വൈഗ [മാലാഖയുടെ കാമുകൻ] 2144

****ഇതേ പരുപാടി ഞാൻ കുറച്ചു ദിവസങ്ങൾ ചെയ്തു.. എന്നാലും എന്നെ അവൾ അതിശയിപ്പിച്ചു..

കാരണം അവൾ ചെയ്തു കൊണ്ടിരുന്ന ഒരു കാര്യവും നിർത്തിയില്ല..

എനിക്ക് ചായ, ബ്രേക്ക് ഫാസ്റ്റ്, തുണി അയൺ ചെയ്യുന്നത് ഒക്കെ അവൾ തുടർന്നു..

എന്നാൽ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല..

പിറ്റേന്ന് ഞാൻ കോളേജിൽ നിന്നും വന്നപ്പോൾ ഒരു ബിഎംഡബ്ള്യു കാറ് മിറ്റത്തു കിടക്കുന്നുണ്ടായിരുന്നു..

ഞാൻ അകത്തു കയറി..

ഒരു മധ്യ വയസ്കനും ഒരു സ്ത്രീയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

അച്ഛൻ അവരോടു വർത്തമാനം പറയുന്നുണ്ട്..

എന്ന കണ്ടതും അവർ ചിരിച്ചു.. ഞാനും..

ആരാ എന്നുള്ള ഭാവത്തിൽ ഞാൻ അച്ഛനെ നോക്കി…

“വൈഗയുടെ അച്ഛൻ ആണ്.. അമ്മയും. അവളെ വിളിച്ചു കൊണ്ട് പോകാൻ വന്നതാണ്…”

എനിക്കൊരു ഞെട്ടൽ ഉണ്ടായി..

“അവളെ കെട്ടാൻ എന്റെ ഒരു കൂട്ടുകാരന്റെ മകൻ തയാറായിട്ടുണ്ട്.. ഇത് പിരിയാൻ ഞാൻ എന്ത് വേണമെങ്കിലും തരാം..”

അയാൾ ഒരു ബിസിനസ് ഡീൽ ചെയ്യുന്നത് പോലെ എന്നോട് പറഞ്ഞു..

എനിക്ക് നാക്ക് ഇറങ്ങി പോയത് പോലെ ആയി..

“അവൾക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ കൊണ്ട് പൊയ്ക്കോളൂ… “

ഞാൻ പറഞ്ഞു.. എന്നിട്ടു അച്ഛനെ നോക്കി ചിരിച്ചു.. അച്ഛൻ വേദനയോടെ എന്നെ നോക്കി..

“ഓ എന്നാൽ കാര്യങ്ങൾ ഈസി ആയല്ലോ.. അവൾ സാരി മാറാൻ പോയി… “

അയാൾ സന്തോഷത്തോടെ പറഞ്ഞു…
അതൊരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്… അവൾ സാരി മാറാൻ പോയി എന്നതിന്റെ അർഥം അവൾ പോകുന്നു എന്നല്ലേ?
അപ്പോൾ അവൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു.. എന്റെ കൊച്ചിനെ എനിക്കിനി കാണാൻ പറ്റില്ലല്ലോ ദൈവമേ…

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.