വൈഗ [മാലാഖയുടെ കാമുകൻ] 2143

അത് കൊണ്ട് തന്നെ അവർ ഇടക്ക് എന്നെ വീട്ടിൽ ഒക്കെ കൊണ്ടുപോകും.. തെറ്റുധരിക്കണ്ട… ഒരു ചേച്ചിയുടെ സ്ഥാനം ആണ്.. ഫുഡ് ഉണ്ടാക്കി തരാൻ കൊണ്ടുപോകുന്നതാണ്…

ഞാൻ പുറത്തേക്ക് നടന്നു.. അവൾ അവിടെ ഒരു തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു..

പഴയ ആരെയും ആകർഷിക്കുന്ന കത്തുന്ന ഭംഗി ഉള്ള വൈഗയുടെ വേറെ ഒരു കോലം ആണ് ഞാൻ കണ്ടത്…

ഒരു വില കുറഞ്ഞ സാരി..

നിറം കുറഞ്ഞിരിക്കുന്നു… ആരെയും ആകർഷിക്കുന്ന കണ്ണുകൾക്ക് ഇപ്പോൾ ജീവൻ ഇല്ല.. ചുവന്നു തുടുത്തു കിടന്ന അധരങ്ങൾ കറുപ്പിന്റെ നിഴൽ വന്നു ഭംഗി കളഞ്ഞിരിക്കുന്നു…

ശരീരം മെലിഞ്ഞു.. പണ്ട് ഉയർന്നു തെറിച്ചു നിന്ന മാറിടങ്ങൾ വലിപ്പം കുറഞ്ഞു ഇടിഞ്ഞു താണോ? പ്രോടീൻ കുറവായതിനാൽ ആയേക്കാം.. വയർ അല്പം തള്ളി നിൽക്കുന്നു..

പണ്ടത്തെ വൈഗ ദേവത ആയിരുന്നു എങ്കിൽ ഇവൾ ഒരു പട്ടിണി കോലം ആയതുപോലെ ആണ് എനിക്ക് തോന്നിയത്..

അവളുടെ കയ്യിൽ ഒരു കൊച്ചു വാവ..

ഒരു വയസ് ഉണ്ടാകും.. അവളുടെ അതെ കോപ്പി.. അവൾക്കും ഷീണം ആണ്..

എനിക്ക് സങ്കടം തോന്നി.. ഞാൻ ഇവളെ അവന് കെട്ടിച്ചു കൊടുക്കാൻ കൂട്ട് നിന്നത് അവളോട് ചെയ്ത ചതി ആണെന്ന് എനിക്ക് തോന്നി…

അവൾ എന്നെ കണ്ടുചിരിച്ചു.. ഞാനും. ഞങ്ങൾ ഇതുവരെ അധികം സംസാരിച്ചിട്ടില്ല.. അവളെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്നത് ഞാൻ ആണ്..

“നീ ഇവന്റെ വീട്ടിൽ നിൽക്കണം.. പേടിക്കണ്ട. അവന്റെ ഫാമിലി ഉണ്ട് അവിടെ..”

അത് കേട്ടപ്പോൾ ഒരു വിഷാദം നിറഞ്ഞ പുഞ്ചിരി അവൾ എനിക്ക് സമ്മാനിച്ചു.

“ചെല്ലട്ടെ ടീ? ഞാൻ വിളിക്കാം.. എല്ലാം ശരിയാകും വിഷമിക്കണ്ട…”

അവൻ അവളോട് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി..

“ഡാ എന്റെ മോളെ നോക്കണേ?” പറയണ്ടല്ലോ അല്ലെ…?”

അവൻ എന്നോട് പറഞ്ഞു..

“ഏത് മോളെ?”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.