വൈഗ [മാലാഖയുടെ കാമുകൻ] 2144

അന്ന് രാത്രി അവൾ കൊച്ചിനെ ഉറക്കിയ ശേഷം എന്റെ നെഞ്ചിൽ തല വച്ച് കിടന്നു..ഒത്തിരി ആഗ്രഹിച്ച കാര്യം ആണ്.. ഞാൻ അവളുടെ കറുത്ത മുടിയിൽ വിരൽ കയറ്റി അവളുടെ തലയിൽ തലോടികൊണ്ടിരുന്നു..

അതിന്റെ ഫലമായി ഇടക്ക് അവളുടെ കണ്ണുകൾ കൂമ്പുന്നുണ്ട്..

“ഏട്ടാ..?”

“മ്മ്മ്…”

“അതെ… ഞാൻ അത് വെറുതെ ചോദിച്ചതാട്ടോ…”

“എന്താ മോളെ?”

അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു..

“എന്താ വിളിച്ചേ?”

“മോളെ എന്ന്….”

അവളുടെ മുഖം പോയ പോക്ക്… കവിളുകൾ ചുവന്ന് കണ്ണുകൾ പിടച്ചു.. എന്നെ ഒരു നോട്ടം.. എന്റെ നെഞ്ച് ഒന്ന് പിടച്ചു..

“എനിക്കിഷ്ടമാണ് അങ്ങനെ ഏട്ടൻ വിളിക്കുന്നത്… “ അവൾ നാണത്തോടെ പറഞ്ഞു..

“വൈഗ മോൾ…”

ഞാൻ അത് പറഞ്ഞു ചിരിച്ചു… അവളും..

“അല്ല? നീ എന്താ പറഞ്ഞു വന്നത്?”

“അല്ലാ.. അതെ.. നമുക്ക് ഒരു മോൾ ഉണ്ടായാൽ ഏട്ടന് അവളോട് ഇഷ്ട്ടം കുറയുമോ എന്ന് ചോദിച്ചില്ലേ? അത് വെറുതെ ചോദിച്ചതാണ്.. “

“മ്മ്മ്.. നീ പറഞ്ഞു വരുന്നത് നമുക്ക് മോളോ മോനോ ആകാം എന്നാണോ?”

“മ്മ്മ്…. അതെ..”

“എന്നാൽ ഇപ്പൊ നോക്കിയാൽ എന്താ?”

ഞാൻ ചിരിയോടെ അവളെ നോക്കി..

അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കളഞ്ഞു… ഞാൻ അവളെ ഒന്ന് മുറുക്കി കെട്ടിപിടിച്ചു…

“അതെ.. നമ്മുക്ക് ഇപ്പോൾ വേറെ കുട്ടി വേഗം വേണ്ട.. നമുക്ക് നമ്മുടെ ഡയാനകൊച്ചിനെ അങ്ങ് നന്നായി സ്നേഹിക്കാം… പിന്നെ…”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.