“പാപ്പ…..”
സുന്ദരിക്കുട്ടി ഓടി വന്നു എന്റെ മടിയിൽ ചാടി കയറി ഇരുന്നു എന്നെ ഉമ്മകൾ കൊണ്ട് മൂടി..
വേറെ ആരും അല്ല അവൾ, ഡയാനയുടെ അനിയത്തി എസ്ഥേർ.. ഇതൊക്കെ കണ്ടു ചിരിച്ചുകൊണ്ട് വൈഗ ഞങ്ങളുടെ അടുത്തേക്ക് വന്നു..
“എന്തൊരു ഗ്ലാമർ ആണ് മമ്മി? പപ്പയെ കാണുമ്പോൾ അതിങ്ങനെ കത്തുകയല്ലേ?”
ഡയാന അവളെ കളിയാക്കി.. അത് കേട്ടതോടെ സ്വതവേ ചുവന്ന കവിളുകൾ ഒന്ന് കൂടി ചുവന്നു..
“നാണം വന്നു.. വൈഗദേവിക്ക് നാണം വന്നു…”
ഡയാന വിട്ടില്ല..
“അമ്മക്ക് പപ്പയെ എപ്പോൾ കണ്ടാലും നാണം ആണ്.. വയസി ആയി എന്നിട്ടാണ്…”
എസ്ഥേർ അത് ഏറ്റുപിടിച്ചു…
“ഞങ്ങൾ ഇന്നും യുവമിഥുനങ്ങളെ പോലെ ആണ് പ്രേമിക്കുന്നത്? അല്ലെടീ?”
ഞാൻ അതും കൂടി ചോദിച്ചതോടെ വൈഗ നിന്നു നാണിച്ചു കൂമ്പി..
“പോ അവിടുന്ന്…. !”
സ്വതവേ ഉള്ള ശൈലിയിൽ അതും പറഞ്ഞു എന്റെ അടുത്ത് ഇരുന്നു അവൾ നാണത്തോടെ എന്റെ തോളിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ ഞാനും എന്റെ രാജകുമാരികളും ഒരുമിച്ചു ചിരിച്ചു…
എന്റെ രാഞ്ജിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. സംതൃപ്തിയുടെ പുഞ്ചിരി..
അതൊക്കെ കണ്ടു അതിശയത്തിൽ ചാലിച്ച പുഞ്ചിരിയും ആയി ലീന അവിടെ ഇരുന്നു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…
അവൾക്ക് കൂടുതൽ ഒന്നും അറിയേണ്ടായിരുന്നു…. ഒരു പുഞ്ചിരി ചുണ്ടിൽ വച്ചുകൊണ്ട് തന്നെ അവൾ എണീറ്റുപോയി.. അടുത്ത ആളെ തേടി…
അവസാനിച്ചു..
സ്നേഹത്തോടെ.. മാലഖയുടെ കാമുകൻ.
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️