വൈഗ [മാലാഖയുടെ കാമുകൻ] 2144

“ആൽബിച്ചായൻ എന്നെ പണം കണ്ടാണ് പ്രേമിച്ചത് എന്ന് എനിക്ക് ആദ്യ ദിവസം മനസിലായി… “

അവൾ വേദനയോടെ പറഞ്ഞു..

“എങ്ങനെ?”

“എന്റെ കയ്യിൽ ഒരു തരി സ്വർണം പോലും ഇല്ലായിരുന്നു ഇറങ്ങി വന്നപ്പോൾ.. വൈകുന്നേരം ഞാൻ ഒന്നും എടുക്കാതെ ആണ് വന്നത് എന്നറിഞ്ഞപ്പോൾ ഒത്തിരി ദേഷ്യപ്പെട്ടു…..”

അവൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്.

“വീട്ടിൽ ആർക്കും സ്നേഹം ഇല്ലാതിരുന്ന എന്നെ സ്നേഹിച്ചു വഞ്ചിച്ചു എന്ന് എനിക്ക് തോന്നി.. പിന്നെ ആൽബിച്ചായൻ ഒരു കുട്ടി ഉണ്ടായാൽ വീട്ടിൽ എന്നെ കയറ്റും എന്ന് പറഞ്ഞാണ്…..

എന്നാൽ എന്റെ വീട്ടുകാരെ എനിക്ക് നന്നായി അറിയാം.. മകൾ കുറഞ്ഞാൽ അവൾക്ക് കൊടുക്കേണ്ട പൈസ ലാഭം എന്ന് കരുതുന്ന അച്ഛൻ..

മുത്തശ്ശൻ ഇതൊക്കെ മനസിലാക്കി ആണ് പേരിലുള്ള സ്വത്തുക്കൾ എന്റെ പേരിൽ എഴുതിയത്…അതും ആൽബിച്ചായൻ മരിച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്.. ലോയർ എന്നെ വിളിച്ചിരുന്നു… “

അവൾ കണ്ണ് തുടച്ചു..

“അച്ചായൻ വണ്ടി ഓടിച്ചു കിട്ടുന്ന പണം ഒക്കെ കൂട്ടുകാരുടെ ഒപ്പം കുടിച്ചു തീർത്തു.. അതായിരുന്നു ശീലം.. വീട്ടിൽ അരി മാത്രം കൊണ്ട് വരും. അച്ചാർ ഉണ്ടാകും.. അത് മാത്രം ആയിരുന്നു എന്റെ ആഹാരം…

മോൾക്ക് ഒന്നും വാങ്ങില്ല.. പാല് കുടിക്കുന്ന കുട്ടി ആണ്.. എനിക്ക് ആണെങ്കിൽ ചോറ് മാത്രം കഴിച്ചു പാൽ എങ്ങനെ ഉണ്ടാകാൻ ആണ്? ട്യൂഷൻ ഒക്കെ എടുത്തു ഒരു രീതിയിൽ പൊയ്ക്കൊണ്ടിരുന്നതാണ്… അപ്പോഴാണ് അച്ചായൻ വാടക കൊടുക്കാതെ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞത്… അന്ന് ഹൗസ് ഓണർ വന്നു കുറെ ചീത്ത പറഞ്ഞപ്പോൾ ആണ് ഇച്ചായൻ ഒരു ഓട്ടം പോകാനുണ്ട്. കൊടുത്ത പൈസ കുറെ തിരിച്ചു കിട്ടാൻ ഉണ്ട് എന്നോട് ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു എന്നെ ഏട്ടന്റെ അടുത്ത് ആക്കി പോയത്…

ബാക്കി എല്ലാം ഏട്ടന് അറിയാമല്ലോ.….”

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.