു വീക്ക്നെസ് ആണ്. എന്നാൽ ഏട്ടന്റെ രണ്ടു കുട്ടികളെ അവർ ഇത് വരെ കൊണ്ട് വന്നിട്ട് കൂടി ഇല്ല.
അതിന്റെ സങ്കടം അമ്മയ്ക്കും അച്ഛനും നന്നായി ഉണ്ട്..

അമ്മ കൊച്ചിനെ കൊഞ്ചിച്ചു കൊണ്ട് അവളെയും കൂട്ടി അകത്തു ചെന്നു. ഞാൻ ബാഗ് എടുത്തു അകത്തു വച്ചു..

“മോളു വല്ലതും കഴിച്ചോ?”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.