വൈഗ [മാലാഖയുടെ കാമുകൻ] 2144

ഒക്കത്തു നമ്മുടെ താരം ഇത്തിൾ കണ്ണി പിടിച്ചത് പോലെ തൂങ്ങി കിടക്കുന്നുണ്ട്..അവൾ എന്നെ കണ്ടു ചാടി ഇറങ്ങി എന്റെ നെഞ്ചിൽ കയറി…

വൈഗ എന്നെ ഒന്ന് നോക്കി മെല്ലെ പുറത്തേക്ക് പോയി..

ഞാൻ മോളെ കളിപ്പിച്ചു കൊണ്ട് കുറച്ചു നേരം കിടന്നു.. അപ്പോഴേക്കും അവൾ വന്നു കൊച്ചിനെ എടുത്തപ്പോൾ ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് കുളിച്ചു വന്നു..

കുറച്ചു ദിവസം ലീവ് ആണ്.. കാര്യം ഒന്നും ഇല്ല.. എന്നാലും ലീവ് ആക്കി..

താഴേക്ക് ചെന്നപ്പോൾ അവൾ എന്നെ കണ്ടു വേഗം ബ്രേക്ക് ഫാസ്റ് എടുത്തു വച്ചു..

ഇനി ഇതിനെ ഒന്ന് മിണ്ടിച്ചു എടുക്കാൻ ഞാൻ പാടുപെടണമല്ലോ ദൈവമേ എന്ന് ചിന്തിച്ചു ഞാൻ മെല്ലെ കഴിച്ചു..

വിരുന്ന് പോകുന്ന പരിപാടി വേണ്ട എന്ന് വച്ചു. ഇനി വല്ലവരും എന്തെങ്കിലും പറഞ്ഞിട്ടു വേണം അവൾ ഇരുന്നു മോങ്ങാൻ..

“നീ കഴിച്ചോ?”

അവളോട് ചോദിച്ചപ്പോൾ അവൾ മുഖം കൊണ്ട് എന്തോ കാണിച്ചിട്ട് പോയി.. കഴിച്ചു എന്നാണോ അതോ?

ഇനി അവൾ എന്നോട് മിണ്ടില്ല എന്നെനിക്ക് തോന്നി.. അങ്ങനെ ആണെങ്കിൽ എന്റെ ജീവിതവും ശാപം കിട്ടിയ ജന്മം ആകുമല്ലോ..

പ്രേമിച്ചു കെട്ടണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.. സംഗതി വൈഗയെ പോലെ ഒരു പെണ്ണിനെ ആഗ്രഹിച്ചിരുന്നു എങ്കിലും എന്റെ കല്യാണം ഇങ്ങനെ ആകുമെന്ന് കരുതിയില്ല..

ഏട്ടന്റെ കല്യാണം വലിയ രീതിയിൽ ആണ് നടന്നത്.. റിസെപ്ഷൻ ഒക്കെ സൂപ്പർ ആയിരുന്നു.. പെണ്ണും ചെക്കനും കളിച്ചു ചിരിച്ചു…

എന്നാൽ എന്റെ കാര്യം എന്താണാവോ ഇങ്ങനെ ആയത്..

എന്നാലും..

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ഞാൻ വാവയെ ഒപ്പം കിടത്താൻ പറഞ്ഞു.. എന്നാൽ അവൾക്ക് തൊട്ടിലിൽ കിടക്കുന്നതാണ് ശീലം..

ഞാൻ തൊട്ടിൽ കൊണ്ട് വന്നു മുറിയിൽ വച്ചു..

അവൾ എന്നോട് തീരെ മിണ്ടാതായിരിക്കുന്നു… എനിക്ക് അതിൽ നല്ല സങ്കടം ഉണ്ട്.. എന്നാലും വിധി എന്ന് കരുതി..

മോൾക്ക് എന്നെ നല്ല ഇഷ്ട്ടം ആണ്.. അത് തന്നെ ഭാഗ്യം… എനിക്ക് നിരാശ വന്നു നിറയാൻ തുടങ്ങി എങ്കിലും ഞാൻ അത് കാണിച്ചില്ല..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.