വൈഗ [മാലാഖയുടെ കാമുകൻ] 2144

അവളുടെ ശരീരം എന്നിലേക്ക് ചേരുകയും കണ്ണുകൾ കൂമ്പി പോകുകയും ചെയ്തു..
അവളുടെ നനുത്ത അധരങ്ങൾ എന്നോട് സഹകരിക്കാൻ തുടങ്ങി..

ഒപ്പം അവളുടെ ശരീരം ഉലയിൽ വച്ച ഇരുമ്പു പോലെ ചൂട് പിടിക്കാൻ തുടങ്ങി…

അവളുടെ നാക്കിലേക്ക് എന്റെ നാക്ക് മുട്ടിച്ചപ്പോൾ അവൾ ഒരു മൂളലോടെ എന്നിലേക്ക് നന്നായി അമർന്നു…

ചുണ്ടുകൾ കൊരുത്തു വലിച്ച ഞങ്ങളെ എന്തോ ഒരു ശബ്ദം അതിൽ നിന്നും പിന്തിരിയിച്ചു..

കണ്ണുകൾ പുറകിലേക്ക് പായിച്ച ഞാൻ കണ്ടത് പുകയുന്ന എന്റെ ഷർട്ട് ആണ്..

അവളും തിരിഞ്ഞു നോക്കി അത് കണ്ടു..

“കൃഷ്ണ…ഈ ഏട്ടൻ….”

എന്ന് വിളിച്ചു പറഞ്ഞു അവൾ വെട്ടിത്തിരിഞ്ഞു സ്വിച് ഓഫ് ചെയ്തു…

എന്നിട്ട് എന്നെ കപട ദേഷ്യത്തോടെ നോക്കി…

“കണ്ടില്ലേ.. നല്ലൊരു ഷർട്ട് പോയി…”

“രാവിലെ അതും ഇതും കാണിച്ചു എന്റെ കണ്ട്രോൾ കളഞ്ഞതും പോരാ ഇനി എന്നെ പറഞ്ഞോ..”

അത് കേട്ടതും അവിടെ ചിരി പൊട്ടി…

ഞാനും ചിരിച്ചു.. ഷർട്ട് പോയാൽ എന്താ.. നല്ലൊരു ഉമ്മ കൊടുത്തില്ലേ എന്ന സമാധാനത്തോടെ ഞാൻ ഒരു ഫുൾ സ്ലീവ് ബനിയൻ എടുത്തു ഇട്ടു…

അവൾ കരിഞ്ഞ ഷർട്ട് എടുത്തു നോക്കി നിൽക്കുന്നുണ്ടായിരുന്നു..

“ഇനി അതിന്റെ പേരിൽ കരഞ്ഞാൽ ചന്തിക്ക് പെടക്കും കേട്ടോ ഞാൻ…ആ സാധനം കാണുമ്പോൾ അടിക്കാൻ തോന്നുന്നുണ്ട്….”

അതും കൂടി കേട്ടപ്പോൾ അവൾ ചിരിച്ചു…

അവൾ താഴേക്ക് ചെന്നപ്പോൾ ഞാനും ചെന്നു.. കൊച്ചു ചാടി അവളുടെ കയ്യിൽ കയറിയപ്പോൾ

“പപ്പേടെ മോളു..”

എന്ന് വിളിച്ചു ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
നിവർന്നപ്പോൾ വൈഗയുടെ കവിളിലും ഒരു ഉമ്മ..

അവൾ ഞെട്ടി..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.