വൈഗ [മാലാഖയുടെ കാമുകൻ] 2144

“ഏട്ടന് എന്നെ ഇഷ്ടമല്ല എന്നറിയാം….. എന്നാലും…”

ഞാൻ ഫോൺ മാറ്റി വച്ചു..

“നിന്നെ ഇഷ്ടമല്ല എന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്?”

“അല്ല.. ഞാൻ തരുന്ന ഒരു കാര്യവും.. എന്നെ അവഗണിക്കുകയല്ലേ? “

“നീ എന്നോട് കല്യാണം കഴിഞ്ഞതിൽ പിന്നെ മോളുടെ കാര്യം അല്ലാതെ ഒന്ന് മിണ്ടിയിട്ടുണ്ടോ? അതിനു മുൻപ് നന്നായി സംസാരിച്ചിരുന്ന നീ എന്നോട് സംസാരം വരെ നിർത്തി….”

ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.. കണ്ണുകൾ നനയാൻ തുടങ്ങി.. ഇനി മോങ്ങാൻ തുടങ്ങും..

“ഞാൻ.. അതിനു എന്നെ ഇഷ്ടമില്ലാതെ കെട്ടിയതല്ലേ? “

അവൾ സങ്കടത്തോടെ പറഞ്ഞു… ഞാൻ അവളെ ഒന്ന് നോക്കി..

“നിന്നെ ഇഷ്ടമല്ലാതെ കെട്ടിയത് ആണെന്ന് നീ എങ്ങനെയാ അറിഞ്ഞത്? ഞാൻ പറഞ്ഞോ?”

“പറയണ്ടല്ലോ.. ? മോളെ എടുത്ത് അവളെ നഷ്ടമാകാതിരിക്കാൻ അല്ലെ എന്നെ കെട്ടിയത്? “

ഈ പെണ്ണ് എന്തൊക്കെയോ ആലോചിച്ചു കൂടിയിരിക്കുകയാണ് എന്ന് എനിക്ക് മനസിലായി..

“നിനക്കല്ലേ എന്നെ ഇഷ്ടമല്ലാത്തത്?”

ഞാൻ ആകാംഷയോടെ ചോദിച്ചു…

“എനിക്ക് ഏട്ടനെ ഇഷ്ടമല്ല എന്നോ? “

അവൾ വിശ്വസിക്കാൻ ആകാതെ എന്നോട് ചോദിച്ചു…

“മ്മ്മ്… അതല്ലേ എന്നോട് ഒരു വാക്കു പോലും മിണ്ടാതെ നടക്കുന്നത്? ഞാൻ മിണ്ടാൻ വന്നിട്ട് കൂടി നീ ഒരു വാക്കു പറഞ്ഞില്ലല്ലോ? “

അവൾ മുഖം പൊത്തി ഇരുന്നു കരയാൻ തുടങ്ങി…

“നീയല്ലേ ഡിവോഴ്‌സിന്റെ കാര്യം എന്നോട് പറഞ്ഞത്? അമ്മയാണ് തുടക്കം എന്ന് അറിയാം.. എന്നാലും?”

അവളുടെ കരച്ചിലിന്റെ ശക്തി കൂടി.. ഇവൾക്ക് എവിടുന്നാ ദൈവമേ ഇത്ര കണ്ണീർ?

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.