വൈഗ [മാലാഖയുടെ കാമുകൻ] 2144

അമ്മ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് സങ്കടം തോന്നി…

വലിയ ജീവിതം കൊടുക്കാൻ നോക്കിയതാണ് ഞാൻ കൂട്ടുകാരന്റെ ഭാര്യക്ക്..

ഇപ്പൊ വെറും ശശി ആയി…

ഞാൻ എല്ലാവർക്കും ഐസ് ക്രീം വാങ്ങി കൊടുത്തു..

വൈഗയ്ക്ക് കൊടുത്തപ്പോൾ അവൾ എനിക്ക് വേണ്ട എന്ന് പറഞ്ഞു..

എനിക്ക് നന്നായി ദേഷ്യം വന്നു.. എന്റെ കയ്യിൽ ഇരുന്നതും അവളുടെയും കൂട്ടി ഞാൻ കടലിലേക്ക് വലിച്ചു എറിഞ്ഞു..

അവൾ അത് പ്രതീക്ഷിച്ചില്ല.. എന്നെ അല്പം പേടിയോടെ അവൾ തല താഴ്ത്തി കണ്ണുകൾ ഉയർത്തി നോക്കി…

ഞാൻ കൊച്ചിനെയും എടുത്തു മെല്ലെ നടന്നു.. നല്ല ദേഷ്യം വന്നിരുന്നു എനിക്ക്….

“നിനക്ക്‌ അത് വാങ്ങിക്കൂടായിരുന്നോ മോളെ…”

എന്ന് ‘അമ്മ ചോദിക്കുന്നത് കെട്ടു…

***

വീട്ടിൽ തിരിച്ചു എത്തി എനിക്ക് മൊത്തം സങ്കടം ആയിരുന്നു.. ദേഷ്യവും..

രാത്രി ഭക്ഷണം കഴിഞ്ഞു.. അവൾ അടുക്കളയിൽ ആയിരുന്നു..

ഞാൻ കൊച്ചിനെയും കൊണ്ട് മുകളിലേക്ക് ചെന്നു അവളെ നെഞ്ചിൽ കിടത്തി… കുറച്ചു നേരം കൊണ്ട് തന്നെ അവൾ ഉറങ്ങി..

അപ്പോഴേക്കും അവൾ വന്നു എന്നെ ഒന്ന് നോക്കി.. നേരെ ബാത്‌റൂമിൽ പോയി..

കുളിച്ചു വന്നു. അവൾ എന്നും കിടക്കുന്നതിനു മുൻപ് കുളിക്കും..

ബെഡിൽ ഇരുന്നു മുടി തോർത്തി. ശേഷം കൊച്ചിനെ എടുക്കാൻ വന്നു കുനിഞ്ഞു..

ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ നൈറ്റിയുടെ നെഞ്ചിലേക്ക് പൊയി.. തിങ്ങി നിൽക്കുന്ന തുടുത്ത മാറിന്റെ ചാല്… എന്റെ വയറിൽ കൂടി ഒരു കൊള്ളിമീൻ പാഞ്ഞു..

കൊച്ചിനെ എടുക്കാൻ ആഞ്ഞ അവളുടെ മുടി എന്റെ നെഞ്ചിലേക്കും മുഖത്തേക്കും ഒന്ന് വീണു.. വല്ലത്ത ഒരു സുഗന്ധം…
ഞാൻ കണ്ണുകൾ അടച്ചു….
അവൾ വേഗം വാവയെ എടുത്തു മാറ്റി…

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.