വൈഗ [മാലാഖയുടെ കാമുകൻ] 2144

“ആ വരാൻ തോന്നിയില്ല…”

ഞാൻ നിസാര മട്ടിൽ പറഞ്ഞു..

“നിനക്ക് എന്തിനാ അവളോട് വലിയ ദേഷ്യം? അവൾ നിനക്ക് എല്ലാം ചെയ്തു തരുന്നില്ലേ? “

“അഹ് ഇനി ഒന്നും ചെയ്യണ്ട.. എനിക്കറിയാം എന്റെ കാര്യങ്ങൾ ചെയ്യാൻ…”

“എടാ അവൾ നിന്റെ ഭാര്യാ ആണ്…”

“ആ വിചാരം അവൾക്ക് കൂടി വേണം… എല്ലാവരുടെയും പുറകെ കുറെ നടന്നതല്ലേ ഞാൻ? ആർക്കും എപ്പോഴും അവൈലബിൾ ആയ ഒരുത്തൻ ആണ് ഞാൻ..
അത് കൊണ്ട് തന്നെ എനിക്ക് ഒരു വില ഇല്ല…ഇനി ഞാൻ മാറുകയാണ് അമ്മെ. മടുത്തു എനിക്ക്…..”

“നീ ഇത്ര പറയാൻ ഇവിടെ എന്തുണ്ടായി? നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ വിഷമം ഉണ്ടെങ്കിൽ വേണ്ടത് ചെയ്യാം എന്ന് ഞാൻ പറഞ്ഞു.. അത് പ്രശ്നങ്ങൾ വല്ലതും ഉണ്ടെങ്കിൽ തീർക്കാൻ ആണ്…”

“ഇപ്പൊ തീർക്കും.. വായിൽ പഴം കയറ്റി വച്ച് നടക്കുന്നവർ ആണ് ഇനി പ്രശ്‌നം തീർക്കുന്നത്… “

ഞാൻ അതും പറഞ്ഞു തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്താണ്..

ഞാൻ കൊച്ചിനെ അവളുടെ കയ്യിൽ വച്ചിട്ട് മുകളിലേക്ക് പോയി വേഷം മാറി..

നേരെ ജിമ്മിലേക്ക് പോയി..

തിരിച്ചു വന്നപ്പോൾ കുറച്ചു വൈകി.. നേരെ പോയി കുളിച്ചു ഒരു മുണ്ടും ബനിയനും ഇട്ടു താഴേക്ക് വന്നു..

കഴിക്കുന്നതിനു ഇടയിൽ അച്ഛൻ എന്തൊക്കെയോ പറഞ്ഞു..

എല്ലാം മൂളി കേട്ടു… അവൾ എന്നെ ഇടക്ക് പാളി നോക്കുന്നുണ്ടായിരുന്നു..

കഴിച്ചു കഴിഞ്ഞു ഞാൻ വേഗം പോയി കിടന്നു… ഷീറ്റ് കൊണ്ട് മുഖം മൂടി കിടന്നു..

അവൾ വന്നതും എന്നെ നോക്കി നിന്നതും പിന്നെ കുളിക്കാൻ പോയതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.