വൈഗ [മാലാഖയുടെ കാമുകൻ] 2144

അവൾ ആ കാറിന്റെ പുറകിൽ കൊണ്ടുപോയി രണ്ടു പ്രാവശ്യം വെട്ടിച്ചു മുൻപോട്ടു കയറ്റി ഒന്ന് ബ്രേക്കിൽ കാൽ അമർത്തി..റോഡിൽ ടയർ ഉരഞ്ഞു ഒരു നിമിഷം നിന്ന വണ്ടിയെ അവൾ വീണ്ടും വെട്ടിച്ചു എടുത്തു റിറ്സിനു സൈഡിൽ ആക്കി…

അത് കഴിഞ്ഞു വണ്ടി ചെത്തി മറ്റേ കാറിന്റെ മുൻപിൽ കയറ്റിയപ്പോൾ അതോടിച്ചവന്റെ നിയന്ത്രണം പോയി അവൻ കാർ റോഡിൽ നിന്നും ഒരു കുറ്റിക്കാട്ടിലേക്ക് ഓടിച്ചു കയറ്റി നിർത്തി..

അവൾ അതെ സ്പീഡിൽ കാറിനെ റോഡിൽ ഉരച്ചു തിരിച്ചെടുത്തു അവന്മാരെ നോക്കി കൈ പുറത്തേക്ക് ഇട്ടു നടുവിരൽ പൊക്കി കാണിച്ചു..

എനിക്ക് വിശ്വസിക്കാൻ ആയില്ല… ഒരു പാവം പോലെ ഇരുന്ന പെണ്ണ്.. എപ്പോഴും കരഞ്ഞു പിഴിഞ്ഞ് നടക്കുന്നവൾ.. അവൾ തന്നെ ആണോ ഇത്?

അവൾ എന്നെ നോക്കി ചിരിച്ചു വണ്ടി വീട്ടിലേക്ക് ഓടിച്ചു…

അവളിൽ ഇനിയും ഞാൻ അറിയാതെ കിടക്കുന്ന എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് തോന്നി..

***

അന്ന് രാത്രി അവൾ റൂമിലേക്ക് വന്നു…

എന്നെ നോക്കി വശ്യമായി ചിരിച്ചു അവൾ ബാത്‌റൂമിൽ പോയി.. കുളിച്ചു ഒരു കറുത്ത നൈറ്റിയും ഇട്ടു വന്നു..

ബെഡിൽ ഇരുന്നു മുടി ഉണക്കാൻ തുടങ്ങി.. ഞാൻ അവളെ നോക്കി കിടന്നു..

ഇന്ന് അവൾ കുറച്ചു കൂടി അടുത്താണ് കിടന്നത്.. ഞാനും കുറച്ചു നിരങ്ങി അവളുടെ അടുത്തെത്തി…

“ഏട്ടനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം… “

അവൾ മെല്ലെ പറഞ്ഞു..

“വിഷമം ഒക്കെ ഉണ്ടായിരുന്നു.. എന്നാൽ അതൊക്കെ മാറി വരുന്നുണ്ട്…”

ഞാൻ ചിരിയോടെ പറഞ്ഞു..

അവൾ അത് കേട്ട് ചിരിച്ചു..

“ബാക്കി ഉള്ള വിഷമം ഒക്കെ ഞാൻ മാറ്റുന്നുണ്ട്….”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.