വൈഗ [മാലാഖയുടെ കാമുകൻ] 2144

ഞാൻ അവളോട് പറഞ്ഞു..“ഫൈൻ സാർ.. “

അവൾ അടുത്ത ബെഞ്ചിലേക്ക് മാറി ഇരുന്നു…

ഒരു ഡുക്കാട്ടി മോൺസ്റ്റർ ബൈക്ക് ആണ് മുരണ്ടുകൊണ്ട് വന്നത്..
വന്നയാൾ അത് ഒന്ന് ഇരപ്പിച്ചു നിർത്തി അതിൽ നിന്നും ഇറങ്ങി…

അതിൽ നിന്നും ഇറങ്ങിയ ആൾ ഹെൽമെറ്റ് ഊരി എടുത്തപ്പോൾ ചുറ്റിനും നിന്ന ആളുകൾ ഒക്കെ അങ്ങോട്ട് നോക്കി…

അതിസുന്ദരി ആയ ഒരു പെൺകുട്ടി ആയിരുന്നു.. നീണ്ട മുടിയും മാൻപേട കണ്ണുകളും..
ഒതുങ്ങിയ ശരീരവും.. അവൾ ജാക്കറ്റ് ഊരി കയ്യിൽ വച്ചു ബൈക്ക് ലോക്ക് ചെയ്തു ഒരു പുഞ്ചിരിയോടെ പാർക്കിലേക്ക് കയറി വന്നു..

“പപ്പാ…! “

എന്നെ കണ്ടതും അവൾ ഓടി വന്നു എന്റെ അടുത്തിരുന്നു എന്നെ വരിഞ്ഞു മുറുക്കി കവിളിൽ ഉമ്മ തന്നു..

“പപ്പേടെ സുന്ദരികുട്ടി… യാത്ര ഒക്കെ സുഖം ആയിരുന്നോ?”

“മ്മ്മ് പാപ്പ.. ബൈക്കിൽ അല്ലെ.. സൊ യു നോ റൈറ്റ്?”

അവൾ ചിരിച്ചു കൊണ്ട് എന്റെ തോളിൽ തല വച്ചു.. അതെനിക്ക് നന്നായി അറിയാം..

അവൾ ബൈക്ക് സർവീസ് ചെയ്യിക്കാൻ പോയത് ആണ്.. അമ്മയുടെ കാറുകളോടുള്ള പ്രാന്ത് മോൾക്കും കിട്ടിയിട്ടുണ്ട്..
പക്ഷെ ബൈക്കിനോട് ആണ് എന്ന് മാത്രം..

“അവൾ വന്നില്ലല്ലോ?”

അത് പറഞ്ഞു തീരുന്നതിന് മുൻപേ ഒരു ചുവന്ന ഫോക്സ്വാഗൻ പോളോ വന്നു പാർക്കിങ്ങിൽ നിന്നു..

ആദ്യം ഇറങ്ങിയത് വേറൊരു സുന്ദരിക്കുട്ടി ആണ്.. അവൾക്കും അതെ മാൻപേട കണ്ണുകളും ഒത്ത മുടിയും…

പുറകെ ഇറങ്ങിയവളിലേക്ക് എല്ലാവരുടെയും കണ്ണുകൾ ഒന്ന് പാഞ്ഞു..

“മമ്മിയെ കാണാൻ എന്തൊരു ഭംഗി ആണ് അല്ലെ പപ്പാ?”

ഡയാന എന്റെ തോളിൽ തല വച്ച് കൊണ്ട് തന്നെ ചോദിച്ചു…

“അവളുടെ ഭംഗിക്ക് ഇന്നും ഞാൻ അടിമയാണ് മോളു… “

ഞാൻ അവളുടെ കവിളിൽ പിച്ചിക്കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ കുണുങ്ങി ചിരിച്ചു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.